"ദാരിനി തെലുസുകൊണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 41:
== അർത്ഥം ==
ഹേ, ത്രിപുര സുന്ദരി! ശ്രീരാമ മനോഹരി! മോക്ഷസിദ്ധിക്കുള്ള വഴി കഷ്ടപ്പെട്ടിട്ടെങ്കിലും ഞാൻ മനസ്സിലാക്കിയിരിക്കുന്നു!. അതിനായി ഞാൻ ഭവതിയിൽ അഭയം തേടി. ബ്രഹ്മാവും, ഇന്ദ്രനും, മറ്റീശ്വരന്മാരും ഭക്തരുമൊക്കെ മോക്ഷലഭ്യത്തിന് പിന്തുടർന്ന മാർഗ്ഗത്തിൽകൂടിതന്നെ സഞ്ചരിച്ചാണ് ഞാനും അത് മനസ്സിലാക്കിയത്. അവരെപ്പോലെ ഞാനും പരമാനന്ദമാകുന്ന സാഗരത്തിൽപ്രവേശിച്ച് മതിവരുവോളം നീന്തിതുടിച്ചു. ഭക്തരുടെ ദുഃഖദുരിതങ്ങൾ നിർമ്മാജ്ഞനം ചെയ്യുന്നതിനും അവരുടെ ഇച്ഛകളും ഇംഗിതങ്ങളും സാധിച്ചുകൊടുക്കുന്നതുമെല്ലാം അവിടുന്നാണെന്ന വസ്തുത പൂർണ്ണമായും ഭവതിക്ക് അടിയറവച്ചപ്പോൾ ഞാൻ അറിഞ്ഞു! ഹേ, അംബേ! ത്രിലോകമാതാവെ! ഐശ്വര്യവും, സമ്പത്തും, സൗഭാഗ്യവുമെല്ലാം ഭക്തർക്കേകുന്നതും അവരുടെ വികൽപങ്ങളെ ഉന്മൂലനം ചെയ്യുന്നതും അവിടുന്നാണല്ലോ! ഭൗതികബന്ധങ്ങളിൽനിന്നെല്ലാം മോചനം നേടി ദേവിയിൽ പരിപൂർണ്ണമായി ലയിക്കുകമൂലമാണ് മഹാത്മാക്കളായ മഹർഷിമാർക്ക് പരമാനന്ദസിദ്ധിയുണ്ടായതെന്ന് ഞാൻ മനസ്സിലാക്കി. അതുപോലെതന്നെ ദേവിയിൽ പരിപൂർണ്ണവിശ്വാസമർപ്പിച്ച് ജീവിതം ദേവിയുടെ നാമജപത്തിൽ മുഴുകുന്നതാണ് മോക്ഷസിദ്ധിക്കുള്ള ഏറ്റവും നല്ലമാർഗ്ഗമെന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു.
 
==കുറിപ്പുകൾ==
ത്യാഗരാജസ്വാമികളുടെ [[തിരുവൊട്ടിയൂർ പഞ്ചരത്നം|തിരുവൊട്ടിയൂർ പഞ്ചരത്നങ്ങളിൽ]] ഒന്നാണ് ഈ കൃതി.
 
==അവലംബം==
"https://ml.wikipedia.org/wiki/ദാരിനി_തെലുസുകൊണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്