"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,225 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
==കേരളത്തിലെ ചുമര്‍ചിത്രകല==
===ചരിത്രം===
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. [[ആയ് രാജവംശം|ആയ് ഭരണകാലത്ത്]] രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, [[കളമെഴുത്ത്]] എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത്<ref name="MGS‍"/>.
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.<ref>http://malayalam.keralatourism.org/wall-paintings/</ref>
 
ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കാലഗണനാക്രമത്തില്‍ അവയെ വേര്‍തിരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
# '''പ്രാഥമികഘട്ടം''', തിരുനന്ദിക്കര, കാന്തളൂര്‍, ത്രിവിക്രമമംഗലം, പാര്‍ത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാല്‍ ഗുഹയിലെയും ചിത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു
# '''പ്രാഥമികാനന്തരഘട്ടം''', മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും‍, തൃശൂര്‍ വടക്കുന്നാഥന്‍, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നു.
# '''മധ്യകാലഘട്ടം''', അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കല്‍, പുണ്ഡരീകപുരം, തൃപ്രയാര്‍, പനയന്നാര്‍കാവ്, ലോകനാര്‍കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
# '''മധ്യകാലാനന്തരഘട്ടം''' പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കല്‍, കോഴിക്കോട് തളി, വടകര കീഴൂര്‍, വടകര ചേന്നമംഗലം, ലോകനാര്‍കാവ്, കരിമ്പുഴ,പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്<ref name="MGS‍"/>.
 
 
 
====ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍====
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/330538" എന്ന താളിൽനിന്ന് ശേഖരിച്ചത്