"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
[[ബ്രഹ്മം]] എന്ന സങ്കൽപ്പത്തിന്റെ അവസാന പര്യായമായി മഹാവിഷ്ണു കരുതപ്പെടുന്നു. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ ആദിനാരായണന്റെ അഥവാ മഹാവിഷ്‌ണുവിന്റെ രൂപഭേദങ്ങൾ മാത്രമാണ്. നിർഗുണബ്രഹ്മവും, സഗുണ ബ്രഹ്മവും, പ്രജ്ഞാനം ബ്രഹ്മവും, അഹം ബ്രഹ്മാസ്മി, തത്(ബ്രഹ്മ)ത്വമസി, അയമാത്മ ബ്രഹ്മവും, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവർത്തം, ഇവയെല്ലാം കൂടിചേർന്നതാണ്‌ ഭഗവാന്റെ പരമമായ സ്വരൂപം. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം. ബ്രഹ്മനായ മഹാവിഷ്ണു തന്റെ കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നുണ്ട്‌ പുരാണങ്ങളിൽ. അതിനാലാണ്‌ ഭഗവാന്‌ ത്രിവിക്രമൻ എന്ന പേര്‌ വന്നത്. ഇവയെല്ലാം വ്യക്തമായി മഹാഭാഗവതത്തിലും, ഭഗവത്‌ഗീതയിലും, മഹാവിഷ്‌ണുപുരാണത്തിലും വ്യാഖ്യാനിക്കുന്നുണ്ട്‌. ഈ കാരണങ്ങളാൽ ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും മഹാവിഷ്‌ണു പുരാണവും, മറ്റു പുരാണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. ആയതിനാൽ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുകൂടിയുണ്ട്‌. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി സാക്ഷാൽ മഹാവിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ ഭഗവാന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ്. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ സാക്ഷാൽ ആദിനാരായണൻ
തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ മഹാഭാഗവതവും, മഹാവിഷ്‌ണുപുരാണവും പറയുന്നത്‌. ലോകത്തിലെ അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങ‌ൾ സംരക്ഷിക്കുന്നതിനാണ് അവതാരങ്ങൾ ഉണ്ടാവുന്നത്. സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായും "പരമാത്മാവായും", "[[പരബ്രഹ്മം]] ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും"മോക്ഷദായകനായും ഭക്തർ കാണുന്നു. " <ref name="Zimmer 1972 p. 124">{{Cite book|url=https://books.google.com/books/about/Myths_and_Symbols_in_Indian_Art_and_Civi.html?id=PTfNMQP81nAC|title=Myths and Symbols in Indian Art and Civilization|last=Zimmer|first=Heinrich Robert|publisher=Princeton University Press|year=1972|isbn=978-0-691-01778-5|page=124|author-link=Heinrich Zimmer}}</ref> ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദൈവങ്ങളിൽ ഒരാളാണ് മഹാവിഷ്ണു. ബ്രഹ്മൻ, പരമാത്മാവ്‌, സ്വയംഭഗവാൻ, ആദിവിഷ്‌ണു, ആദിവിരാട്‌പുരുഷൻ, ആദിമഹേശ്വരൻ, മഹാപ്രഭു, മഹാപുരുഷൻ, ത്രിഗുണാത്മൻ, ത്രിവിക്രമൻ, വാസുദേവൻ, ഭഗവാൻ, പരബ്രഹ്മം, അനന്തപത്മനാഭൻ, വെങ്കടേശ്വരൻ, രംഗനാഥസ്വാമി, പെരുമാൾ, ഗോവിന്ദൻ, മുകുന്ദൻ, കേശവൻ, പൂർണ്ണത്രയീശൻ, ഗുരുവായൂരപ്പൻ, ബ്രഹ്മാണ്ഡനാഥൻ, ത്രിലോകനാഥൻ, വൈകുണ്ഠനാഥൻ, ജഗന്നാഥൻ, ജഗദ്ദാതാ, സർവ്വേശ്വരൻ, അഖിലാണ്ഡേശ്വരൻ, വിധാതാ, വിശ്വംഭരൻ, പ്രജാപതി, ബാലാജി, ലക്ഷ്‌മി കാന്തൻ, സർവ്വോത്തമൻ, പുരുഷോത്തമൻ, പരമപുരുഷൻ, ചക്രധരൻ, ചക്രപാണി, ശ്രീവല്ലഭൻശ്രീഹരി, ശ്രീഹരിശ്രീവല്ലഭൻ, ശ്രീകൃഷ്‌ണൻ, ശ്രീപതി, ശ്രീധരൻ, മാധവൻ, രഘുനാഥൻ, ശ്രീനിവാസൻ, ഋഷികേശൻ, പീതാംബരൻ, ജനാർദ്ദനൻ, ഓംകാരം തുടങ്ങി എണ്ണമറ്റ നിരവധി സഹസ്ര നാമങ്ങളാൽ അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്‌.
[[File:011 Vishnu (32881394093).jpg|thumb|right|ഉദയഗിരി ഗുഹയിലുള്ള വിഷ്ണു പ്രതിമ - 5-ാം നൂറ്റാണ്ട്]]
 
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്