"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{pu|Indo-Norwegian Project}}
 
[[File:Neendakara_Port,_Nov_2015.jpg|thumb|right|200px|[[കൊല്ലം ജില്ല]]യിലെ [[നീണ്ടകര]] തുറമുഖം. ]]
[[മത്സ്യബന്ധനം|മത്സ്യബന്ധനവ്യവസായം]] വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ [[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല]]യിലുള്ള [[നീണ്ടകര]]യിൽ ആരംഭിച്ച പദ്ധതിയാണ് '''ഇന്തോ - നോർവീജിയൻ പ്രോജക്ട്''' ({{lang-en|Indo-Norwegian Project}}). [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്‌ട്രസഭയും]] [[ഇന്ത്യ|ഇന്ത്യാ]]-[[നോർവെ]] ഗവൺമെന്റുകളും ചേർന്ന്‌ ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ്‌ ഈ പദ്ധതിയുടെ ആണിക്കല്ല്‌. [[അഷ്ടമുടിക്കായൽ|അഷ്‌ടമുടിക്കായലിന്റെ]] ഒരു ശാഖയുടെ ഇരുകരകളിലായി 26 [[ചതുരശ്ര കിലോമീറ്റർ|ച.കി.മീ.]] സ്ഥലത്തായിട്ടാണ്‌ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റിന്റെ]] മേൽനോട്ടത്തിൽ നോർവീജിയൻ പ്രോജക്‌ട്‌ ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, [[കേരള സർക്കാർ|കേരളഗവൺമെന്റാണ്‌]] ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത്‌.
Line 7 ⟶ 6:
പദ്ധതിപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ 6.6 മീറ്റർ നീളവും 4 [[കുതിരശക്തി]]യുമുള്ള മത്സ്യബന്ധനബോട്ട്‌ കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികൾക്ക്‌ കുറഞ്ഞനിരക്കിൽ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. [[വള്ളം|ബോട്ടുകളുടെ]] വർദ്ധിച്ച ആവശ്യം നികത്താൻ ഒരു ബോട്ടുനിർമ്മാണശാലയും വർക്ക്‌ഷോപ്പും [[1954]]-ൽ ആരംഭിക്കുകയുണ്ടായി.
 
[[സമുദ്രം|സമുദ്രത്തെയും]] സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം [[കൊച്ചി]]യിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 1957-ൽ [[നീണ്ടകര]]യിൽ ഒരു [[റഫ്രിജറേറ്റർ|റഫ്രിജറേഷൻ]] പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. [[കടവ്|കടൽത്തീരത്തുനിന്നും]] അകലെയുള്ള സ്ഥലങ്ങളിൽ [[മത്സ്യം]] വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.
 
ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിക്കുന്നു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നല്‌കുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും പ്രവർത്തിക്കുന്നുണ്ട്‌. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി [[1957]]-ൽ പ്രിമോപൈപ്പ്‌ ഫാക്‌ടറിയും സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ [[1959]]-ൽ ഈ ഫാക്‌ടറി [[കേരള സർക്കാർ|കേരളസർക്കാരിന്‌]] സംഭാവന ചെയ്യപ്പെട്ടു.