"മേരി വെൽഷ് ഹെമിംഗ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
== ആദ്യകാലം ==
[[മിനസോട്ട|മിനസോട്ടയിലെ]] [[വാക്കർ (മിനസോട്ട)|വാക്കറിൽ]] ജനിച്ച മേരി വെൽഷ് ഒരു മരംവെട്ടിയുടെ മകളായിരുന്നു. 1938 ൽ [[ഒഹായോ|ഒഹായോയിൽ]] നിന്നുള്ള [[നാടകം|നാടക]] വിദ്യാർത്ഥിയായ ലോറൻസ് മില്ലർ കുക്കിനെ അവർ വിവാഹം കഴിച്ചു. അവരുടെ വിവാഹ ജീവിതം ഹ്രസ്വമായിരിക്കുകയും താമസിയാതെ അവർ വേർപിരിയുകയും ചെയ്തു. വേർപിരിയലിനുശേഷം, മേരി വെൽഷ് [[ഷിക്കാഗോ|ഷിക്കാഗോയിലേക്ക്]] മാറുകയും, [[ചിക്കാഗോ ഡെയ്‌ലി ന്യൂസ്|''ചിക്കാഗോ ഡെയ്‌ലി ന്യൂസിൽ'']] ജോലി ചെയ്യാൻ തുടങ്ങിയകാലത്ത് വിൽ ലാംഗ് ജൂനിയറിനെ കണ്ടുമുട്ടി. ഇരുവരും വേഗത്തിൽ സൗഹൃദം സ്ഥാപിക്കുകയും നിരവധി &nbsp;ഉദ്യമങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. [[ലണ്ടൻ|ലണ്ടനിലേക്കുള്ള]] ഒരു അവധിക്കാല യാത്രയ്ക്കിടെ, ''ലണ്ടൻ ഡെയ്‌ലി എക്സ്പ്രസിൽ'' ഒരു പുതിയ ജോലി തരപ്പെടുത്തുന്നതിന് അവർക്കു സാധിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിന്]] തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ഈ പുതിയ ജോലി താമസിയാതെ അവരെ പത്രത്തിനുവേണ്ടിയുള്ള [[പാരിസ്|പാരീസിലെ]] കർത്തവ്യങ്ങളിലേയക്ക് എത്തിച്ചു.<ref name="Koyen1">Koyen, Kenneth - "Snapshots of Mary Welsh Hemingway," ''Eve's Magazine'', 2003.[http://www.evesmag.com/hemingway.htm] Accessed 2015-07-14</ref>
 
== രണ്ടാം ലോക മഹായുദ്ധവും പത്രപ്രവർത്തനവും ==
1940 ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പതനത്തിനുശേഷം, മേരി വെൽഷ് [[യുദ്ധം|യുദ്ധത്തിന്റെ]] സംഭവങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പുകൾ തയ്യാറാക്കുന്നതിനുള്ള&nbsp; ഒരു താവളമെന്ന നിലയിൽ [[ലണ്ടൻ|ലണ്ടനിലെത്തി]].<ref name="Kert1983">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref> [[വിൻസ്റ്റൺ ചർച്ചിൽ|വിൻസ്റ്റൺ ചർച്ചിലിന്റെ]] പത്രസമ്മേളനങ്ങളിൽ അവർ പങ്കെടുക്കുകയും അത് &nbsp;പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.<ref name="Kert19832">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref> യുദ്ധകാലത്താണ് അവർ തന്റെ രണ്ടാമത്തെ ഭർത്താവ് [[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനായ]] നോയൽ മോങ്കിനെ വിവാഹം കഴിച്ചത്.<ref name="Koyen12">Koyen, Kenneth - "Snapshots of Mary Welsh Hemingway," ''Eve's Magazine'', 2003.[http://www.evesmag.com/hemingway.htm] Accessed 2015-07-14</ref>
 
== ഹെമിംഗ്വേയുമായുള്ള വിവാഹം ==
1944 ൽ വെൽഷ് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] എഴുത്തുകാരൻ [[ഏണസ്റ്റ് ഹെമിങ്‌വേ|ഏണസ്റ്റ് ഹെമിംഗ്വേയെ]] [[ലണ്ടൻ|ലണ്ടനിലെ]] യുദ്ധം രേഖപ്പെടുത്തുന്ന കാലത്ത് കണ്ടുമുട്ടുകയും അവർ അടുപ്പത്തിലാകുകയും ചെയ്തു. 1945 ൽ അവർ നോയൽ മോങ്ക്സിനെ വിവാഹമോചനം ചെയ്തശേഷം 1946 മാർച്ചിൽ [[ക്യൂബ|ക്യൂബയിൽ]] നടന്ന ഒരു ചടങ്ങിൽവച്ച് ഹെമിംഗ്വേയെ വിവാഹം കഴിച്ചു.<ref name="Kert19833">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref>
 
