"എം.എൻ. ഗോവിന്ദൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എൻ. [[കേരളം|കേരളത്തിലെ]] കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ]] നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാന്ധിയനാകാൻ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിട്ടാണ്. കേരള ക്രുഷ്ചേവ് എന്നറിയപ്പെട്ടിരുന്ന{{തെളിവ്}} അദ്ദേഹം ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവിൽ പോയ അദ്ദേഹം പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷ പെടുന്നതിൽ അതീവ സമർഥ്നായിരുന്നതിനാൽ അദ്ദേഹത്തിന് പറക്കാൻ കഴിയും എന്ന് പോലും സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നതായി ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ രേഖ പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു ശേഷം [[സി.പി.ഐ|കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയിലാണ്]] എം.എൻ. പ്രവർത്തിച്ചത്.
 
[[കേരള നിയമസഭ|കേരള നിയമസഭയിലും]] [[ലോകസഭ|ലോകസഭയിലും]] ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച ലക്ഷംവീട് ഭവന പദ്ധതിയുടെ ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു <ref name=lkvp>{{cite news|title=പ്രശസ്ത വ്യക്തികൾ|publisher=കൊല്ലം കോർപറേഷൻ|url=https://kollamcorporation.gov.in/ml/node/333|accessdate=11 March 2020}}</ref>. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് [[ഓണത്തിന് ഒരുപറ നെല്ല് പരിപാടി|ഓണത്തിന് ഒരു പറ നെല്ല്]] എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്.<ref name=thamb>{{cite news|first=അഡ്വക്കേറ്റ് രഞ്ജിത്ത്|last=തമ്പാൻ|title=നെൽപ്പാടങ്ങൾ നികത്തൽ: സർക്കാരിന്റെ നയം നിയമവിരുദ്ധം|url=http://www.janayugomonline.com/php/newsDetails.php?nid=1017019|accessdate=18 ഏപ്രിൽ 2013|newspaper=ജനയുഗം|date=20 ജൂലൈ 2012}}</ref>
 
1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[പുനലൂർ നിയമസഭാമണ്ഡലം|പുനലൂർ]] നിന്നും 1971-ൽ [[ചടയമംഗലം നിയമസഭാമണ്ഡലം|ചടയമംഗലത്തുനിന്നും]] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്റ്റോബർ 4 മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
"https://ml.wikipedia.org/wiki/എം.എൻ._ഗോവിന്ദൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്