"രാജഹംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അരയന്നത്തിന് പാലും വെള്ളവും വേർതിരിക്കാനുള്ള ഒരു പ്രത്യേക കഴിവൊന്നും ഇല്ല. പുരാണേതിഹാസങ്ങളിൽ കണ്ടുവരുന്ന കവിഭാവന ആണിത്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
== ശരീര ഘടന ==
മ്യൂട്ട് അരയന്നങ്ങൾക്ക് 125 മുതൽ 155 സെന്റീമീറ്റർ വരെ നീളം കാണാം. ചിറക് വിടർത്തിയാൽ 200 മുതൽ 240 സെ.മീ. വരെ വിടർന്നുയരും. പൂവനു 12 കിലോയും പിടയ്ക്ക് 11110 കിലോയും ഭാരമുണ്ടാകും. ഇവയുടെ കണ്ണിനു മുകളിലായി ത്രികോണാകൃതിയിൽ കറുത്ത ഒരു പാടുണ്ട്. ആൺകുഞ്ഞുങ്ങളെ ''കോബ്'' എന്നും പെൺ കുഞ്ഞുങ്ങളെ ''സിഗ്നറ്റ്'' എന്നുമാണ് വിളിക്കുന്നത്. ചിറക്, കാല്, ചുണ്ട് എന്നിവയുടെ നിറവ്യത്യാസമനുസരിച്ച് ഏഴോളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടുവരുന്നു. വെള്ളത്തിലെ സസ്യങ്ങൾ, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം. മറ്റു ചില ജലപക്ഷികളെപ്പോലെ വെള്ളത്തിൽ മുങ്ങി ഇര പിടിക്കുന്നവയല്ല അരയന്നങ്ങൾ. നീണ്ടു വളഞ്ഞ കഴുത്തും തലയും വെള്ളത്തിനടിയിൽ താഴ്ത്തി ഇര പിടിക്കുകയാണ് ഇവ ചെയ്യുന്നത്. തൂവലുകളും വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമുപയോഗിച്ചാണ് അരയന്നങ്ങൾ കൂട് നിർമ്മിക്കുന്നത്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്ന സ്വഭാവക്കാരാണിവ.പറക്കാൻ തുടങ്ങുന്നതിനു മുൻപ് നീളമുള്ള ചിറകുകൾ നിവർത്തിപിടിച്ച് ജലേപരിതലത്തിലൂടെ ഒടുന്നതു ഇവയുടെ പ്രത്യേകതയാണ്‌.
 
ഇതേകുടുംബത്തിൽത്തന്നെയുള്ള പക്ഷികളാണ് [[വാത്ത|വാത്തകളും]] [[താറാവ്|താറാവുകളും]]. ഓരോതവണയും രാജഹംസങ്ങൾ മൂന്നുമുതൽ എട്ട്‌വരെ മുട്ടകൾ ഇടുന്നു.
"https://ml.wikipedia.org/wiki/രാജഹംസം" എന്ന താളിൽനിന്ന് ശേഖരിച്ചത്