"ഊരകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 60:
==രാഷ്ട്രീയ പാർട്ടികൾ==
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ,
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്),ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് അത്ര ശക്തമല്ല.
സോഷ്യൽ ടെമോക്രട്ടിക് പാർട്ടി ഓഫ് ഇന്ത്യ , വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ.
ഭാരതീയ ജനതാ പാർട്ടി ,
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്)
 
==ഭൂപ്രകൃതി==
[[പ്രമാണം:VCMemmorial.JPG|thumb|150px|right|മഹാകവി വി.സി.സ്മാരക മന്ദിരം ഊരകം,കീഴ്മുറി ]]
ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളിൽ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളൻ മടക്കൽ, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്.മലയോരത്ത് പഞ്ചായത്തിന്റെകൃഷിചെയ്തിരുന്ന തെക്കേയതിർത്തിയിലൂടെകപ്പ( പ്രദേശത്തുകാർ പൂള എന്ന് പേര് പറയും) ബ്രിട്ടീഷുകാർ ഒരു കേന്ദ്രത്തിലെത്തിച്ച് കയറ്റുമതി ചെയ്തിരുന്നു. ആ പ്രദേശമിന്ന് പൂളാപ്പീസ് എന്ന് അറിയപ്പെടുന്നു. സമൃദ്ധമായ പച്ചക്കറി , വാഴ,തണ്ണിമത്തൻ കൃഷികൾ കൊണ്ട് പ്രസിദ്ധമാണ് ഊരകത്തെ കൽപ്പാത്തിപ്പാടം.പഞ്ചായത്തിൻറെ തെക്ക് ഭാഗത്തിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നുപടിഞ്ഞാറ് ഭാഗത്തോഴുകുന്നു. പഞ്ചായത്തിലെ മിക്ക വാർഡുകളിലേക്കും പുഴയിൽ നിന്ൻ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
==ചരിത്രം==
===സാമൂഹ്യ ചരിത്രം===
പഴയ കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകൾ ഈ പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. ഇവരിൽ അദ്വിതീയനായിരുന്നു മഹാകവി [[വി.സി. ബാലകൃഷ്ണപ്പണിക്കർ]]. പ്രമുഖ മുസ്ളീം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടിൽ അലവി മുസ്ളിയാർ 1855-ൽ ഊരകത്താണ് ജനിച്ചത്. കെ.കെ.പൂകോയതങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.
===കെ.കെ.പൂകോയതങ്ങൾ===
 
"https://ml.wikipedia.org/wiki/ഊരകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്