"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
[[File:മത്സ്യാവതാരം.jpg|thumb|right| മത്സ്യാവതാരം]]
ബ്രഹ്മാവിന്റെ മുഖത്തു നിന്നു പതിച്ച വേദങ്ങളെ ഹയഗ്രീവൻ എന്ന അസുരൻ തട്ടിക്കൊണ്ടുപോയിട്ട് സമുദ്രത്തിന്റെ അഗാധതയിൽ പോയൊളിച്ചു . അവയെ വീണ്ടെടുത്ത് ബ്രഹ്മാവിനെ ഏല്പിക്കാൻ വേണ്ടിയായിരുന്നു ഭഗവാൻ മത്സ്യമായി അവതരിച്ചത് . ഒരിക്കൽ മഹാഭക്തനായ സത്യവ്രതൻ എന്ന തെക്കൻ പ്രദേശത്തെ രാജാവ് കൃതമാലാ നദിയിൽ കുളിച്ചു തർപ്പണം നടത്തുമ്പോൾ നദിയിൽ നിന്ന് ഒരു കുഞ്ഞുമത്സ്യം രാജാവിന്റെ കൈയിലകപ്പെട്ടു . അതിനെ രാജാവ് ഒരു കുടത്തിലെ വെള്ളത്തിലിട്ടു . ദിവസംപ്രതി മത്സ്യം വളർന്നുവന്നു . കുടത്തിൽ നിന്നും കലശത്തിലും അതിൽ നിന്നും കിണറ്റിലും അവിടെനിന്നു പിന്നീട് പൊയ്കയിലും മാറ്റി വിട്ടെങ്കിലും എങ്ങുംകൊള്ളാതെ വന്നപ്പോൾ
അതിനെ പുഴയിലേക്കു മാറ്റാൻ നിശ്ചയിച്ചു . അന്നേരം മത്സ്യം പറഞ്ഞു - അയ്യോ മഹാരാജാവേ പുഴയിൽ എന്നെക്കാൾ വലിയ മുതലകളുണ്ടാവും , എനിക്ക് പേടിയാ . പിന്നീട് അതിനെ സമുദ്രത്തിൽ നിക്ഷേപിക്കാൻ രാജാവ് ഒരുങ്ങി . 'ഇത്രനാളും എന്നെ വളർത്തിയ നീ എന്നെ സമുദ്രത്തിൽ ഉപേക്ഷിച്ചാൽ ഉഗ്രൻ മകരമത്സ്യങ്ങളൊ ക്രൂരജന്തുക്കളൊ എന്നെ ഭക്ഷിക്കും' എന്ന് മത്സ്യം പറഞ്ഞതു കേട്ടപ്പോൾ സത്യവ്രതന് ഇത് മഹാവിഷ്ണു തന്നെയാണെന്ന് ബോധ്യമായി . വേദങ്ങളെ ഉദ്ധരിക്കാനായി ഭഗവാൻ മത്സ്യമായവതരിക്കുമെന്ന് നേരത്തേ തന്നെ രാജാവ് കേട്ടിരുന്നു . അതുകൊണ്ട് ഈ മത്സ്യം സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരം തന്നെയെന്നു മനസ്സിലാക്കിയ മഹാരാജാവ് ഭഗവാനെ സ്തുതിച്ചു . അതുകേട്ടു പ്രസന്നനായ മത്സ്യാവതാരമൂർത്തി അരുളിച്ചെയ്തു - 'ഇന്നേക്ക് ഏഴാം നാൾ മൂന്ന് ലോകവും പ്രളയസമുദ്രത്തിൽ മുങ്ങും . ആ പ്രളയജലത്തിൽ നീന്തിത്തുടിക്കാനായി ഞാൻ മത്സരൂപം ധരിച്ചു . ഹയഗ്രീവനിൽ നിന്നു വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്മാവിനെ ഏല്പിക്കലും എന്റെ ലക്ഷ്യമാണ് . പ്രളയസമുദ്രത്തിൽ അകപ്പെടുന്നതിനു മുൻപായി നീ എല്ലാ ഔഷധികളുടെയും