വിവാഹശേഷം, മേരി [[ക്യൂബ|ക്യൂബയിൽ]] ഹെമിംഗ്വേയ്‌ക്കൊപ്പം വർഷങ്ങളോളം താമസിക്കുകയും 1959 ന് ശേഷം [[ഐഡഹോ|ഐഡാഹോയിലെ]] [[കെറ്റ്ച്ചം]] എന്ന സ്ഥലത്തേയ്ക്കു മാറിത്താമസിക്കുകയും ചെയ്തു.<ref name="Kert19834">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref> 1958 ൽ, [[ക്യൂബ|ക്യൂബയിലെ]] ജീവിതകാലത്ത്, [[ജോൺ സ്റ്റർജസ്|ജോൺ സ്റ്റർജസിന്റെ]] 1952 ലെ ഹെമിംഗ്വേയുടെ നോവലായ ''[[ദി ഓൾഡ് മാൻ ആൻഡ് സീ]]'' എന്ന നോവലിന്റെ ചലച്ചിത്ര ഭാഷ്യത്തിൽ ഭർത്താവിനൊപ്പം സംസാരമില്ലാത്ത ഒരു അപ്രധാന ഒരു വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിൽ ഹെമിങ്വേ ഒരു ചൂതാട്ടക്കാരനെ അവതരിപ്പിച്ചപ്പോൾ മേരി ഒരു അമേരിക്കൻ ടൂറിസ്റ്റിനേയും അവതരിപ്പിച്ചു.<ref>[http://www.timelesshemingway.com/ Timeless Hemingway]. Retrieved 2015-12-09</ref>
 
അവർ കെറ്റ്ച്ചമിലേക്ക് താമസം മാറിയതിനു ശേഷം 1961 ജൂലൈ 2 ന് അതിരാവിലെ വലിയ ശബ്ദം കേട്ട് മേരി ഉണരുകയും തന്റെ ഭർത്താവ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഷോട്ട്ഗൺ ഉപയോഗിച്ച് സ്വയം ബോധപൂർവ്വം സ്വയം വെടിവച്ചതായി കണ്ടെത്തുകയും ചെയ്തു.<ref>Reynolds, Michael - "Ernest Hemingway, 1899–1961: A Brief Biography", in Wagner-Martin, Linda (ed). ''A Historical Guide to Ernest Hemingway'', Oxford University Press, New York - pg. 16. {{ISBN|978-0-19-512152-0}}</ref> ജീവചരിത്രകാരൻ ജെയിംസ് മെലോസ് പറയുന്നതനുസരിച്ച്, ഹെമിംഗ്വേ തന്റെ തോക്കുകൾ സൂക്ഷിച്ചിരുന്ന ബേസ്മെൻറ് സ്റ്റോർ റൂം പൂട്ടുതുറക്കുകയും അവരുടെ കെറ്റ്ച്ചം ഭവനത്തിനു മുകളിലെ നിലയിലെ പ്രവേശനകവാടത്തിലെ വിശ്രമ മുറിയിലേയ്ക്കു പോകുകയും കൂടാതെ അദ്ദേഹം പലപ്പോഴും തന്റെ ഒരു ചങ്ങാതിയെന്ന പോലെ കണക്കാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന ഇരട്ട ബാരൽ ഷോട്ട്ഗൺ &nbsp;ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയും ചെയ്തു.<ref>Mellow, James (1992). ''Hemingway: A Life Without Consequences'', Houghton Mifflin, Boston, 1992 - pg. 604. {{ISBN|978-0-395-37777-2}}</ref> &nbsp;മരണം ആകസ്മികമാണെന്ന്<ref name="Kert19835">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref> മേരിയും മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തുടക്കത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും അഞ്ച് വർഷത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹെമിംഗ്വേ ആത്മഹത്യ ചെയ്തതായി മേരി സ്ഥിരീകരിച്ചു.<ref>Gilroy, Harry. [https://www.nytimes.com/1966/08/23/archives/widow-believes-hemingway-committed-suicide-she-tells-of-his.html "Widow Believes Hemingway Committed Suicide; She Tells of His Depression and His 'Breakdown' Assails Hotchner Book"], ''[[The New York Times]]'', August 23, 1966. Retrieved November 30, 2011.</ref>
"https://ml.wikipedia.org/wiki/മേരി_വെൽഷ്_ഹെമിംഗ്വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്