"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

988 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ഔദ്യോഗികജീവിതം ==
ജോൺ വില്ലിസിന്റെ സ്‌ക്രീൻ വേൾഡിലെ "1986 ലെ വാഗ്‌ദാനങ്ങളായ പുതിയ അഭിനേതാക്കളിൽ" ഒരാളായി അവർ തിരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം നിരവധി ചലച്ചിത്ര വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1986 ൽ എഡ്വേർഡ് സ്വിക്കിന്റെ ''എബൌട്ട് ലാസ്റ്റ് നൈറ്റ്...'' എന്ന ചിത്രത്തിലൂടെ പെർകിൻസ് ചലച്ചിത്ര രംഗത്തെത്തുകയും ''ബിഗ്'' എന്ന സിനിമയിൽ [[ടോം ഹാങ്ക്സ്|ടോം ഹാങ്ക്സിനൊപ്പം]] അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് മുന്നേറുകയും ചെയ്തു. ബാരി ലെവിൻസന്റെ ''അവലോൺ<ref name="DW2">Elizabeth Perkins Biography, ''[[DreamWorks Pictures|Dreamworks]]'' April 11, 2005</ref>'' എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിക്കുകയും, വില്യം ഹർട്ടിനൊപ്പം അഭിനയിച്ച ''ദ ഡോക്ടർ'' (1991) എന്ന ചിത്രത്തിലെ കാൻസർ രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.<ref name="EPW">{{cite web|url=http://elizabeth-perkins.org/information/biography|title=Biography|accessdate=July 29, 2011|last=Perkins|first=Elizabeth|date=October 22, 2009|publisher=elizabeth-perkins.org}}</ref>
 
== സ്വകാര്യജീവിതം ==
പെർക്കിൻസ് 1984 ൽ ടെറി കിന്നിയെ വിവാഹം കഴിക്കുകയും 1988 ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു. മൗറീസ് ഫിലിപ്സുമായുള്ള ബന്ധത്തിൽ അവർക്ക് ഹന്നാ ജോ ഫിലിപ്സ് (ജനനം: സെപ്റ്റംബർ 1, 1991) എന്ന ഒരു മകളുണ്ട്. 2000 ൽ അർജന്റീനിയൻ വംശജനായ ഛായാഗ്രാഹകൻ ജൂലിയോ മകാറ്റിനെ വിവാഹം കഴിക്കുകയും മാക്സിമിലിയൻ, അലക്സാണ്ടർ, ആൻഡ്രിയാസ് എന്നിങ്ങനെ മുന്നു വളർത്തു മക്കളെ ലഭിക്കുകയും ചെയ്തു.
 
== അവലംബം ==
40,206

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3298349" എന്ന താളിൽനിന്ന് ശേഖരിച്ചത്