"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 39:
1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം അദ്ദേഹം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് [[ചെന്നൈ|മദ്രാസ്]] ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മ വിവാഹമായിരുന്നു ഇത്. അക്കാലത്ത് ബ്രാഹ്മ നേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.
 
[[സേലം, തമിഴ്‌നാട്|സേലം]], [[തിരുച്ചിറപ്പള്ളി]], [[മധുര]], [[ചെന്നൈ]], [[മൈസൂരു|മൈസൂർ]], [[ബെംഗളൂരു|ബാംഗ്ലൂർ]] (ബൌറിംഗ് & ലേഡി കർസൺ ഹോസ്പിറ്റൽ) ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടർ]], ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1896 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ [[കുതിരവട്ടം|കുതിരവട്ടം മാനസിക ആശുപത്രി]]) ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, [[വംശീയ വിവേചനം|ജാതി-വംശീയ വിവേചനം]], ദുഷ്പ്രവൃത്തികൾ, [[അന്ധവിശ്വാസങ്ങൾ]], സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഇതിനെതിരായി 1898 ജനുവരി 17 ന് [[ബ്രഹ്മ സമാജം|കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം]] ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 17 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ<ref>{{Cite web|url=http://ayathanschool.com/history.php|title=ayathan school under the patronage of brahmosamaj|access-date=|last=|first=|date=|website=|publisher=}}</ref>) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു. ബ്രഹ്മ സമാജത്തിന്റെ രണ്ടാമത്തെ ശാഖ 1924 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമായി. ഒരു കാലത്ത് [[ശ്രീനാരായണഗുരു|ശ്രീ നാരായണ ഗുരുവിന്റെ]]<ref>{{Cite web|url=https://ml.wikipedia.org/wiki/ശ്രീനാരായണഗുരു|title=narayanaguru malayalam wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite book|title=Narayana, Guru; Nityachaitanya, Yati (2003). That alone, the core of wisdom: a commentary on Ātmopadeśa śatakam, the one hundred verses of self-instruction of Narayana Guru.|last=|first=|publisher=New Delhi: D.K. Printworld. .|year=|isbn=ISBN 9788124602409. OCLC 915135852|location=|pages=}}</ref><ref>{{Cite web|url=http://shreenarayanaguru.in/the-guru/biography/|title=sreenarayanaguru biography|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Narayana_Guru|title=sreenarayana guru|access-date=|last=|first=|date=|website=|publisher=}}</ref> കർശന അനുയായിയായിരുന്നു തെക്കൻ കേരളത്തിലെ ജന്മിയായിരുന്ന മംഗലത്ത് കൊച്ചൗമിണി ചന്നാർ, പിന്നീട് ഗോപാലന്റെയും ബ്രഹ്മ സമാജത്തിന്റെയും പരിഷ്കരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും പ്രവർത്തിക്കുകയും ചെയ്യ്തു.1928 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] അദ്ദേഹം ഒരു ബ്രഹ്മമന്ദിരം നിർമ്മിച്ചു നല്കി (ഇപ്പോൾ ഗൃഹലക്ഷ്മി ഗാന്ധി സ്മാരക സേവാ സംഗം, പൂന്തോപ്പു, കൊമ്മടി, ആലപ്പുഴ ജില്ല). അദ്ദേഹത്തിന്റെ മകൾ ഡോ.മംഗലത്ത് കൊച്ചൗമിണി മന്ദാകിനിബായ് ആണ് അലപ്പുഴ ബ്രഹ്മസമാജിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്, പിന്നീട് ഡോ.മംഗലത്ത് കൊച്ചൗമിണി മന്ദാകിനിബായിയെ ഗോപാലന്റെ മൂന്നാമത്തെ മകൻ ദേവദത്ത് അയ്യത്താൻ വിവാഹം കഴിച്ചു. ആലപ്പുഴ ബ്രഹ്മ സമാജത്തിൽ നടന്ന ആദ്യത്തെ ബ്രഹ്മ വിവാഹമാണിത്വിവാഹവും, മിശ്രവിവാഹവും കൂടിയായിരുന്നു ഇത് അനന്തരം തെക്കൻ കേരളത്തിൽ മിശ്രവിവാഹങ്ങൾക്ക് ഇത് പ്രചോദനമാകുകയും, ബ്രഹ്മസമാജത്തിൽ വച്ചു ഒട്ടേറെ മിശ്രവിവാഹങ്ങൾ ഡോ. ഗോപാലന്റ നേതൃത്വത്തിൽ നടക്കുകയും സാമൂഹിക പരിഷ്കരണങ്ങൾക്ക് വളരേ വലിയ മുന്നേറ്റം ഉണ്ടാക്കുവാനും സാധിച്ചു.
 
== സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ''':''' ==
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്