"മരിയ ബെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
== ഔദ്യോഗികജീവിതം ==
ബെല്ലോയുടെ ആദ്യകാല ടിവി അവതരണങ്ങളിൽ ദി കമ്മിഷ് (1991), ഡ്യൂ സൗത്ത് (1994), നോവേർ മാൻ (1995), മിസറി ലവ്സ് കമ്പനി (1995), ഇആർ (1997–98) എന്നിവയിലെ എപ്പിസോഡുകൾ ഉൾപ്പെടുന്നു. ടിവി പരമ്പരയായ മിസ്റ്റർ & മിസ്സിസ് സ്മിത്തിൽ മിസ്സിസ് സ്മിത്ത് എന്ന കഥാപാത്രമായി അഭിനയിച്ചതായിരുന്നു അവളുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. 8 ആഴ്ചകൾക്കുശേഷം ഈ ഷോ റദ്ദാക്കപ്പെട്ടു. ഇ.ആറിന്റെ മൂന്നാം സീസണിലെ അവസാന മൂന്ന് എപ്പിസോഡുകളിൽ ശിശുരോഗവിദഗ്ദ്ധയായ ഡോ. അന്ന ഡെൽ അമിക്കോ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഈ മെഡിക്കൽ നാടകീയപരമ്പരയുടെ നാലാം സീസണിൽ ഒരു സ്ഥിര അഭിനേതാവുമായിരുന്നു.
 
ബെല്ലോ സിനിമകളിലേക്ക് നീങ്ങുകയും കൊയോട്ട് അഗ്ലി (2000) എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ദി കൂളർ (2003) എന്ന ചിത്രത്തിന് മികച്ച സഹനടി, എ ഹിസ്റ്ററി ഓഫ് വയലൻസ് (2005) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്കാരം എന്നിങ്ങനെ രണ്ടുതവണ ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടികുന്നു. ദ ജെയ്ൻ ഓസ്റ്റൺ ബുക്ക് ക്ലബ്ബിൽ (2007) ജോസെലിൻ എന്ന കഥാപാത്രമായും 1976 ൽ ജോൺ കാർപെന്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ യഥാർത്ഥ ചലച്ചിത്രത്തിന്റെ പുനർനിർമ്മാണമായ 2005 ൽ പുറത്തിറങ്ങിയ അസ്സോൾട്ട് ഓൺ പ്രിസിൻക്റ്റ് 13 എന്ന സിനിമയിൽ ഡോ. അലക്സ് സാബിയൻ എന്ന കഥാപാത്രമായും അഭിനയിച്ചു. 2008 ൽ, ദി മമ്മി: ടോംബ് ഓഫ് ഡ്രാഗൺ എമ്പററിൽ എവ്‌ലിൻ ഓ കോണലായി അഭിനയിച്ചു. 2008 ഡിസംബറിൽ ബെല്ലോ എച്ച്ബി‌ഒയ്ക്കായി ഒരു നാടകം വികസിപ്പിക്കാൻ തുടങ്ങി. പുതിയ പരമ്പരകളിൽ അഭിനയിക്കുന്നതിനു പുറമേ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കാനും ബെല്ലോ പദ്ധതിയിട്ടിരുന്നു. സാമുവൽ ഗോൾഡ്‌വിൻ ഫിലിംസ് 2010 ഫെബ്രുവരി 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 2009-ൽ പുറത്തിറങ്ങിയ ദി യെല്ലോ ഹാൻഡ്‌കീഫ് എന്ന നാടകീയ ചിത്രത്തിലും അവർ അഭിനയിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മരിയ_ബെല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്