"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതല്‍ എഴുതിച്ചേര്‍ത്തു.
കഥാസംഗ്രഹം അവസാനിപ്പിച്ചു
വരി 22:
==കഥാസംഗ്രഹം==
{{രസംകൊല്ലി}}
എല്‍. ഐ. സി ഏജന്റായ വനജയുടെ([[ഉര്‍വശി]]) മകളാണ് അശ്വതി([[മീരാ ജാസ്മിന്‍]]). പോളിടെക്നിക്കിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവള്‍. എന്നാല്‍ പി.എസ്.സി ഇന്റര്‍വ്യൂവിനുള്ള കത്തു ലഭിക്കുമ്പോള്‍ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാല്‍ അവള്‍ പോകാന്‍ താല്‍പര്യപ്പെടുന്നില്ല. പക്ഷെ അമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങി അവള്‍ പോകുവാന്‍ തയ്യാറാകുന്നു. എന്നാല്‍ തിരുവനന്തപുരത്തു എത്തിച്ചേരുമ്പോളാണ് അന്നു അവിടെ ഹര്‍ത്താലാണെന്ന വിവരം അമ്മയും മകളും മനസ്സിലാക്കുന്നത്. അവിടെ വച്ച് അവര്‍ ഇജോയെ([[നരേന്‍]]) പരിചയപ്പെടുന്നു. അവന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അവര്‍ സുരക്ഷിതമായി ഇന്റര്‍വ്യൂ നടക്കുന്നിടത്ത് എത്തിച്ചേരുന്നു. അശ്വതി പ്രതീക്ഷിച്ചതുപോലെ വളരെപ്പേര്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേര്‍ന്നിരുന്നു.
ഒരു വക്കീലായ ഇജോ താന്‍ ഒരു സ്റ്റേ ഓര്‍ഡര്‍ വാങ്ങുന്നതില്‍ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.
കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോള്‍ അവള്‍ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാല്‍ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിന്‍തുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ([[സുകുമാരി]]) കുടുംബത്തിലെ ഒരു വിരുന്നില്‍ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാര്‍ശചെയ്യാനാവശ്യപ്പെടുന്നു. അങ്ങിനെ അശ്വതിയ്ക്ക് നഗരത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഒരു ജോലി തരപ്പെടുന്നു. ആ ജോലി സ്ഥിരപ്പെടുത്താന്‍ അശ്വതിയെ സഹായിക്കുന്നത് വനജയുടെ കെട്ടിട നിര്‍മ്മാണത്തിലുള്ള മുന്‍പരിചയമാണ്. ജോലി സ്ഥലത്തുവച്ച് അച്ചു എഞ്ചിനിയറു ചേച്ചിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. ഒരു ദിവസം മിനിലോറി ഡ്രൈവറായി ഇജോ വീണ്ടും അച്ചുവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവര്‍ക്കിടയില്‍ ആരോഗ്യകരമായ സൌഹൃദം ഉടലെടുക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ പ്രണയവിവാഹം നടത്തുവാന്‍ ഇജോ അച്ചുവിന്റെ സഹായം തേടുന്നു. മനസ്സില്ലാമനസ്സോടെയാണങ്കിലും അച്ചു സമ്മതം മൂളുന്നു. പക്ഷെ വനജ കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഒളിച്ചോടാന്‍ തയ്യാറായ പെണ്‍കുട്ടിയെ നിരുല്‍സാഹപ്പെടുത്തുന്നു. ഇത് ഇജോയ്ക്ക് തന്റെ സുഹൃത്തുക്കള്‍ക്കിടയിലുള്ള മതിപ്പ് നഷ്ടപ്പെടുത്തുന്നു. അങ്ങിനെ ഒറ്റപ്പെട്ട അവന്‍ അശ്വതിയെ സമീപിച്ച് അനുരഞ്ജനത്തിലെത്തുന്നു. പുതിയ കേസുകള്‍ നേടിയെടുക്കാന്‍ അവള്‍ അവനെ സഹായിക്കുന്നു. പിന്നീട് അവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നു. ഇത് വനജയ്ക്ക് അത്ര ഇഷ്ടമാകുന്നില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം തങ്ങള്‍ പ്രണയത്തിലാണെന്ന് അച്ചുവും ഇജോയും തിരിച്ചറിയുന്നു. അച്ചു അത് തന്റെ അമ്മയുടെ അടുത്ത് അവതരിപ്പിക്കുന്നു. പൂര്‍ണമായി അംഗീകരിക്കാനായില്ലെങ്കിലും വനജ തന്റെ മകളുടെ ഇഷ്ടത്തിന് എതിരുപറയുന്നില്ല. തന്റെ പപ്പയും മമ്മിയും തന്റെ ഇഷ്ടത്തിനെതിരായി ഒന്നും പറയുകയില്ലെന്ന് ഇജോ തറപ്പിച്ചു പറയന്നു. പിന്നീട്എന്നിട്ട് ഇജോ അവരെ ഒരു സെമിത്തേരിയിലേയ്ക്കാണ്സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോകുന്നത്കൊണ്ടുപോകുന്നു. എന്നിട്ട് അവിടെയുള്ള തന്റെ കുടുംബാംഗങ്ങലുടെയെല്ലാംകുടുംബാംഗങ്ങളുടെയെല്ലാം കല്ലറകള്‍ കാണിച്ചുകൊടുക്കുന്നു. ഹോട്ടല്‍ നടത്തി നല്ലനിലയില്‍ കഴിഞ്ഞിരുന്ന തന്റെ കുടുംബം കടക്കെണിയില്‍ അകപ്പെട്ടപ്പോള്‍ ആത്മഹത്യയുടെ വഴി തേടുകയായിരുന്നുവെന്ന് ഇജോ പറയുന്നു. അതില്‍ മരിക്കാതെ രക്ഷപ്പെട്ടതാകട്ടെ ഇജോതാന്‍ മാത്രവും.
ഇജോയോട് സഹതാപം തോന്നിയെങ്കിലും തന്റെ മകളെ അവനു കല്യാണം കഴിച്ചുകൊടുക്കാന്‍ വനജ തയ്യാറാകുന്നില്ല. ഇത് അമ്മയുടെയും മകളുടെയും പരസ്പരസ്നേഹത്തില്‍ വിള്ളല്‍ വീഴത്തുന്നു. അതുവരെ തന്റെ അച്ഛനാരാണെന്ന ചോദ്യവുമായി അമ്മയെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കാത്ത അച്ചു അമ്മയുടെ വഴിവിട്ടജീവിതമാണോ തന്റെ ജനനത്തിനു പിന്നിലെന്ന സംശയമുന്നയിക്കുന്നു. ഇതില്‍ കുപിതയായ വനജ അവളെ അടിക്കുന്നു. അച്ചു വീടുവിട്ടിറങ്ങുന്നു. അവിടെ നിന്നും എഞ്ചീയനറുചേച്ചിയുടെ വീട്ടില്‍ താമസമാക്കുന്ന അവള്‍ ഗൃഹനാഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി മൂത്തുമ്മയുടെ വീട്ടിലെത്തുന്നു. മൂത്തുമ്മയുടെ മരണവാര്‍ത്തയറിഞ്ഞ അവള്‍ മാനസികമായി തകരുന്നു. പിന്നീട് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന അവള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുന്നു.ആശുപത്രിയില്‍വച്ച് അച്ചു തന്റെ മകളല്ലെന്നും പെണ്‍വാണിഭ സംഘത്തിന്റെ പിടിയല്‍ നിന്നും താന്‍ രക്ഷിച്ച കുട്ടിയാണന്നുമുള്ള സത്യം അവള്‍വനജ ഇജോയോട് തുറന്നുപറയുന്നു. അവനില്‍ നിന്നും സത്യം മനസ്സിലാക്കിയ അച്ചു തന്റെ അമ്മയുടെവളര്‍ത്തമ്മയുടെ അടുത്തേയ്ക്കു തിരിച്ചുപോകുന്നു. ഇജോയുമായുള്ള അച്ചുവിന്റെ ജീവിതത്തിന് വനജ പച്ചക്കൊടി കാണിക്കുന്നു. ചീരക്കാരി ലളിതയുടെ മകളെ അവള്‍ തന്റെ പുതിയ വളര്‍ത്തുപുത്രിയാക്കുന്നു.
{{അപൂര്‍ണ്ണം}}
[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/അച്ചുവിന്റെ_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്