"ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[ഇന്ത്യൻ ഓർത്തഡോക്സ് സഭ]](മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ)യുടെ പരമാധ്യക്ഷനായ [[കാതോലിക്കോസ്|കാതോലിക്കോസും]] [[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പോലീത്തയുമാണ്]] '''മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ'''. പൗരസ്ത്യ ദേശത്തെ 91-ആമത്തെ കാതോലിക്കായും 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണ് ഇദ്ദേഹം. [[പൗരസ്ത്യ കാതോലിക്കോസ്]] എന്ന നിലയിൽ ഇദ്ദേഹം [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ]] പരമാചാര്യൻമാരിൽ ഒരാളാണു്.
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നംകുളത്തെ]] പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30-ന് ജനിച്ച അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര് പോൾ എന്നായിരുന്നു. പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഓർത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ [[ശെമ്മാശൻ|ശെമ്മാശ പട്ടവും]] 1973-ൽ കശീശ സ്ഥാനവും സ്വീകരിച്ചു. 1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ [[എപ്പിസ്ക്കോപ്പാ|എപ്പിസ്ക്കോപ്പയായി]]. 1985-ൽ [[മെത്രാപ്പോലിത്ത|മെത്രാപ്പൊലിത്തയും]] പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി. 2006 ഒക്‌ടോബർ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ]] സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് [[പരുമല പള്ളി|പരുമല സെമിനാരിയിൽ]] വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു.<ref name=mathrubhumi>[http://www.mathrubhumi.com/online/malayalam/news/story/597983/2010-11-02/kerala പൗലോസ് ദ്വിതീയൻ സ്ഥാനമേറ്റു ,മാതൃഭൂമി, 02 നവംബർ 2010]</ref> മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ [[പരുമല തിരുമേനി|പരുമല തിരുമേനിക്കു]] ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ കാതോലിക്കയുമാണ്[[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പൊലിത്തയുമാണ്]] ഇദ്ദേഹം.<ref name=mano>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8177695&programId=1073753693&channelId=-1073751705&BV_ID=@@@&tabId=9 ദിവ്യനിയോഗം, മനോരമ ഓൺലൈൻ വാർത്ത]</ref>
 
==അവലംബം==