"ഏലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
| blank4_name_sec1 = [[Human sex ratio|Sex ratio]]
| blank4_info_sec1 = 1016[[male|♂]]/[[female|♀]]
}}'''ഏലപ്പാറ''' ഇൻഡ്യയിൽ കേരള സംസ്ഥാനത്ത് [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[പീരുമേട് താലൂക്ക്|പീരുമേട് താലൂക്കിലെ]] ഒരു പഞ്ചായത്തും ഗ്രാമവുമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ (3,300 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സുഖശീതളമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പ്രസിദ്ധമായ ഏലപ്പാറ സന്ദർശകരെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നു.കുടിയേറ്റ പട്ടണമായ ഏലപ്പാറ രൂപപ്പെടുന്നതിന് മുൻപ് അടുത്ത് തന്നെയുളള ബോണാമി ആയിരുന്നു അന്നത്തെ ചന്ത.കുറെ വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ പ്ലേഗ് പടർന്നു പിടിച്ചതിൻ്റെ ഭാഗമായി ബോണാമി പ്രദേശത്തും പ്ലേഗ് ബാധിക്കുകയും അന്നത്തെ ബ്രിട്ടീഷ് പ്ലാൻ്റർമാർ രോഗം ബാധിച്ച ആളുകളെ ഒരു സ്ഥലത്ത് കൂട്ടമായി താമസിപ്പിച്ച് രാത്രിയിൽ പെട്രോൾ ഒഴിച്ചു കത്തിച്ചു പ്ലേഗ് നിയന്ത്രണവിധേയമാക്കി. അതിനു ശേഷം മാർക്കറ്റ് അവിടെ നിന്നും ഇപ്പോഴത്തെ ഏലപ്പാറ പ്രദേശത്തേക്ക് മാറുകയായിരുന്നു എന്നാണ് ചരിത്രം.ഏലപ്പാറക്ക് ചുറ്റുമായി വലുതും ചെറുതുമായ അനേകം തേയില തോട്ടങ്ങൾ സ്ഥിതിചെയ്യുന്നു.
അതിൽ ഭൂരിഭാഗവും സ്ഥാപിച്ചത് ബ്രിട്ടീഷുകാരായിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടിക്കാനത്തിനടുത്ത് പള്ളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ്ജ് CSI പള്ളി. ഇത് പഴയകാല ബ്രിട്ടീഷ് ചർച്ച് ആയിരുന്നു. ഏലപ്പാറയുടെ പരിസര പ്രദേശങ്ങളിലെ തേയില തോട്ടങ്ങൾ ഉണ്ടാക്കിയതിൽ പങ്കാളികളായ പല ബ്രിട്ടീഷ് പ്രമുഖരും ഈ പള്ളിയുടെ സെമിത്തേരിയിൽ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു.
കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തേയിലത്തോട്ട മേഖല തന്നെയാണ് ഏലപ്പാറയും. കൂടാതെ കാപ്പി, കുരുമുളക്, ഏലം, തുടങ്ങി ധാരാളം സുഗന്ധവ്യഞ്ജന വിളകളും ഈ പ്രദേശത്ത് ഉള്ള ചെറുകിട കർഷകർ വ്യാപകമായി കൃഷി ചെയ്തു വരുന്നു. വളരെയധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശങ്ങളിൽ നിലവിലുണ്ട്.
ആശുപത്രികളുടെ അപര്യാപ്തത ഇപ്പോഴും പ്രകടമാണ് എന്നൊരു ന്യൂനതയുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ വളരെ അടുത്താണ്. പ്രശസ്തമായ കോഴിക്കാനം കുരിശുമലയും സമീപത്ത് തന്നെയാണ്.ഹെലിബറിയ എന്ന സ്ഥലത്തെ ശുദ്ധജല വിതരണ പദ്ധതി കേരളത്തിലെ തന്നെ വലിയ കുടിവെള്ള പദ്ധതികളിൽ ഒന്നാണ്.സമീപ പ്രദേശങ്ങളിലെ വാഗമൺ, ഏലപ്പാറ, മഞ്ചുമല, പീരുമേട്, പെരുവന്താനം, കൊക്കയാർ വില്ലേജുകളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഏലപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്