"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
[[ദക്ഷൻ|ദക്ഷന്റെ]] യാഗത്തിൽ സതി സ്വയം യോഗ സിദ്ധി കൊണ്ട് ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തു.
 
ശൈവ പുരാണങ്ങൾ പ്രകാരം [[രക്തബീജൻ|രക്തബീജനെ]] വധിക്കാൻ [[പാർവ്വതി]] എടുത്ത രൗദ്രഭാവം ആണ് [[മഹാകാളി]] (കാളരാത്രി). കാളികാപുരാണത്തിൽ കാളി പരമദൈവമായ സാക്ഷാൽ ആദിപരാശക്തി (ശിവപത്നി)ആകുന്നു. മങ്കൊമ്പ്, ചെട്ടികുളങ്ങര, തിരുമാന്ധാംകുന്ന്, ആറ്റുകാൽ ശിവന്റെ (മഹാകാലേശ്വരൻ)ഭാര്യ സങ്കല്പത്തിലാണ് കൂടുതലായും ആരാധന നടത്തുന്നത്.
 
"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപുത്രി എന്നൊരു [[ഭദ്രകാളി]] സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിൽ പൊതുവെ കൂടുതലായി ആരാധിക്കപ്പെടുന്ന കാളി.
 
ദേവീപുരാണങ്ങൾ പ്രകാരം മധുകൈടഭ വധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടി ആണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ദുർഗ്ഗാ ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി". പിന്നീട് ഇതേ കാളി രക്തബീജനെയും വധിക്കയാൽ രക്തചാമുണ്ഡി എന്നും പേര് വന്നു. സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. നരസിംഹമൂർത്തിയുടെ കോപമടക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും നാരസിംഹികയായി കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരി. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്