"മാഡ്‌ചെൻ അമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
== ഔദ്യോഗികജീവിതം ==
[[ലോസ് ആഞ്ചെലെസ്|ലോസ് ഏഞ്ചൽസിലേക്ക്]] മാറിയശേഷം ''സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ'' (1989), ''ബേവാച്ച്'' (1989) എന്നിവയിലെ അതിഥി വേഷങ്ങളിലൂടെയാണ് അമിക്ക് തന്റെ കരിയർ ആരംഭിച്ചത്. [[ടെലിവിഷൻ]] പരമ്പരയായ ട്വിൻ പീക്ക്സിൽ (1990-1991) സംവിധായകൻ ഡേവിഡ് ലിഞ്ച് പരിചാരികയായ ഷെല്ലി ജോൺസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തപ്പോഴാണ് മാഡ്ചെൻ അമിക്കിന്റെ അഭിനയജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിച്ചത്. കുറ്റവാസനയുള്ള ഭർത്താവ് ലിയോയുടെ കൈകളിൽ നിന്ന് ശാരീരിക പീഡനം സഹിക്കുന്ന അമിക്കിന്റെ കഥാപാത്രം ഈ പരമ്പരയിലെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ്. പരമ്പരയുടെ മുൻകാലസംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രമായ ''ട്വിൻ പീക്ക്സ്: ഫയർ വാക്ക് വിത്ത് മി'' (1992), 2017 ലെ ''ട്വിൻ പീക്സിന്റെ'' പുനർനിർമ്മാണ പരമ്പരയിലെ 7 എപ്പിസോഡുകൾ എന്നിങ്ങനെ ഷെല്ലി ജോൺസൺ എന്ന കഥാപാത്രമായി അമിക്ക് ഡേവിഡ് ലിഞ്ചിനൊപ്പം രണ്ടുതവണ കൂടി പ്രവർത്തിച്ചിരുന്നു.
 
1990 ൽ അമിക്ക് മാണ്ടി എന്ന കഥാപാത്രമായി ''ഡോണ്ട് ടെൽ ഹെർ ഇറ്റ്സ് മി'' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും [[ടോബി ഹൂപ്പർ|ടോബി ഹൂപ്പറിന്റെ]] ഹൊറർ ചിത്രമായ ''[[ഐ ആം ഡേഞ്ചറസ് ടുനൈറ്റ്|ഐ ആം ഡേഞ്ചറസ് ടുനൈറ്റിൽ]]'' ആമിയെ അവതരിപ്പിക്കുകയും ചെയ്തു. 1991 ൽ ''[[ദ ബോറോവർ]]'' എന്ന ചിത്രത്തിൽ അമിക്ക് അഭിനയിച്ചു. 1992 ൽ [[സ്റ്റീഫൻ കിംഗ്|സ്റ്റീഫൻ കിംഗിന്റെ]] ഹൊറർ സിനിമയായ ''സ്ലീപ്പ്‍വാക്കേഴ്‌സിൽ'' നായിക താന്യ റോബർ‌ട്ട്സണെ അമിക് അവതരിപ്പിച്ചു. അടുത്ത വർഷം, ''ലവ്, ചീറ്റ് & സ്റ്റീൽ'' (1993) എന്ന ത്രില്ലർ ചിത്രത്തിലും അവർ അഭിനയിച്ചു.
"https://ml.wikipedia.org/wiki/മാഡ്‌ചെൻ_അമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്