വിത്തുകൾ സംഭരിച്ചു സൂക്ഷിക്കണം . ഏഴാംനാളിൽ കടൽ പെരുകിവരും . നീ അതിൽപ്പെട്ടുഴലുമ്പോൾ ഒരു തോണി പൊങ്ങിവരുന്നതു കാണാം . സപ്തർഷകളും പല തരത്തിലുള്ള പ്രാണികളുമുള്ള ആ തോണിയിൽ നീ കയറിക്കൊള്ളണം . ആ സമയം സൂര്യപ്രകാശം ഉണ്ടായിരിക്കുകയില്ല . ഋഷി കളുടെ ബ്രഹ്മതേജസിൽ സഞ്ചരിക്കാം . കൊടുങ്കാറ്റുണ്ടാകും . കപ്പൽ ആടിക്കൊണ്ടിരിക്കും . അപ്പോൾ എന്നെ അങ്ങ് അടുത്തു കാണും . എന്റെ കൊമ്പിൽ വാസുകിയെ കയറായി ഉപയോഗിച്ച് തോണി കെട്ടിയിടണം . ഞാൻ ആ തോണി വലിച്ചു കൊണ്ട് ഒരായിരം ചതുർയുഗങ്ങൾ സഞ്ചരിക്കും . വിനോദത്തിനായി ഞാൻ തോണി അങ്ങുമിങ്ങും വലിച്ചുകൊണ്ടു പോകും . മഹർഷിമാരുടെ ഉപദേശപ്രകാരം നീ എന്നെ ധ്യാനിക്കുമ്പോൾ ഞാൻ അവിടെ പ്രത്യക്ഷനാകും . അക്കാലത്ത് നിനക്ക് മനശുദ്ധിയും വിരക്തിയും ഉണ്ടാകും . ആ കാലത്ത് അങ്ങ് പരാബ്രഹ്മമായ എന്നോട് ചോദ്യങ്ങൾ ചോദിച്ച് പരമാർത്ഥതത്ത്വം അനുഭവിച്ചറിയുക . അതോടൊപ്പം തന്നെ ഞാൻ അങ്ങേയ്ക്ക് ജ്ഞാനോപദേശവും നല്കാം . ഇങ്ങനെ അരുളിച്ചെയ്തിട്ട് മത്സ്യരുപിയായ ഭഗവാൻ സമുദ്രാന്തർഭാഗത്ത് മറഞ്ഞു . രാജാവ് ഭഗവാൻ്റെ നിർദ്ദേശമനുസരിച്ച് വിത്തുകൾ ശേഖരിച്ചു . ഏഴാംദിവസം ലോകമാകെ പ്രളയസമുദ്രത്തിൽ മുങ്ങാൻ തുടങ്ങി . തിരമാലകൾക്കിടയിൽ കാണപ്പെട്ട തോണിയിൽ രാജാവ് സപ്തർഷികളോടൊപ്പം കയറി . മുനിമാരുടെ നിർദ്ദേശമനുസരിച്ച് രാജാവ് മത്സ്യാവതാരമൂർത്തിയെ ധ്യാനിച്ചു . അപ്പോൾ മത്സ്യരൂപിയായ ഭഗവാൻ അവിടെ പ്രത്യക്ഷനായി . നേരത്തേ നിർദ്ദേശിച്ചിരുന്നതനുസരിച്ച് തോണിയെ മത്സ്യത്തിൻ്റെ കൊമ്പിൽ രാജാവ് ബന്ധിച്ചു . മത്സ്യമൂർത്തിയായ ഭഗവാൻ രാജാവിന് തത്ത്വജ്ഞാനം ഉപദേശിച്ചുകൊടുത്തു . പ്രളയാവസാനത്തിൽ , ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത ഭഗവാൻ ഉറക്കമുണർന്ന ബ്രഹ്മാവിന് വേദങ്ങൾ നൽകി . ബ്രഹ്മദേവൻ ഭഗവാനെ നമസ്കരിച്ചു . ഭഗവത്കാരുണ്യത്താൽ ബ്രഹ്മദേവൻ വീണ്ടും സൃഷ്ടികർമ്മം ആരംഭിച്ചു . സത്യവ്രതൻ എന്ന രാജാവ് വൈവസ്വതൻ എന്നു പേരായ മനുവായി .
.
 
==പദോത്‌പത്തിവർണ്ണന==
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്