"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
=== ബാല്യ കാലം, ആദ്യ പാഠങ്ങൾ ===
 
1940 ജനുവരി 10-ന് [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിലെ]] ഒരു [[ലത്തീൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്)]] കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന [[അഗസ്റ്റിൻ ജോസഫ്|അഗസ്റ്റിൻ ജോസഫിന്റെജോസഫിന്റെയും]] എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ [[പനി]] വന്ന് മരിച്ചുപോയി. ഏറ്റവും ഇളയ സഹോദരൻസഹോദരനായിരുന്ന ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.<ref>{{Cite web|url=യേശുദാസിൻറെ സഹോദരൻ മുങ്ങിമരിച്ച നിലയിൽ|title=https://www.madhyamam.com/kerala/yesudas-brother-died/663717|access-date=|last=|first=|date=|website=|publisher=}}</ref> ശാസ്ത്രീയ സംഗീതത്തോട്‌ അതും [[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതത്തോട്‌]] വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താൻ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ ജോസഫ്.
 
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] മ്യൂസിക്‌ അക്കാദമി, [[തൃപ്പൂണിത്തുറ]] [[ആർ. എൽ. വി സംഗീത കോളജ്‌]] എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ [[ജയചന്ദ്രൻ|പി. ജയചന്ദ്രൻ]]. ഗാനഭൂഷണം പാസായ ശേഷം [[ആകാശവാണി]] നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ]] കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈയുടെ]] മരണം വരെ ഇതു തുടർന്നു പോന്നു.<ref>http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html</ref>
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്