"ഷെനെക്ടഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = | official_name = Schenectady | settlement_type = City | image_skyline...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox settlement
| name =
| official_name = Schenectadyഷെനെക്ടഡി
| settlement_type = [[City (New York)|City]]
| image_skyline = Nott Memorial Hall, Union College, Schenectady, NY.jpg
വരി 62:
| postal_code = 12301–12309, 12325, 12345
| area_code = [[Area code 518|518]]
| unemployment_rate =
| website = {{url|http://www.cityofschenectady.com/}}
| footnotes =
Line 89 ⟶ 90:
തദ്ദേശീയരുമായുള്ള ആശയവിനിമയത്തിന്റെ ആദ്യ നാളുകൾ മുതൽ, താഴ്വരയിലെ ആദ്യകാല ഡച്ച് വ്യാപാരികൾ എല്ലായ്പ്പോഴും ഔദ്യോഗിക വിവാഹമല്ലെങ്കിൽക്കൂടി മൊഹാവ്ക് വനിതകളുമായി ബന്ധം സ്ഥാപിച്ചിരുന്നു. അമ്മയുടെ കുലത്തിൽ ജനിച്ച കുട്ടികളെ മാതാവ് വഴിയുള്ള പിൻതുടർച്ചക്രമം പരിഗണിച്ച് മൊഹാവ് സമുദായത്തിലാണ് അവരുടെ കുട്ടികൾ വളർന്നത്. മൊഹാവ് സമൂഹത്തിനുള്ളിൽ പോലും ജീവശാസ്ത്രപരമായ പിതാക്കന്മാർക്ക് ചെറിയ കർത്തവ്യങ്ങളേ ഉണ്ടായിരുന്നുള്ളു.
 
ഡച്ച്, ഫ്രഞ്ച്, മൊഹാവ് വംശജരായ ജാക്വസ് കോർനെലിസെൻ വാൻ സ്ലിക്ക്, സഹോദരി ഹില്ലെറ്റി വാൻ ഒലിൻഡ തുടങ്ങിയ ചില മിശ്ര-വംശജർ ദ്വിഭാഷികളും, ഡച്ച് കോളനിവാസികളുമായി മിശ്രവിവാഹിതരാകുകയും ചെയ്തു. ഷെനെക്ടഡി കുടിയേറ്റ കേന്ദ്രത്തിൽ അവർ ഭൂമി നേടുകയും ചെയ്തു. മൊഹാവ്ക്കിൽനിന്ന് ഡച്ച് സമൂഹത്തിലേക്ക് മാറുന്നതായി തോന്നിയ ചുരുക്കം ചില മെറ്റിസുകളിൽ അവർ ഉൾപ്പെടുകയും അവരെ "മുൻ ഇന്ത്യക്കാർ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു, എന്നിരുന്നാലും എന്നിരുന്നാലും അവർക്ക് എല്ലായ്പ്പോഴും എളുപ്പമുള്ള സമയം ഉണ്ടായിരുന്നില്ല. 1661-ൽ ജാക്ക് തന്റെ സഹോദരൻ മാർട്ടനിൽ നിന്ന് മൊഹാവ്ക്കുകൾ കൊടുത്തിരുന്ന വാൻ സ്ലിക്ക് എന്നറിയപ്പെട്ടിരുന്ന ദ്വീപ് പാരമ്പര്യമായി നേടി. പത്തൊൻപതാം നൂറ്റാണ്ടിൽ വാൻ സ്ലിക്ക് കുടുംബത്തിലെ പിൻഗാമികൾ ഉടമസ്ഥാവകാശം നിലനിർത്തിയിരുന്നു.<ref>[[iarchive:historycountysc00howegoog|George Rogers Howells and John Munsell, ''History of the County of Schenectady, 1662–1886,'' New York: W.W. Munsell & Co., 1886, pp. 14–15]]</ref>
 
