"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,844 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
സാമ്രാജ്യവിപുലീകരണത്തിൽ കൂട്ടിച്ചേർക്കലുകൾ
(സാമ്രാജ്യവിപുലീകരണത്തിൽ കൂട്ടിച്ചേർക്കലുകൾ)
 
==ചരിത്രം==
ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് [[പുരാണങ്ങൾ]], ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=162|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.<ref>{{Cite book |author=M. K. Dhavalikar |author-link=Madhukar Keshav Dhavalikar |title=Satavahana Art |pages=133|publisher=B.L Bansal, Sharada |location=Delhi |year=2004 |isbn=978-81-88934-04-1}}</ref>
 
===സ്ഥാപനം===
 
===സാമ്രാജ്യവിപുലീകരണം===
സിമുകക്കുശേഷം സഹോദരനായ കണ്ഹ അധികാരത്തിലെത്തി. കണ്ഹ ശതവാഹനസാമ്രാജ്യം [[നാസിക്]] വരെ വ്യാപിപ്പിച്ചു. <ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009 |pages=299|isbn=9781438109961}}</ref> ഉത്തരേന്ത്യയിലെ ഗ്രീക്ക് അധിനിവേശങ്ങൾ മൂലമുണ്ടായ അവസരം മുതലെടുത്ത് കണ്ഹയുടെ പിൻഗാമി [[ശതകർണി I|ശതകർണി ഒന്നാമൻ]] പടിഞ്ഞാറൻ മാൾവ, അനുപ (നർമ്മദാ താഴ്വര), [[വിദർഭ]] എന്നിവ കീഴടക്കി. അദ്ദേഹം ബ്രാഹ്മണർക്കു ധാരാളം ദാനം നടത്തുകയും [[അശ്വമേധയാഗം|അശ്വമേധം]], [[രാജസൂയയാഗം|രാജസൂയം]] തുടങ്ങിയ യാഗങ്ങൾ നടത്തുകയും ചെയ്തു. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999 |pages=172|isbn=9788122411980}}</ref>
 
ശതകർണിയുടെ പിൻഗാമിയായ [[ശതകർണി രണ്ടാമൻ]] 56 വർഷം ഭരിച്ചു, ഈ സമയത്ത് അദ്ദേഹം കിഴക്കൻ [[മാൾവ|മാൾവയെ]] [[ശുംഗ സാമ്രാജ്യം|ശുംഗസാമ്രാജ്യത്തിൽനിന്ന്]] പിടിച്ചെടുത്തു<ref>{{cite book |title=Indian History |publisher=Tata McGraw-Hill Education |isbn=9781259063237 |page=251 |url=https://books.google.com/books?id=ORnlAAAAQBAJ&pg=SL1-PA251 |language=en}}</ref>. ഈ വിജയത്തോടെ ബുദ്ധസ്ഥാനമായ [[സാഞ്ചി]] അദ്ദേഹത്തിനു കീഴിൽ വന്നു. ശതകർണി രണ്ടാമൻ സാഞ്ചിയിലെ മൗര്യ, ശുംഗസ്തൂപങ്ങൾക്കു ചുറ്റും അലങ്കരിച്ച പ്രവേശനകവാടം നിർമ്മിച്ചു<ref>{{cite book |last1=Jain |first1=Kailash Chand |title=Malwa Through The Ages |date=1972 |publisher=Motilal Banarsidass Publ. |isbn=9788120808249 |page=154 |url=https://books.google.com/books?id=_3O7q7cU7k0C&pg=PA154 |language=en}}</ref>. സാഞ്ചിയിൽനിന്നും അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ലിഖിതം കണ്ടെടുത്തിട്ടുണ്ടു. ശതകർണി രണ്ടാമനു ശേഷം ലംബോദരനും, ലംബോദരനുശേഷം അദ്ദേഹത്തിന്റെ മകൻ അപിലകനും അധികാരത്തിൽവന്നു. അപിലകന്റെ നാണയങ്ങൾ കിഴക്കൻ മധ്യപ്രദേശിൽനിന്നു കണ്ടെടുത്തിട്ടുണ്ട്<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=176-177 |isbn=9788122411980 }}</ref>. പക്ഷേ, ആൻഡ്രൂ ഒലെറ്റിന്റെ അഭിപ്രായത്തിൽ ശതകർണി ഒന്നാമനും ശതകർണി രണ്ടാമനും ഒരാൾ തന്നെയായിരുന്നു.<ref>Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, footnote 5, p. 190 and p. 195.</ref><ref>[https://www.academia.edu/8133768/Two_dated_S%C4%81tav%C4%81hana_epigraphs Falk, Harry, (2009). "Two Dated Satavahana Epigraphs"], in Indo-Iranian Journal 52, pp. 197-200.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3292784" എന്ന താളിൽനിന്ന് ശേഖരിച്ചത്