"കെ.എം. അനിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ കുളങ്ങര മഠം...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:18, 13 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ കുളങ്ങര മഠം ശങ്കരൻ നമ്പീശൻ മാഷിനെയും ശ്രീദേവി ടീച്ചറുടെയും മകനായി ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും ഭാഷാ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കടങ്കഥ വാമൊഴിയും പ്രത്യയശാസ്ത്രവും മലയാളത്തിലെ കടങ്കഥകൾ മുൻനിർത്തിയുള്ള പഠനം എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം നേടി. ആന്ധ്രപ്രദേശിലെ കുപ്പം ദ്രാവിഡ സർവ്വകലാശാലയിൽ ഫോക്‌ലോർ ആൻഡ് ട്രൈബൽ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപകനായിരുന്നു. ഇപ്പോൾ കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗത്തിൽ അധ്യാപകനാണ്. കേരള ഫോക്ലോർ അക്കാദമി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ എഴുത്തച്ഛൻ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു. എൻ.വി കൃഷ്ണ വാരിയർ സ്മാരക ട്രസ്റ്റ് പുറത്തിറക്കുന്ന കവനകൗമുദി മാസികയുടെ എഡിറ്ററായിരുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ആണ്.

കൃതികൾ : ഫോക്‌ലോർ ജനുസ് സിദ്ധാന്തം രാഷ്ട്രീയം, കടങ്കഥ സൗന്ദര്യവും സംസ്കാരവും, നാടോടിക്കഥ ഉടലും ഉയിരും, കടങ്കഥ ജനുസ്സും വ്യവഹാരവും, നാട്ടറിവ് 1,2 വാല്യങ്ങൾ(എഡിറ്റർ), ബഷീർ കണ്ടമ്പററി ഇന്ത്യൻ ലിറ്ററേച്ചർ (പ്രൊഫസർ ചാത്തനാത്ത് അച്യുതനുണ്ണി യുമായി ചേർന്ന് എഡിറ്റ് ചെയ്തത് ), പഴഞ്ചൊല്ലിൽ പതിരുണ്ട് (കെ.ഇ.എന്നുമായി ചേർന്ന് എഴുതിയത്), മതേതരം (ഡോ. ഉമർ തറമേലുമായി ചേർന്ന് എഡിറ്റ് ചെയ്തത് ), അക്ഷരങ്ങളിലെ അന്തരീക്ഷം (സീതാറാമുമായി ചേർന്ന് നടത്തിയ തെലുങ്കു കവിതകളുടെ വിവർത്തനം), പാശ്ചാത്യ സൗന്ദര്യശാസ്ത്രത്തിന്റെ പരിണാമം (കെ.മഞ്ജുവുമായി ചേർന്ന് നടത്തിയ വിവർത്തനം), പാന്ഥരും വഴിയമ്പലങ്ങളും.

പുരസ്കാരങ്ങൾ : പാന്ഥരും വഴിയമ്പലങ്ങളും[1] എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെൻറ് പുരസ്കാരം 2018, സാഹിത്യനിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരൻ സാഹിത്യ പുരസ്കാരം[2] എന്നിവ ലഭിച്ചിട്ടുണ്ട്.

ജീവിത പങ്കാളി : സോണിയ ഇ.പ മകൻ : ആബേൽ സാരംഗ്

  1. പാന്ഥരും വഴിയമ്പലങ്ങളും. "പാന്ഥരും വഴിയമ്പലങ്ങളും". http://keralasahityaakademi.org/blog/academiaward.html. {{cite web}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |website= (help); Missing or empty |url= (help)
  2. അവാർഡ്, ശക്തി തായാട്ട്. "ശക്തി തായാട്ട് ശങ്കരൻ അവാർഡ്...... Read more at: https://www.mathrubhumi.com/print-edition/kerala/thiruvananthapuram-1.2055185". https://www.mathrubhumi.com/. {{cite web}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= and |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=കെ.എം._അനിൽ&oldid=3294364" എന്ന താളിൽനിന്ന് ശേഖരിച്ചത്