"മാഡ്ചെൻ അമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 20:
== ആദ്യകാലജീവിതം ==
റെനോയിൽ നിന്ന് ഏതാനും മൈൽ കിഴക്കായി നെവാഡയിലെ<ref name="buddytv">{{cite web|url=http://www.buddytv.com/info/madchen-amick-info.aspx|title=Madchen Amick Biography|accessdate=2013-10-16|date=1970-12-12|publisher=Buddytv.com}}</ref> സ്പാർക്കിൽ മെഡിക്കൽ ഓഫീസ് മാനേജർ ജൂഡി (മുമ്പ്, റോസ്), ഒരു സംഗീതജ്ഞനായ ബിൽ അമിക്ക് എന്നിവരുടെ പുത്രിയായി മാഡ്ചെൻ എലീന അമിക് ജനിച്ചു.<ref name="filmref">{{cite web|url=http://www.filmreference.com/film/20/Madchen-Amick.html|title=Mädchen Amick Biography (1970-)|accessdate=2016-09-22|date=1970-12-12|publisher=Filmreference.com}}</ref> ഭാഗികമായി ജർമ്മൻ വംശജരായ<ref>{{YouTube|d-O38-nmNao|Stated on ''Into the Night with Rick Dees''}}</ref> അമിക്കിന്റെ മാതാപിതാക്കൾ ജർമ്മൻ ഭാഷയിൽ "പെൺകുട്ടി" (അക്ഷരാർത്ഥത്തിൽ "ചെറിയ കന്യക") എന്നർഥമുള്ള മാഡ്ചെൻ എന്ന പേര് മാതാപിതാക്കൾ തിരഞ്ഞെടുത്തത്, മകൾക്ക് അസാധാരണമായ ഒരു പേര് ആഗ്രഹിച്ചതിനാലാണ്.<ref>[http://www.wchstv.com/abc/freddie/madchenamick.shtml Mädchen Amick is Allison on Freddie] {{webarchive|url=https://web.archive.org/web/20061110010948/http://www.wchstv.com/abc/freddie/madchenamick.shtml|date=November 10, 2006}}</ref> അവർക്ക് നോർവീജിയൻ, സ്വീഡിഷ്, ഇംഗ്ലീഷ്, ഐറിഷ് വംശപാരമ്പര്യമുണ്ട്.<ref>{{cite web|url=http://www.whosay.com/madchenamick/bio|title=#CelebsUnfiltered, Social Celebrities, Entertainment News, Photos, Videos, and Exclusives|accessdate=2016-09-22|publisher=WhoSay|archiveurl=https://web.archive.org/web/20160705013446/http://www.whosay.com/madchenamick/bio|archivedate=2016-07-05|url-status=dead}}</ref> ഒരു ചെറുപ്പക്കാരിയെന്ന നിലയിൽ, അവളുടെ സൃഷ്ടിപരമായ ജന്മവാസന പിന്തുടരാൻ മാതാപിതാക്കൾ അമിക്കിനെ പ്രോത്സാഹിപ്പിച്ചു. പിയാനോ, ബാസ്, വയലിൻ, ഗിത്താർ എന്നിവ വായിക്കാൻ പഠിച്ച അവർ ടാപ്പ്, ബാലെ, ജാസ്, മോഡേൺ ഡാൻസ് എന്നിവയുടെ പാഠങ്ങളും അഭ്യസിച്ചു. 1987 ൽ, പതിനാറാമത്തെ വയസ്സിൽ, അഭിനയരംഗത്ത് അവസരം തേടി അവർ ലോസ് ഏഞ്ചൽസിലേക്ക് പോയി.
== ഔദ്യോഗികജീവിതം ==
ലോസ് ഏഞ്ചൽസിലേക്ക് മാറിയശേഷം ''സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ'' (1989), ''ബേവാച്ച്'' (1989) എന്നിവയിലെ അതിഥി വേഷങ്ങളിലൂടെയാണ് അമിക്ക് തന്റെ കരിയർ ആരംഭിച്ചത്. ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്ക്സിൽ (1990-1991) സംവിധായകൻ ഡേവിഡ് ലിഞ്ച് പരിചാരികയായ ഷെല്ലി ജോൺസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തപ്പോഴാണ് മാഡ്ചെൻ അമിക്കിന്റെ അഭിനയജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിച്ചത്. കുറ്റവാസനയുള്ള ഭർത്താവ് ലിയോയുടെ കൈകളിൽ നിന്ന് ശാരീരിക പീഡനം സഹിക്കുന്ന അമിക്കിന്റെ കഥാപാത്രം ഈ പരമ്പരയിലെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ്. പരമ്പരയുടെ മുൻകാലസംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രമായ ''ട്വിൻ പീക്ക്സ്: ഫയർ വാക്ക് വിത്ത് മി'' (1992), 2017 ലെ ട്വിൻ പീക്സിന്റെ പുനർനിർമ്മാണ പരമ്പരയിലെ 7 എപ്പിസോഡുകൾ എന്നിങ്ങനെ ഷെല്ലി ജോൺസൺ എന്ന കഥാപാത്രമായി അമിക്ക് ഡേവിഡ് ലിഞ്ചിനൊപ്പം രണ്ടുതവണ കൂടി പ്രവർത്തിച്ചിരുന്നു.
1990 ൽ അമിക്ക് മാണ്ടി എന്ന കഥാപാത്രമായി ''ഡോണ്ട് ടെൽ ഹെർ ഇറ്റ്സ് മി'' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും [[ടോബി ഹൂപ്പർ|ടോബി ഹൂപ്പറിന്റെ]] ഹൊറർ ചിത്രമായ ''[[ഐ ആം ഡേഞ്ചറസ് ടുനൈറ്റ്|ഐ ആം ഡേഞ്ചറസ് ടുനൈറ്റിൽ]]'' ആമിയെ അവതരിപ്പിക്കുകയും ചെയ്തു. 1991 ൽ ''[[ദ ബോറോവർ]]'' എന്ന ചിത്രത്തിൽ അമിക്ക് അഭിനയിച്ചു. 1992 ൽ [[സ്റ്റീഫൻ കിംഗ്|സ്റ്റീഫൻ കിംഗിന്റെ]] ഹൊറർ സിനിമയായ ''സ്ലീപ്പ്വാക്കേഴ്സിൽ'' നായിക താന്യ റോബർട്ട്സണെ അമിക് അവതരിപ്പിച്ചു. അടുത്ത വർഷം, ''ലവ്, ചീറ്റ് & സ്റ്റീൽ'' (1993) എന്ന ത്രില്ലർ ചിത്രത്തിലും അവർ അഭിനയിച്ചു.
<br />
== അവലംബം ==
|