കോളനിയിലെ തൊഴിൽ ക്ഷാമം കാരണം ചില ഡച്ച് കുടിയേറ്റക്കാർ ആഫ്രിക്കൻ അടിമകളെ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നു. ഷെനെക്ടഡിയിൽ അവരെ കാർഷിക തൊഴിലാളികളായി ഉപയോഗിച്ചു. ഇംഗ്ലീഷുകാരും അടിമകളെ ഇറക്കുമതി ചെയ്യുകയും നദീതടത്തിലെ കൃഷി തുടരുകയും ചെയ്തു. ഇംഗ്ലീഷുകാർ ഏറ്റെടുത്തതിനുശേഷം അൽബാനിയിലെ വ്യാപാരികൾ പ്രദേശത്തെ രോമക്കച്ചവടത്തിന്റെ നിയന്ത്രണം നിലനിർത്തി.
 
1664-ൽ ഇംഗ്ലീഷുകാർ ഡച്ച് ന്യൂ നെതർലാൻഡ് കോളനി പിടിച്ചെടുക്കുകയും ന്യൂയോർക്ക് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ആൽ‌ബാനിയിലെ രോമക്കച്ചവടത്തിൽ കുത്തക അവർ സ്ഥിരീകരിക്കുകുയം 1670 ലും അതിനുശേഷവും ഷെനെക്ടഡിയെ ഈ വ്യാപാരത്തിൽ നിന്ന് വിലക്കുന്നതിന് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.<ref>Burke (1991), ''Mohawk Frontier'', p. 116</ref> 1670 ലും 1672 ലും കുടിയേറ്റക്കാർ മൊഹാവ്ക്കിൽ‌ നിന്നും അധികമായി ഭൂമി വാങ്ങി. ജാക്ക്, ഹില്ലെറ്റി വാൻ സ്ലിക്ക് എന്നിവർക്ക് ഷെനെക്ടാഡിക്ക് വേണ്ടിയുള്ള മൊഹാവ്ക്കുമായുള്ള 1672 ലെ ഇടപാടിൽനിന്ന് ഭൂമി ലഭിച്ചിരുന്നു.<ref>Burke (1991), ''Mohawk Frontier'', p. 183</ref> ഇരുപത് വർഷത്തിന് ശേഷം (1684) ഗവർണർ തോമസ് ഡോങ്കൻ അഞ്ച് അധിക ട്രസ്റ്റിമാർക്ക് ഷെനെക്ടഡിയിലെ ഭൂമിയിൽ കത്തുകളിലൂടെ സ്വകാര്യാവകാശം നൽകി.<ref>{{cite web|url=http://www.schenectadyhistory.org/resources/patent/05.html|title=A History of the Schenectady Patent in the Dutch and English Times 5: Introduction|accessdate=8 September 2015|work=schenectadyhistory.org|author=Robert G. Sullivan, Schenectady County Public Library}}</ref>
 
