"മാഡ്‌ചെൻ അമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
'''മാഡ്‌ചെൻ എലീന അമിക്''' ({{IPAc-en|ˈ|m|eɪ|d|tʃ|ən|_|ˈ|eɪ|m|ɪ|k|}} MAYD-chən AY-mik; ജനനം: ഡിസംബർ 12, 1970) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയാണ്. കൾട്ട് ടെലിവിഷൻ പരമ്പരയായിരുന്ന ''[[ട്വിൻ പീക്ക്സ്]]'' (1990–1991), അതിന്റെ മുമ്പുള്ള സംഭവങ്ങൾ ഉൾക്കൊള്ളുന്ന ചലച്ചിത്രമായ ''[[ട്വിൻ പീക്ക്സ്: ഫയർ വാക്ക് വിത്ത് മി]]'' (1992), അതിന്റെ നവീകരിച്ച ടെലിവിഷൻ പരമ്പരയായ ''[[ട്വിൻ പീക്ക്സ്: ദി റിട്ടേൺ]]'' (2017) എന്നിവയിൽ ഷെല്ലി ജോൺസൺ എന്ന താര കഥാപാത്രത്തെ അവതരിപ്പിച്ചു. ''[[സെൻട്രൽ പാർക്ക് വെസ്റ്റ്]]'' (1995–1996), ''[[ഫ്രെഡി]]'' (2005–2006), ''[[വിച്ചസ് ഓഫ് ഈസ്റ്റ് എൻഡ്]]'' (2013–2014) എന്നീ പരമ്പരകളിൽ അവർ ഒരു പതിവു കഥാപാത്രമായിരുന്നു. സിനിമയിൽ, [[സ്ലീപ്പ്‍വാക്കേഴ്സ്|''സ്ലീപ്പ്‍വാക്കേഴ്സ്'']] (1992), [[ഡ്രീം ലവർ|''ഡ്രീം ലവർ'']] (1993) എന്നീ ചിത്രങ്ങളിൽ അവർ താരകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. സിഡബ്ല്യുവിന്റെ നാടക ടെലിവിഷൻ പരമ്പരയായ [[റിവർഡെയ്‌ൽ|''റിവർഡെയ്‌ലിൽ'']] (2017 - ഇന്നുവരെ) ആലീസ് കൂപ്പർ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിക്കുന്നു.
 
== ആദ്യകാലജീവിതം ==
റെനോയിൽ നിന്ന് ഏതാനും മൈൽ കിഴക്കായി നെവാഡയിലെ സ്പാർക്കിൽ മെഡിക്കൽ ഓഫീസ് മാനേജർ ജൂഡി (മുമ്പ്, റോസ്), ഒരു സംഗീതജ്ഞനായ ബിൽ അമിക്ക് എന്നിവരുടെ പുത്രിയായി മാഡ്‌ചെൻ എലീന അമിക് ജനിച്ചു. ഭാഗികമായി ജർമ്മൻ വംശജരായ അമിക്കിന്റെ മാതാപിതാക്കൾ ജർമ്മൻ ഭാഷയിൽ "പെൺകുട്ടി" (അക്ഷരാർത്ഥത്തിൽ "ചെറിയ കന്യക") എന്നർഥമുള്ള മാഡ്‌ചെൻ എന്ന പേര് മാതാപിതാക്കൾ തിരഞ്ഞെടുത്തത്, മകൾക്ക് അസാധാരണമായ ഒരു പേര് ആഗ്രഹിച്ചതിനാലാണ്. അവർക്ക് നോർവീജിയൻ, സ്വീഡിഷ്, ഇംഗ്ലീഷ്, ഐറിഷ് വംശപാരമ്പര്യമുണ്ട്. ഒരു ചെറുപ്പക്കാരിയെന്ന നിലയിൽ, അവളുടെ സൃഷ്ടിപരമായ ജന്മവാസന പിന്തുടരാൻ മാതാപിതാക്കൾ അമിക്കിനെ പ്രോത്സാഹിപ്പിച്ചു. പിയാനോ, ബാസ്, വയലിൻ, ഗിത്താർ എന്നിവ വായിക്കാൻ പഠിച്ച അവർ ടാപ്പ്, ബാലെ, ജാസ്, മോഡേൺ ഡാൻസ് എന്നിവയുടെ പാഠങ്ങളും അഭ്യസിച്ചു. 1987 ൽ, പതിനാറാമത്തെ വയസ്സിൽ, അഭിനയരംഗത്ത് അവസരം തേടി അവർ ലോസ് ഏഞ്ചൽസിലേക്ക് പോയി.
 
== അവലംബം ==
"https://ml.wikipedia.org/wiki/മാഡ്‌ചെൻ_അമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്