"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]
== ആതിഥേയകോശങ്ങളിലേയ്ക്കുള്ള പ്രവേശനം ==
SARS-CoV-2 ന് SARS-CoV യെപ്പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഘടനയാണുള്ളത്. ഈ സ്പൈക്ക് പ്രോട്ടീന് S1, S2 എന്നിങ്ങനെ രണ്ട് സബ് യൂണിറ്റുകളുണ്ട്. S1 ലുള്ള റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ (RBD) ആണ് മനുഷ്യരിലെ ആതിഥേയകോശത്തിലെ സ്വീകരിണികളുമായി സമ്പർക്കമുണ്ടാക്കുന്നത്. സ്പൈക്കിന്റെ സ്റ്റെം ആണ് S2 സബ് യൂണിറ്റ്. മനുഷ്യശ്വാസപഥത്തിലെ എപ്പിത്തീലിയൽ കോശങ്ങളുടെ കോശസ്തരത്തിലുള്ള ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം 2 (ACE2) എന്ന സ്വീകരിണിയിലേയ്ക്കാണ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾ ബന്ധിപ്പിക്കപ്പെടുന്നത്. <ref>{{Cite web|url=https://www.sinobiological.com/research/virus/2019-ncov-antigen||title=SARS-CoV-2 (2019-nCoV) Antigen Reagents |access-date=5 April 2020}}</ref>വൈറസ് സ്പൈക്ക് പ്രോട്ടീനിലെ S1 ലെ റിസപ്ടർ ബൈൻഡിംഗ് ഡൊമെയിനിലെ 394 ഗ്ലൂട്ടാമിൻ റെസിഡ്യൂ (അമിനോആസിഡുകൾ) വിനെ ACE2സ്വീകരിണികളിലെ 31 ലൈസീൻ [[അമിനോ അമ്ലം|അമിനോആസിഡ്]] റെസിഡ്യൂ തിരിച്ചറിയുന്നു. ACE2 വിനോട് കൂടിച്ചേരുന്നതോടെ S പ്രോട്ടീനിലുണ്ടാകുന്ന രാസഘടനാമാറ്റം വൈറസ് ബാഹ്യകവചത്തെ ആതിഥേയകോശ (എപ്പിത്തീലിയൽ) സ്തരവുമായി പറ്റിച്ചേരുന്നതിനും കോശസ്തരത്തിന്റേതന്നെ ഭാഗമാക്കുന്നതിനും കാരണമാകുന്നു. വൈറസിന്റെ കവചം കോശസ്തരത്തിലേയ്ക്ക് ഇഴുകിച്ചേരുന്നു എന്നർത്ഥം. തുടർന്ന് വൈറസിനുള്ളിലെ [[ജീനോം]] ആർ.എൻ.എ കോശദ്രവ്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. തുടർന്ന് ആതിഥേയകോശത്തിലെത്തിയ ജീനോമിക് ആർ.എൻ.എ കോശത്തിലെ [[റൈബോസോം|റൈബോസോമിൽവച്ച്]] വൈറസ് റെപ്ലിക്കേയ്സ് പോളിപ്രോട്ടീനുകൾ ആയ pp1a, pp1ab എന്നിവയുണ്ടാക്കുകയും തുടർന്ന് വൈറസ് പ്രോട്ടീനേയ്സ് രാസാഗ്നികളുണ്ടാവുകയും ചെയ്യുന്നു. സബ്‍ജീനോമിക് എം.ആർ.എൻ.എകളുടെ നിരവധിശ്രേണികൾ രൂപപ്പെടുന്നു. ആതിഥേയകോശത്തിന്റെ പരുക്കൻ അന്തർദ്രവ്യജാലികയിൽവച്ച് (റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലം) നിരവധി വൈറസ് പ്രോട്ടീനുകൾ (സ്പൈക്ക്, എൻവലപ്, മൈംബ്രേൻ) രൂപപ്പെടുന്നു. ഇത്തരം പ്രോട്ടീനുകളും ജീനോം ആർ.എൻ.എകളും എൻഡോപ്ലാസ്മിക് റെട്ടിക്കുലം- ഗോൾഗി ഇന്റർമീഡിയേറ്റ് കമ്പാർട്ടുമെന്റിൽവച്ച് (ERGIC, ER–Golgi intermediate compartment) കൂടിച്ചേർന്ന് പുതിയ വിറിയോണുകൾ ഉണ്ടാകുന്നു. ഗോൾഗിറഫ് കോംപ്ലക്സിലെഎൻഡോപ്ലാസ്മിക് റെട്ടിക്കുലത്തിൽ നിന്ന് രൂപപ്പെടുന്ന വെസിക്കിളുകൾ എന്ന അറകളിലെത്തുന്ന പുതിയ ഈ വിറിയോണുകൾ (വൈറസുകൾ) എക്സോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ കോശസ്തരത്തെ പൊട്ടിച്ച് പുറത്തെത്തുന്നു. <ref>{{Cite web|url=https://www.sciencedirect.com/science/article/pii/S2090123220300540|title=COVID-19 infection: Origin, transmission, and characteristics of human coronaviruses |url-status=live |access-date=5 April 2020}}</ref>
യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.