"കൊറോണവൈറസ് രോഗം 2019 വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സതീഷ്ആർവെളിയം എന്ന ഉപയോക്താവ് കൊറോണ വൈറസ് വാക്സിൻ എന്ന താൾ കൊറോണവൈറസ് രോഗം 2019 വാക്സിൻ എന്നാക്കി മാറ്റിയിരിക്കുന്നു: സമാനമായ താൾ നിലവിലുണ്ട്.
No edit summary
വരി 1:
ലോകത്തെ 185 ൽ  പരം  രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട , കൊറോണ വൈറസ്  ഡിസീസ്-2019  (കോവിഡ് -19) എന്ന മഹാമാരിയെ  ചെറുത്തു നിർത്താനായുള്ള ഒരു  സാങ്കല്പിക പ്രതിരോധ മരുന്നാണ്  കോവിഡ്-19 വാക്‌സിൻ. <ref>{{Cite web|url=https://www.who.int/emergencies/diseases/novel-coronavirus-2019|title=https://www.who.int/emergencies/diseases/novel-coronavirus-2019|access-date=|last=|first=|date=|website=|publisher=}}</ref> [https://www.who.int/emergencies/diseases/novel-coronavirus-2019]  ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള  ഗവേഷകർ  ഈ വൈറസിനെ ചെറുക്കാനായുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ ഇതിനായുള്ള വാക്‌സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് 2020 ഫെബ്രുവരി അവസാനത്തിൽ ലോകാരോഗ്യ സംഘടന (WHO)  പ്രഖ്യാപിച്ചു. [https://www.sciencealert.com/who-says-a-coronavirus-vaccine-is-18-months-away]
 
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട ഈ പകർച്ചവ്യാധിക്ക് കാരണoകാരണം SARS-CoV-2 എന്ന വൈറസ് ആണ്. [https://www.nejm.org/doi/full/10.1056/NEJMe2002387] ലോകത്തെ നാനാഭാങ്ങളിൽ  നിന്നുoനിന്നും 35 കമ്പനികളും, ഗവേഷണ സ്ഥാപനങ്ങളും ഇപ്പോൾ കൊറോണ വൈറസിനെതിരെ ഉള്ള  വാക്‌സിൻ വികസിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. [https://www.theguardian.com/world/2020/mar/20/when-will-a-coronavirus-vaccine-be-ready] ഇതിനകം നാല്പതോളം വാക്‌സിൻ ക്യാൻഡിഡേറ്റുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ മനുഷ്യരിൽ ഫലവത്തായിരിക്കുമോ എന്ന് മനസിലാക്കാൻ  ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. [https://www.thehindu.com/sci-tech/health/when-will-a-covid-19-vaccine-be-ready/article31131211.ece] [https://www.clinicaltrialsarena.com/analysis/coronavirus-mers-cov-drugs/]
 
=== mRNA-1273 ===
ഗോളാകൃതിയിലുള്ള കൊറോണ വൈറസുകളുടെ ഉപരിതലത്തിൽ നീണ്ടുനിൽക്കുന്ന സ്പൈക്കുകളുണ്ട്. ഈ  സ്പൈക്ക് മനുഷ്യകോശങ്ങളുമായി ബന്ധിപ്പിക്കുകയും അത് വഴി വൈറസിന് കോശങ്ങളിലേക്ക്  പ്രവേശനo പ്രവേശനം സാധ്യം ആകുകയുംസാധ്യമാവുകയും ചെയ്യുന്നു.  ഈ സ്പൈക്കുകളെ കോഡ് ചെയ്യുന്ന  mRNA-1273 ആണ് ഇപ്പോൾ മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയായ മോഡേണ ഇൻ‌കോർപ്പറേറ്റിലെ NIAID ശാസ്ത്രജ്ഞരും ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനായി വാക്സിൻ കാൻഡിഡേറ്റ് നിർമ്മിക്കുന്നതിന് കോളിഷൻ ഫോർ എപ്പിഡെമിക് തയ്യാറെടുപ്പ് ഇന്നൊവേഷൻസ് (CEPI) പിന്തുണ നൽകി. [https://www.nih.gov/news-events/news-releases/nih-clinical-trial-investigational-vaccine-covid-19-begins]
 
മാർച്ച് 2020ൽ സിയാറ്റിലിലെ കൈസർ പെർമനൻറ് വാഷിംഗ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KPWHRI) വാക്സിൻറെവാക്സിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായുള്ള  ഫേസ് -1 ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. മാർച്ച് 16, 2020 നു  ഈ  ക്ലിനിക്കൽ ട്രയലിൽ ഭാഗമായ  ആദ്യ വോളന്ററിയർ  ജെന്നിഫർ ഹല്ലേറിനു വാക്സിൻ ആദ്യ ഡോസ് നൽകി കഴിഞ്ഞു. SARS-CoV-2 യുടെ ജനിതക ഘടന പ്രസിദ്ധീകരിച്  മൂന്നു മാസങ്ങൾക്കകം തന്നെ മനുഷ്യരിൽ  ഇവയുടെ ആദ്യവാക്‌സിൻ ട്രയൽ  തുടങ്ങി എന്നത് വളരെ പ്രതീക്ഷയേകുന്ന ഒന്നാണ് എന്ന്  NIAID ഡയറക്ടർ ആന്റണി ഫൗസി അഭിപ്രായപ്പെട്ടു. [https://www.reuters.com/article/us-china-health-vaccines-idUSKBN1ZN2J8]
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/കൊറോണവൈറസ്_രോഗം_2019_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്