"ജൂഡിറ്റ് പോൾഗാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 42:
== ആദ്യകാലം ==
1976 ജൂലൈ 23 ന് [[ബുഡാപെസ്റ്റ്|ബുഡാപെസ്റ്റിൽ]] ഒരു ഹംഗേറിയൻ ജൂത കുടുംബത്തിലാണ് പോൾഗർ ജനിച്ചത്. വളരെ ചെറുപ്പം മുതൽക്കു തന്നെ ഒരു പ്രത്യേക വിഷയത്തിൽ പരിശീലനം നേടിയാൽ കുട്ടികൾക്ക് അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവരുടെ പിതാവ് ലാസ്ലെ പോൾഗർ നടത്തിയ ഒരു വിദ്യാഭ്യാസ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു പോൾഗറും അവളുടെ രണ്ട് മൂത്ത സഹോദരിമാരായ ഗ്രാൻഡ്മാസ്റ്റർ സൂസനും ഇന്റർനാഷണൽ മാസ്റ്റർ സോഫിയയും. "പ്രതിഭകൾ ജനിക്കുന്നില്ല, അവർ സൃഷ്ടിക്കപ്പെടുന്നു " എന്നതായിരുന്നു ലോസ്ലിയുടെ നിലപാട്. അദ്ദേഹവും പത്നി ക്ലാരയും അവരുടെ മൂന്ന് പെൺമക്കളെ വീട്ടിൽ വിദ്യാഭ്യാസം കൊടുക്കുകയും ചെസ്സ് പഠനത്തിൽ പ്രത്യേക വിഷയമാക്കുകയും ചെയ്തു. ലോസ്ലി തന്റെ മൂന്ന് പെൺമക്കളെ അന്താരാഷ്ട്ര ഭാഷയായ എസ്പെരാന്റോയും പഠിപ്പിച്ചു. ഗൃഹാദ്ധ്യാപനം ഒരു "സോഷ്യലിസ്റ്റ്" സമീപനമല്ലാത്തതിനാൽ അവർക്ക് ഹംഗേറിയൻ അധികാരികളിൽ നിന്ന് എതിർപ്പു നേരിട്ടു. ഒരു സാധാരണ കുട്ടിക്കാലം സഹോദരിമാർക്കു നഷ്ടപ്പെടുത്തിയതിന് ചില പാശ്ചാത്യ വ്യാഖ്യാതാക്കളിൽ നിന്നും അവർക്ക് അക്കാലത്ത് വിമർശനങ്ങളും ലഭിച്ചിരുന്നു.
പരമ്പരാഗതമായി, ചെസ്സ് പുരുഷ മേധാവിത്വമുള്ള പ്രവർത്തനമായി കണക്കാക്കുകയും സ്ത്രീകളെ പലപ്പോഴും ദുർബലരായ കളിക്കാരായി കാണുകയും ചെയ്തിരുന്നതിനാൽ ഒരു വനിതാ ലോക ചാമ്പ്യൻ എന്ന ആശയം മുന്നോട്ട് വയ്ക്കപ്പെട്ടു. എന്നിരുന്നാലും, തുടക്കം മുതൽക്കുതന്നെ, തന്റെ പെൺമക്കൾ വനിതകൾ മാത്രമുള്ള പരിപാടികളിൽ പങ്കെടുക്കണം എന്ന ആശയത്തിന് എതിരായിരുന്നു ലോസ്ലെ. "ബുദ്ധിപരമായ പ്രവർത്തന മേഖലകളിൽ, പുരുഷന്മാരുടേതിന് സമാനമായ ഫലങ്ങൾ നേടാൻ വനിതകൾക്കു കഴിയും," അദ്ദേഹം എഴുതി. "ചെസ്സ് ഒരു ബൌദ്ധിക പ്രവർത്തനമായതിനാൽ ഇത് ചെസ്സിനും ബാധകമാണ്. അതനുസരിച്ച്, ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്ത്രീ-പുരുഷ വിവേചനം ഞങ്ങൾ നിരസിക്കുന്നു." ഇത് പോൾഗേഴ്സിനെ സ്ത്രീകൾക്ക് മാത്രമുള്ള ടൂർണമെന്റുകളിൽ സ്ത്രീകൾ കളിക്കണമെന്ന നയം സ്വീകരിച്ചിരുന്ന അക്കാലത്തെ ഹംഗേറിയൻ ചെസ് ഫെഡറേഷനുമായി ആശയസംഘട്ടനത്തിനിടയാക്കി. പോൾഗറിന്റെ മൂത്ത സഹോദരി സൂസൻ ആദ്യമായി ഉദ്യോഗസ്ഥമേധാവിത്വത്തെ നേരിട്ടത് പുരുഷ ടൂർണമെന്റുകളിൽ കളിച്ചുകൊണ്ടും വനിതാ ടൂർണമെന്റുകളിൽ കളിക്കാൻ വിസമ്മതിച്ചുകൊണ്ടുമായിരുന്നു. 1985 ൽ, 15 വയസുള്ള ഇന്റർനാഷണൽ മാസ്റ്ററായിരുന്നപ്പോൾ, പതിനൊന്ന് തവണ മാനദണ്ഡം പാലിച്ചിട്ടും തനിക്ക് ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കാതിരുന്നത് ഈ ആശയ സംഘട്ടനത്തിന്റെ ഫലമായിരുന്നുവെന്ന് സൂസൻ പറഞ്ഞു.
|