"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
}}
 
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹൈന്ദവരുടേയും]] ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ '''കാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ദ്രാവിഡർ പ്രകൃതിയായി കാളിയെ പ്രകൃതിയായി, ഊർവ്വരതയായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് (ആദിശക്തിആദിപരാശക്തി) എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം പിന്നീടത് പാർവതിയുടെ താമസിക ഭാവമായി തീരുകയായിരുന്നു.
 
ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. മഹാമാരികളെയും ശത്രുദോഷത്തെയും പ്രകൃതി ദുരന്തങ്ങളെയും നശിപ്പിക്കുന്നതും കാളിയാണെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. ദേവീ ഭാഗവതത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും ജീവിത ഭദ്രതയും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. പകർച്ച വ്യാധികളെയും മാരകരോഗങ്ങളെയും ഭദ്രകാളി നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ മഹാമാരി, മുത്തുമാരി തുടങ്ങിയ പേരുകളിലും ഭഗവതി അറിയപ്പെടുന്നു.
 
പുരാണങ്ങൾ പ്രകാരം മധുകൈടഭൻമാർ, ചണ്ഡമുണ്ഡൻമാർ, രക്തബീജൻ, ദാരികൻ തുടങ്ങിയവരെ നിഗ്രഹിക്കുവാൻ അവതരിച്ച ഉഗ്രരൂപിയാണ് കാളിക. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു.
 
ആദിശക്തി മഹാകാളി, ശിവപുത്രി ഭദ്രകാളി, അഥർവാണ ഭദ്രകാളി എന്നിവ കാളിയുടെ മൂന്ന് ഭാവങ്ങൾ ആണ്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്