"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
=== ആതിഥേയകോശങ്ങളിലെ പ്രവേശനം ===
വൈറസിന്റെ ബാഹ്യഭാഗത്തെ സ്പൈക്ക് പ്രോട്ടീനുകൾ (പുറത്തേയ്ക്കുനിൽക്കുന്ന മാംസ്യതൻമാത്രകൾ) ആതിഥേയജീവിയിലെ ശരീരകോശങ്ങളുടെ [[കോശസ്തരം|സ്തരങ്ങളുമായി]] ബന്ധിക്കുന്നതിന് കാരണമാകുന്നു. ആതിഥേയ കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈെം 2 (angiotensin converting enzyme 2 (ACE2)) എന്ന സ്വീകരണികളോട്(റിസപ്ടറുകൾ) വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾക്കുള്ള പൊരുത്തം (Affinity) കോശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് കാരണമാകുന്നു. 2020 [[ജനുവരി]] 22 ന് ചൈനയിൽ നടന്ന വൈറസ് ജീനോം പഠനങ്ങളിലും പിന്നീട് അമേരിക്കയിൽ നടന്ന റിവേഴ്സ് ജനിതകപഠനങ്ങളിലും ഈ സ്വീകരണികൾ ശരീരത്തിനുള്ളിലേയ്ക്ക് വൈറസിന്റെ പ്രവേശനത്തിന് സഹായിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]
 
== വൈറസ് തിരിച്ചറിയൽ ==
വൈറസ് ബാധയേറ്റ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം തന്നെ [[ശ്വാസകോശം|ഉപരിശ്വാസപഥങ്ങളിൽ]] (Higher respiratory tracts) വൈറസിന്റെ സാന്നിധ്യം കണ്ടെത്താം. <ref>https://www.ecdc.europa.eu/sites/default/files/documents/COVID-19-Discharge-criteria.pdf</ref> സാധാരണ അവസ്ഥയിൽ 7 മുതൽ 12 ദിവസം വരെ വൈറസ് ശരീരത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ കടുത്ത (അക്യൂട്ട്) അവസ്ഥയിൽ 2 ആഴ്ചയോളം വൈറസ് ശരീരത്തിൽ സ്ഥിതി ചെയ്യും. രോഗബാധയേറ്റ് 5 ദിവസത്തിനുശേഷം 30 ശതമാനം രോഗികളുടേയും മലത്തിൽ വൈറസിന്റെ ആർ.എൻ.എ യുടെ സാന്നിധ്യമുണ്ടാകും. സിങ്കപ്പൂരിൽ രോഗികളിൽ 24 ദിവസം വരെ മൂക്കുമുതൽ തൊണ്ടവരെയുള്ള സ്ഥാനങ്ങളിലെ സ്രവങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത ആൾക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.