"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
 
പഴയ കേരള സമൂഹത്തിൽ നായർ, അമ്പലവാസി, വർമ്മക്ഷത്രീയ സ്ത്രീകളും നമ്പൂതിരി പുരുഷന്മാരും തമ്മിൽ നിലനിന്നിരുന്ന സ്‌ത്രീപുരുഷബന്ധം. നമ്പൂതിരി സമുദായത്തിലെ മുത്ത പുത്രന്മാരൊഴികെ ആർക്കും വൈവാഹികജീവിതം അനുവദനീയമല്ലായിരുന്ന കാലം. എന്നാൽ ഈ പുരുഷപ്രജകൾക്കായി വിവാഹം പോലെതന്നെ ആ കാലഘട്ടത്തിലെ സാമൂഹിക അംഗീകാരത്തോടെ നിലനിന്നിരുന്ന പ്രത്യുത്പാദനപരമായ സ്ത്രീപുരുഷ ബന്ധമായിരുന്നു സംബന്ധം. മിക്കവാറും പുരുഷൻ സാമൂഹികമായി ഉന്നതനോ തുല്യനോ സമ്പന്നനോ ആയിരിക്കും. സാമൂഹികമായി താഴ്ന്ന പുരുഷനുമായി സംബന്ധം പതിവില്ല. കാരണം ആ കാലഘട്ടത്തിലെ സാമൂഹികമായി താഴ്ന്ന പുരുഷൻ സാമ്പത്തികമായും താഴ്ന്നവനാണ്. ഉന്നതകുലജാതനായ സംബന്ധിയുടെ മഹിമ പെൺവീട്ടുകാരുടെ അഭിമാനമായിരുന്നു. ഇതിനുശേഷവും സ്ത്രീ തറവാട്ടമ്മയായി സ്വന്തം കുടുംബത്തിൽ തന്നെ തുടരും. ചിലപ്പോൾ ഒരു നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ഇത്തരം ഒരു ബന്ധം നിലനിൽക്കുക.
 
==പ്രത്യേകതകൾ==
വരി 17:
# സമ്പന്നരായ അബ്രാഹ്മണ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര മലയാള ബ്രാഹ്മണ തറവാട്ടുകാർക്കും താങ്ങായിരുന്നു. കാരണവന്മാർ വഴി തറവാട്ടുസ്വത്ത് അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലേക്ക് ഒഴുകുന്നു എന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ നേരേമറിച്ചു സമ്പന്നരായ നമ്പൂതിരിയുടെ ചില സ്വത്തുക്കൾ സംബന്ധക്കാർക്ക് ലഭിക്കുന്ന അവസ്ഥയും ചിലപ്പോൾ ഉണ്ടാകാറുണ്ടായിരുന്നു.
#മരുമക്കത്തായം നിലവിലിരുന്ന [[നായർ]], [[വാരിയർ]] തുടങ്ങി പല ജാതിക്കാരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കാരണം കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും, ഉന്നതബന്ധവും ലഭിക്കും.
# ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. വരന് സംബന്ധം അവസാനിപ്പിക്കാം എന്നതുപോലെ വധുവിനും ബന്ധം ഒഴിയാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായി സുഖകരവും സ്വതന്ത്രവുമായിരുന്നു ഈ ബന്ധം. ഇതിലൂടെ പങ്കാളികളുടെ ലൈംഗിക സംതൃപ്തിയും ഉറപ്പാക്കപ്പെടുന്നു.
#മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം കാര്യങ്ങൾ നോക്കുകയും രാത്രി ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. കുടുംബസ്വത്തില്ലാതെ പുരുഷന്മാർക്ക് ചിലവിനു നൽകുക എന്ന പ്രശ്നം ഇല്ലാത്ത ഈ ബന്ധം സമൂഹത്തിന്റെ ആവശ്യമായിരുന്നു.
# മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങൾക്കും പരിഗണന കുറവും എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃബന്ധം, പാതിവ്രത്യം, ഏകപത്നീവ്രതം, ഏകപങ്കാളി തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനം.
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്