"സിറാക്കൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 92:
}}
'''സിറാക്കൂസ്‍''' ({{IPAc-en|ˈ|11=s|18=uː|17=j|16=k|15=-|14=,_|13=-|12=ɛr|10=ˈ|s|9=,_|8=z|7=uː|6=j|5=k|4=ə|ɪr|19=s}}) <ref>{{cite EPD|18}}</ref><ref>{{cite book|title=Longman Pronunciation Dictionary|last=Wells|first=John C.|publisher=Longman|year=2008|isbn=978-1-4058-8118-0|edition=3rd}}</ref><ref>{{cite web|url=http://www.syracuse.com/news/index.ssf/2014/04/how_do_you_say_syracuse.html|title=How do you say Syracuse?|website=Syracuse.com}}</ref> [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്|ന്യൂയോർക്ക് സംസ്ഥാനത്ത്]] [[ഒനോണ്ടാഗ കൗണ്ടി|ഒനോണ്ടാഗ കൗണ്ടിയിലെ]] ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്. [[ന്യൂയോർക്ക് നഗരം]], [[ബഫല്ലോ (ന്യുയോർക്ക്)|ബഫല്ലോ]], [[റോച്ചസ്റ്റർ]], യോങ്കേഴ്‌സ് എന്നിവയ്ക്കുശേഷം ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരമാണിത്.
 
2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം നഗര ജനസംഖ്യ 145,252 ഉം മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 662,577 ഉം ആയിരുന്നു. ഒരു ദശലക്ഷത്തിലധികം നിവാസികളുള്ള മദ്ധ്യ ന്യൂയോർക്കിലെ സാമ്പത്തിക, വിദ്യാഭ്യാസ കേന്ദ്രവുംകൂടിയാണിത്. ഡൌൺ‌ടൌൺ‌ കൺ‌വെൻഷൻ‌ കോംപ്ലക്‌സിനൊപ്പം അനേകം കൺ‌വെൻഷൻ‌ സൈറ്റുകളും സൈറാക്കൂസിലുണ്ട്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ കിഴക്കൻ തീരത്തുള്ള ക്ലാസിക്കൽ ഗ്രീക്ക് നഗരമായ സിറാക്കൂസിന്റെ (ഇറ്റാലിയൻ ഭാഷയിലെ സിറാക്കൂസ) പേരാണ് നഗരത്തിനു നൽകപ്പട്ടിരിക്കുന്നത്.
 
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ആദ്യം ഈറി കനാലിനും അതിന്റെ ഉപ കനാലുകൾക്കുമിടയിലായും പിന്നീട് റെയിൽ‌വേ ശൃംഖലയിലുമായി നഗരം ഒരു പ്രധാന നാൽക്കവലയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, സിറാക്കൂസ് അന്തർസംസ്ഥാനപാതകളായ 81, 90 എന്നിവ കുറുകെ കടന്നുപോകുന്നിടത്താണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ വിമാനത്താവളം ഈ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്. ഒരു പ്രധാന ഗവേഷണ സർവ്വകലാശാലയായ സിറാക്കൂസ് സർവകലാശാല, ഒരു ജെസ്യൂട്ട് ലിബറൽ ആർട്സ് കോളേജായ ലെ മൊയ്ൻ കോളേജ്, ഒരു പൊതു മെഡിക്കൽ വിദ്യാലയമായ സുനി അപ്‌സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, വനം, പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പൊതു സർവ്വകലാശാലയായ സുനി കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് & ഫോറസ്ട്രി എന്നിവയുടെ ആസ്ഥാനമാണ് സിറാക്കൂസ് നഗരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/സിറാക്കൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്