"ശ്രീകുമാരൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
 
== വ്യക്തിജീവിതം ==
പരേതരായ കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി [[1940]] [[മാർച്ച് 16]]-ന്‌ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്]] ആണ്‌ ശ്രീകുമാരൻ തമ്പി ജനിച്ചത്. പ്രശസ്ത നോവലിസ്റ്റ് പരേതനായ [[പി.വി. തമ്പി]] (പി. വാസുദേവൻ തമ്പി), പ്രമുഖ [[വക്കീൽ|അഭിഭാഷകനും]] മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായിരുന്ന പരേതനായ [[പി.ജി. തമ്പി]] (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായിരുന്നു. ഇവരെക്കൂടാതെ തുളസി എന്നൊരു അനുജത്തിയും പ്രസന്നവദനൻ എന്നൊരു അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. [[ഹരിപ്പാട്|ഹരിപ്പാട്ട്‌]] ഗവ. ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, [[ആലപ്പുഴ]] സനാതനധർമ കോളജ്‌, [[തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്|തൃശ്ശൂർ എഞ്ചിനീയറിങ്ങ്‌ കോളജ്‌]] , [[ചെന്നൈ|മദ്രാസ്‌]] ഐ.ഐ.ഇ.റ്റി., എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്തുതന്നെ [[സാഹിത്യപരിഷത്ത്‌]], കൗമുദി വാരിക, [[ഓൾ ഇൻഡ്യാ റേഡിയോ]] എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരമായ '[[ഒരു കവിയും കുറേ മാലാഖമാരും]]'<ref>{{Cite web|url=https://www.mathrubhumi.com/books/features/sreekumaran-thampi-s-reminisce-his-experience-chaliyam-school-1.3109151|title='അവരെന്നെ കൊച്ചുമാഷ് എന്നു വിളിച്ചു; എന്നെക്കാൾ തടിമിടുക്കുള്ള കുട്ടികൾ സ്‌കൂളിലുണ്ടായിരുന്നു'|access-date=|last=|first=|date=|website=|publisher=}}</ref> പ്രസിദ്ധപ്പെടുത്തി.<ref name=puzha/><ref name=kanikkonna>{{cite web|title="ഹൃദയഗീതങ്ങൾ" എഴുപതല്ല, എഴുന്നൂറ്...|url=http://www.kanikkonna.com/index.php?option=com_content&view=article&id=767:q-&catid=27:2008-09-29-07-26-01&Itemid=14|work=കണിക്കൊന്ന.കോം|accessdate=2014 ഏപ്രിൽ 6|author=നിസാർ മുഹമ്മദ്|archiveurl=http://archive.is/XWPCw|archivedate=2011 മെയ് 20 01:03:35|language=മലയാളം|format=ലേഖനം|date=2010 ഏപ്രിൽ 11}}</ref>
 
എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി [[ചെന്നൈ|മദ്രാസിൽ]] എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ [[കോഴിക്കോട്|കോഴിക്കോട്ട്‌]] അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.
"https://ml.wikipedia.org/wiki/ശ്രീകുമാരൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്