"കേരളത്തിലെ ക്രിസ്തീയ സാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഡോ. പി.ജെ. തോമസ് രചിച്ച ഗ്രന്ഥമാണ് '''കേരളത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:43, 14 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ. പി.ജെ. തോമസ് രചിച്ച ഗ്രന്ഥമാണ് കേരളത്തിലെ ക്രിസ്തീയ സാഹിത്യം. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ക്രി. 1800 വരെയുള്ള സാഹിത്യത്തെക്കുറിച്ചാണ് പറയുന്നത്. ഒന്നാം പതിപ്പ് 1935 ൽ പുറത്തിറങ്ങി. അതിരമ്പുഴ പ്രിന്റിംഗ് ആന്റ് പബ്ലിഷിങ് കമ്പനിയായിരുന്നു പ്രസാധകർ. സെന്റ് മേരീസ് പ്രസ്സിൽ അച്ചടിച്ച ഈ ഗ്രന്ഥത്തിന് 1 രൂപ 4 ണ യായിരുന്നു. ഒന്നാ പതിപ്പ് 1000 പ്രതികൾ അച്ചടിച്ചു.

ഉള്ളടക്കം

1800 നു മുമ്പ് മലബാർ ക്രിസ്ത്യാനികളും യൂറോപ്യൻ മിഷിനറിമാരും നടത്തിയ സാഹിത്യ പ്രവ‍ർത്തനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. പതിനൊന്നദ്ധ്യായങ്ങളാണുള്ളത്.

  1. . കേരള ഭാഷയും കേരളീയക്രിസ്ത്യാനികളും
  2. . നസ്രാണിമാപ്പിളമാരുടെ കല്യാണപ്പാട്ടുകൾ
  3. . മറ്റു പുരാതന പദ്യകൃതികൾ
  4. . ആദ്യമിഷ്യനറിമാരുടെ സാഹിത്യപരിശ്രമങ്ങൾ
  5. . അർണ്ണോസ് പാതിരി
  6. . പൗലിനോസ് പാതിരി
  7. . ഫ്റാൻസീസ് റോസ്
  8. . ആദ്യ മിഷ്യനറിമാരുടെ പരിശ്രമഫലങ്ങൾ
  9. . നാട്ടുക്രിസ്ത്യാനികളുടെ സാഹിത്യപരിശ്രമങ്ങൾ
  10. . കരിയാറ്റിൽ യൗസേപ്പുമല്പാനും പാറേന്മാക്കൽ തോമ്മാക്കത്തനാരും
  11. . ചില നസ്രാണികവികൾ

പിൽക്കാല പതിപ്പുകൾ

സാഹിത്യ പ്രവർത്തക സഹകരണ സംഘം “മലയാള സാഹിത്യവും ക്രിസ്ത്യാനികളും” എന്ന തലക്കെട്ടുമായി ഇതിന്റെ രണ്ടാം പതിപ്പ് 1961 ൽ പ്രസിദ്ധീകരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ നേട്ടങ്ങൾകൂടി കൂട്ടിച്ചേർത്തു വിപുലീകരിച്ചു. 1989 ൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിൽ ഡോ സ്കറിയ സക്കറിയ തയാറാക്കിയ അതുവരെയുള്ള മലയാള ഭാഷ-സാഹിത്യ ഗവേഷണങ്ങളുടെ ഫലങ്ങൾ (ചർച്ചയും പൂരണവും) കൂടെ ഉൾപ്പെടുത്തി മലയാളത്തിലെ ക്രൈസ്തവ സാഹിത്യസംഭാവനകളുടെ സമഗ്രവിവരണമാക്കി.

അവലംബം