"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40:
== ഇമാം മാലിക്കി കീഴിലെ ശിഷ്യത്വം ==
നിയമപരമായ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിച്ച ശാഫിഇ പിന്നീട് മദീനയിലേക്ക് പഠനാവശ്യത്തിന് പോയി.അവിടെ ഇമാം മാലിക്കിയുടെ കീഴിലായി വിദ്യാഭ്യാസം നേടി.13ാം വയസ്സിലാണെന്നും അതല്ല 20 ആം വയസ്സിലാണെന്നും അഭിപ്രായമുണ്ട്.കുറെക്കാലം അവിടെ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിൻറെ ഓർമ്മ ശക്തിയിലും ബുദ്ധിയിലും അറിവിലും അധ്യാപകനായ മാലിക്കിക്ക് വളരെയധികം മതിപ്പുണ്ടായിരുന്നു.ഹിജ്റ 179ൽ ഇമാം മാലിക്കി മരണപ്പെടും മുമ്പെ വലിയ നിയമ പണ്ഡിതനെന്ന നിലയിൽ ശാഫിഇ അറിയപ്പെട്ടിരുന്നു. അതെസമയം ചില കാര്യങ്ങളിൽ ഇമാം മാലിക്കിയുടെ അഭിപ്രായമായിരുന്നില്ല ഇമാം ശാഫിഇക്കുണ്ടായിരുന്നത്.എന്നാൽ എല്ലായിപ്പോഴും അദ്ദേഹം തൻറെ അധ്യാപകനെ വളരെയധികം ബഹുമാനിക്കുകയും ചെയ്തിരുന്നു.
==മരണം==
ഹിജ്റ 204 - ൽ മിസ്വ്റിൽ വെച്ച് ഇമാം ശാഫിഈ മരണപ്പെട്ടു . അദ്ദേഹത്തിന് അന്ന് 54 വയസ്സ് പ്രായമായിരുന്നു . റബീഅ് പറയുന്നു : വെള്ളിയാഴ്ച 9 രാവിൽ മഗ്രിബിനു ശേഷമാണ് ഇമാം മരണപ്പെട്ടത് . അപ്പോൾ ഞാൻ സമീപ ണ്ടായിരുന്നു . ഹിജ്റ 204 റജബ് അവസാന ദിവസം വെള്ളിയാഴ്ച അസ്വറിന് ശേഷം അദ്ദേഹത്തെ ഖബറടക്കി. അദ്ദേഹത്തിന്റെ ഖബ്ർ മിസ്റിലാണ് . ഇമാം അർഹിക്കുന്ന ആദരവുകൾ അദ്ദേഹത്തിന്റെ ഖബ്റിനു മുകളിൽ കാ ണാം . <ref> തഹ്ദീബ് : 1 / 54</ref> ഇമാം ശാഫിഈ യുടെ ഖബറിനുമീതെയുള്ള [[മഖാം]] സുപ്രസിദ്ധമാണ് . പിൽക്കാലത്ത് പലപ്പോഴും ആ മഖാം പുനർ നിർമ്മാണം നടത്തിയിട്ടുണ്ട് . ആ മഖാം ധാരാളമാളുകൾ സന്ദർശിച്ചു പുണ്യം നേടുന്നു . ഇമാമിന്റെ ഭൗതിക ശരീരം ഈജിപ്തിൽ നിന്ന് ബഗ്ദാദിലേക്ക് മാറ്റി മറവു ചെയ്യാൻ മുമ്പ് ശ്രമം നടന്നപ്പോൾ ചില അഭൗതികമായ കാരണത്താൽ വിഫലമാവുകയാണ് ചെയ്തതെന്ന് ഇബനു ഹജർ പ്രസ്താവിച്ചിട്ടുണ്ട് . <ref> തുഹ്ഫ : 1 / 53 </ref>
 
== യമനിലെ ഫിത്ത്ന ==
30ആം വയസ്സിൽ യമനിലെ നജ്റാനിലെ അബ്ബാസിയ്യ ഖലീഫ ഗവർണ്ണറായി അദ്ദേഹത്തെ നിയമിച്ചിരുന്നു.നല്ലൊരു ഭരണാധികരിയായിരുന്ന അദ്ദേഹത്തിന് അവിടെ ധാരാളം അസൂയാലുക്കളിൽ നിന്ന് ദുരിതം നേരിടേണ്ടിവന്നു.803ൽ അദ്ദേഹം അലവിയ്യാക്കളെ കലാപത്തിന് സഹായിച്ചു എന്നാരോപിച്ച് ചങ്ങലയിൽ ബന്ധിച്ച് അബ്ബാസിയ്യ ഖലീഫയായിരുന്ന ഹാറൂൺ റശീദിൻ്റെ സിറിയയിലെ റഖയിലേക്ക് നടത്തികൊണ്ടുപോയി. ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട് കൂടെ കൊണ്ടുവന്ന ചിലരെ വധശിക്ഷക്ക് വിധേയമാക്കി.ശാഫിയെ ചുമതലയിൽ നിന്ന് നീക്കി.വേറെയും വാദങ്ങൾ ഇക്കാര്യത്തിലുണ്ട്.
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്