1690 ഫെബ്രുവരി 8 ന്, കിംഗ് വില്യംസ് യുദ്ധത്തിൽ, ഫ്രഞ്ച് സേനയും കൂടുതലും ഒജിബ്വെ, അൽഗോൺക്വിൻ യോദ്ധാക്കൾ ഉൾപ്പെട്ട അവരുടെ ഇന്ത്യൻ സഖ്യകക്ഷികളും, ഷെനെക്ടഡിയെ അത്ഭുതകരമായി ആക്രമിക്കുകയും 11 പേർ ആഫ്രിക്കൻ അടിമകൾ ഉൾപ്പെടെ 62 പേർ ഈ യുദ്ധത്തിൽ മരിക്കുകയം ചെയ്തു.<ref name="burning">[http://www.schenectadyhistory.org/resources/patent/09.html Jonathan Pearson, Chap. 9, "Burning of Schenectady"], ''History of the Schenectady Patent in the Dutch and English Times'', 1883, pp. 244–270</ref> അമേരിക്കൻ ചരിത്രം ഇതിനെ ഷെനെക്ടഡി കൂട്ടക്കൊല എന്നാണ് രേഖപ്പെടുത്തുന്നത്. അഞ്ച് ആഫ്രിക്കൻ അടിമകളടക്കം 27 പേർ ബന്ദികളാക്കപ്പെടുകയും; ആക്രമണകാരികൾ തങ്ങളുടെ ബന്ദികളെ 200 മൈൽ അകലെയുള്ള മോൺ‌ട്രിയലിലേക്കും അവരുമായി ബന്ധപ്പെട്ട മൊഹാവ്ക് മിഷൻ ഗ്രാമമായ കഹ്നവാക്കിലേക്കും കൊണ്ടുപോയി.<ref name="burning2">[http://www.schenectadyhistory.org/resources/patent/09.html Jonathan Pearson, Chap. 9, "Burning of Schenectady"], ''History of the Schenectady Patent in the Dutch and English Times'', 1883, pp. 244–270</ref> സാധാരണനടപടിയായി യുവബന്ദികളെ മൊഹാവ് കുടുംബങ്ങൾ മരണമടഞ്ഞ ആളുകൾക്കു പകരമായി ദത്തെടുത്തു.<ref name="demos">John Demos, '' The Unredeemed Captive: A Family Story from Early America'', {{ISBN|978-0679759614}}</ref> പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്യൂബെക്കും വടക്കൻ ബ്രിട്ടീഷ് കോളനികളും തമ്മിലുള്ള മിന്നലാക്രമണം ചില ബന്ദികളെ അവരുടെ സമുദായങ്ങൾ മോചിപ്പിക്കുന്നതിനു കാരണമായി. കൊളോണിയൽ സർക്കാരുകൾ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമായി ഇടപെട്ടിരുന്നു.<ref name="demos2">John Demos, '' The Unredeemed Captive: A Family Story from Early America'', {{ISBN|978-0679759614}}</ref> 1748 ൽ, കിംഗ് ജോർജ്ജ് യുദ്ധത്തിൽ, ഫ്രഞ്ചുകാരും ഇന്ത്യക്കാരും വീണ്ടും ഷെനെക്ടഡിയെ ആക്രമിക്കുകയും 70 താമസക്കാർ കൊല്ലപ്പെടുകയും ചെയ്തു.
 
1765-ൽ ഷെനെക്ടാഡി ഒരു ബറോ ആയി സംയോജിപ്പിക്കപ്പെട്ടു. [[അമേരിക്കൻ സ്വാതന്ത്ര്യസമരം|അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ]] പ്രാദേശിക പൗരസേനാ യൂണിറ്റായ ''സെക്കന്റ് ആൽബാനി കൗണ്ടി മിലിഷ്യ റെജിമെന്റ്'', സരടോഗ യുദ്ധത്തിലും രാജാഭക്തരായ സൈനികർക്കെതിരെയും പോരാടി. മൊഹാവ്ക് താഴ്വരയിലെ മിക്ക യുദ്ധങ്ങളും ലിറ്റിൽ ഫാൾസിന് പടിഞ്ഞാറ് ജർമ്മൻ പാലറ്റൈൻ സെറ്റിൽമെന്റിന്റെ അതിർത്തിയിൽ വിദൂര പടിഞ്ഞാറൻ ഭാഗത്താണ് സംഭവിച്ചത്. അവരുടെ ഗാഢ വ്യവസായ ബന്ധങ്ങളും ബ്രിട്ടീഷുകാരുമായുള്ള മറ്റ് ബന്ധങ്ങളും കാരണം, നഗരത്തിൽ നിന്നുള്ള ചില താമസക്കാർ രാജാവിനോടു കൂറുള്ളവരായിരിക്കുകയും; വിപ്ലവത്തിന്റെ അവസാന ഘട്ടത്തിൽ കാനഡയിലേക്ക് മാറുകയുംചെയ്തു. അപ്പർ കാനഡ എന്നും പിന്നീട് ഒന്റാറിയോ എന്നും അറിയപ്പെടുന്ന സ്ഥലത്ത് രാജാവ് അവർക്ക് ഭൂമി നൽകി.
 
== ഭൂമിശാസ്ത്രം ==
Line 95 ⟶ 104:
 
== അവലംബം ==
<br />
"https://ml.wikipedia.org/wiki/ഷെനെക്ടഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്