"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
[[അക്കാദമി അവാർഡ്|ഓസ്‌കാർ പുരസ്കാരം]] നേടിയ [[സ്ലംഡോഗ് മില്യണേർ|സ്ലംഡോഗ് മില്യണയർ]] (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല പതിപ്പ് അഭിനയിച്ച [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്നും അറിയപ്പെടുന്ന '''റുബീന അലി''' (ജനനം: 21 ജനുവരി 1999). ''[[സ്ലംഡോഗ് മില്യണേർ|സ്ലംഡോഗ് മില്യണയർ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിലും റുബീന അഭിനയിച്ചിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/topic/Rubina-Ali|title=Rubina Ali: Movies, Photos, Videos, News, Biography & Birthday {{!}} eTimes|website=timesofindia.indiatimes.com|access-date=2020-02-29}}</ref>
 
2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് എഴുതിയ ആത്മകഥയാണ് "സ്ലംഗേൾ ഡ്രീമിംഗ്". പ്രസാധകരായ ബ്ലാക്ക് സ്വാൻ ഇതിന് വെളിപ്പെടുത്താത്ത തുക നൽകി, കൂടാതെ മുംബൈയിൽ പുതിയ അമ്മമാർക്കും കുട്ടികൾക്കുമായി പ്രാദേശിക ആരോഗ്യ സംരക്ഷണ പദ്ധതികൾ ആരംഭിക്കുന്ന ഫ്രഞ്ച് ചാരിറ്റിയായ മെഡിസിൻസ് ഡു മോണ്ടെയുമായി ഇതിന്റെ റോയൽറ്റി പങ്കിടുന്നു.<ref name=independant>{{Cite news|url=https://www.independent.co.uk/arts-entertainment/films/news/slumdog-star-writes-memoir-ndash-at-the-age-of-nine-1732177.html|title='Slumdog' star writes memoir – at the age of nine|date=2009-07-05|work=The Independent|access-date=2017-04-15|language=en-GB}}</ref>
 
==സ്വകാര്യ ജീവിതം==
വരി 18:
2009 ലെ അക്കാദമി അവാർഡുകളിൽ സ്ലംഡോഗ് മില്യണയർ വിജയിച്ചതിനെത്തുടർന്ന്, ചിത്രത്ത്തിൽ അഭിനയിച്ച മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കാൻ മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി ശുപാർശ ചെയ്തു.<ref>[http://news.bbc.co.uk/2/hi/entertainment/7909660.stm "Slumdog children to be rehoused"], BBC News, 25 February 2009.</ref> ഇതേതുടർന്ന് 2009 ഫെബ്രുവരി 25 ന് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അസ്ഹറുദ്ദീനും റുബീനയ്ക്കും മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി "സൗജന്യ വീടുകൾ" നൽകുമെന്ന് പ്രഖ്യാപിച്ചു.<ref>Serpe, Gina. [http://www.eonline.com/uberblog/b101571_slumdog_kids_no_longer_slumming_it.html "Slumdog Kids No Longer Slumming It"], [[E! Online]], 25 February 2009.</ref> എന്നിരുന്നാലും 2011 മാർച്ചിൽ ഗാരിബ് നഗറിലെ തന്റെ വീട് കത്തി നശിക്കുന്നതുവരെ റുബീന അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. തീയിൽ റുബീനയുടെ എല്ലാ അവാർഡുകളും പത്ര ക്ലിപ്പിംഗുകളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരവും നഷ്ടപ്പെട്ടു.<ref>{{cite news| url=https://www.bbc.co.uk/news/world-south-asia-12655792 | work=BBC News | title=Slumdog Millionaire child actress's home in Mumbai fire | date=5 March 2011}}</ref> തുടർന്ന് വാടകയ്ക്ക് താൽക്കാലിക അഭയം തേടിയ ശേഷം, ബ്രിട്ടീഷ് സംവിധായകൻ [[ഡാനി ബോയൽ]] സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റ് അവർക്കായി മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നഗരപ്രാന്തത്തിൽ വാങ്ങിയ ഫ്ലാറ്റിലേയ്ക്ക് റുബീനയും കുടുംബവും താമസം മാറി.<ref>[http://ibnlive.in.com/news/slumdog-millionaire-star-rubina-alis-flat-in-bandra/193595-8.html Slumdog Millionaire' star Rubina Ali's flat in Bandra] IBN
16 October 2011</ref><ref>[http://www.theweekendleader.com/Success/754/Dream-house.html From slums to queen of suburbs, Rubina Ali goes places] The Weekend Leader 2 Apr 2012.</ref>
 
ചേരിയിൽ നിന്ന് പുറത്തുപോകാനും പഠിക്കാനും യുവതാരം ആഗ്രഹിക്കുന്നുവെന്ന് റൂബിനയ്‌ക്കൊപ്പം 10 ആഴ്ച ചെലവഴിച്ച മാധ്യമപ്രവർത്തക ദിവ്യ ദുഗാർ പറയുകയുണ്ടായി. ട്രസ്റ്റ് ഫണ്ടിൽ നിന്നാണ് റൂബിനയുടെ വിദ്യാഭ്യാസചിലവുകൾ നൽകിയിരുന്നത്.<ref name=independant/>
 
==കരിയർ==
"https://ml.wikipedia.org/wiki/റുബീന_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്