"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ജീവിതാരംഭം==
പിന്നീടു [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ഭാഗമായി മാറിയ പഴയ കിഴക്കൻ ബംഗാളിലെ [[ബാരിസാൽ|ബാരിസാൽ ജില്ലയിൽ]], പിരിച്ച്പൂർ ഗ്രാമത്തിനടുത്തുള്ള തുരുക്ഖാലി എന്ന സ്ഥലത്ത്<ref name = "chandal">Interrogating my Chandal Life: An Autobiography of a Dalit by Manoranjan Byapari - Chapter 1 - East Bengal, Partition and West Bengal</ref> [[മീൻപിടുത്തം]] തൊഴിലാക്കിയ കുടുംബത്തിൽ 1950-നടുത്താണു മനോരഞ്ജൻ ബ്യാപാരി ജനിച്ചത്. മാതാപിതാക്കളഉടെ അഞ്ചുകുട്ടികളിൽ മൂത്തവനായിരുന്നു അദ്ദേഹം. സാമൂഹ്യശ്രേണിയുടെ കീഴേക്കിടയിലുള്ള 'നാമശൂദ്രർ' എന്ന ദളിതവിഭാഗത്തിൽ പെട്ട അദ്ദേഹത്തിന്റെ കുടുംബം തീരെ ദരിദ്രമായിരുന്നു. ഉപഭൂഖണ്ഡം [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താൻ|പാകിസ്ഥാനുമായി]] വിഭജിക്കപ്പെട്ടപ്പോൾ കിഴക്കൻ പാകിസ്ഥാനിൽ പെട്ടുപോയ നാമശൂദ്രന്മാർക്ക് പിന്നീട് അവിടെ തുടരുക ബുദ്ധിമുട്ടായതിനെത്തുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലേക്കു പോരേണ്ടിവന്നു. ബ്യാപാരിയുടെ കുടുംബം മറ്റു മുപ്പതു കുടുംബങ്ങൾക്കൊപ്പം അഭയാർത്ഥികളായി ഒരു [[ട്രക്ക്|ട്രക്കിൽ]] ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തിനു മൂന്നു വയസ്സുണ്ടായിരുന്നു. ആ ട്രക്കു യാത്രയുടെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ അദ്ദേഹത്തിന്റെ സ്മൃതിസഞ്ചയത്തിന്റെ ഭാഗമായിരുന്ന് എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.<ref name = "digest"/>
 
'മേൽ'-ജാതികളിൽപെട്ട അഭയാർത്ഥികൾക്കു സർക്കാർ ഭൂമി അനുവദിച്ചു സ്ഥിരമായ പുനരധിവാസം ഒരുക്കികൊടുത്തപ്പോൾ നാമശൂദ്രന്മാരുടെ സംഘത്തെ ആദ്യം ബങ്കുര ജില്ലയിലെ ശിരോമണിപ്പൂരിൽ, ക്യാൻവാസ് കൊണ്ടുണ്ടാക്കിയ ജയിൽ-സദൃശമായ ക്യാമ്പുകളിലും പിന്നെ [[ഒഡീഷ|ഒഡീഷയിലെ]] [[ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി|ദണ്ഡകാരണ്യത്തിലും]] താമസിപ്പിക്കുകയാണു ചെയ്തത്. വിട്ടുമാറാത്ത ദുർഗ്ഗന്ധവും, രോഗങ്ങളും എല്ലാ രാത്രികളിലുമുള്ള മരണങ്ങളും ക്യാമ്പിൽ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ഭാഗമായിരുന്നു. ക്യാമ്പിനോടു ചേർന്നുള്ള ചുടലയിൽ നിന്നു മരിച്ച കുഞ്ഞുങ്ങളുടെ ചിതകളിലെ പുക, കാറ്റിൽ പറന്നു ക്യാമ്പിൽ എത്തിയിരുന്നു. ഒരു രാത്രി, മരിച്ചെന്നു കരുതി പുലർച്ചെ ദഹിപ്പിക്കാനായി ഉപേക്ഷിക്കപ്പെട്ട താൻ, വെളുക്കാറായപ്പോൾ ജീവലക്ഷണങ്ങൾ തിരികെ വന്നു രക്ഷപെട്ട കഥയും ബ്യാപാരി ഓർമ്മിക്കുന്നുണ്ട്. <ref name = "digest"/>
"https://ml.wikipedia.org/wiki/മനോരഞ്ജൻ_ബ്യാപാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്