"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സൊറോസ്ട്രിയൻ മതം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
വരി 1:
#REDIRECT [[വർഗ്ഗം:സൊറോസ്ട്രിയൻ മതം]]
{{prettyurl|Zoroastrianism}}
[[സൊറോസ്റ്റർ]] അഥവാ '''സറാത്തുസ്ത്ര'''<ref name=afghans4>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=62-65|url=}}</ref> എന്ന [[ഇറാൻ|ഇറാനിയൻ]] പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ്‌ '''സൊറോസ്ട്രിയൻ മതം'''. [[ഹഖാമനി സാമ്രാജ്യം|ഹഖാമനി]] കാലഘട്ടത്തിൽ{{സൂചിക|൧}} വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു ഇത്. ഇസ്ലാംഭരണത്തിനു മുൻപുള്ള പേർഷ്യയിലെ അവസാനസാമ്രാജ്യമായിരുന്ന [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിന്റെ]] കാലത്ത് സൊറോസ്ട്രിയൻ മതം സാമ്രാജ്യത്തിലെ ഔദ്യോഗികമതമായിരുന്നു. കൂടാതെ ഈ സമയത്ത് മതം സംഘടനാരൂപം കൈവരിക്കുകയും ചെയ്തു<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=159|url=}}</ref>‌. [[അവെസ്ത|അവെസ്തയാണ്]] ഈ മതത്തിന്റെ പുണ്യഗ്രന്ഥം.
 
'''അഹുറ മസ്ദ''' എന്ന വിവേകത്തിന്റെ ദൈവത്തിൽ നിന്നും സറാത്തുസ്ട്രക്ക് ലഭിച്ച വെളിപാടുകളാണ്‌ ഈ മതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. അഹൂറ മസ്ദയുടെ വിശ്വാസികൾ എന്ന അർത്ഥത്തിൽ ഈ മതത്തെ '''മസ്ദ മതം''' അഥവാ '''മസ്ദയിസം''' എന്നും അറിയപ്പെടാറുണ്ട്. ഇന്ന് [[ഇന്ത്യ]], [[ഇറാൻ]], [[പാകിസ്താൻ]] എന്നിവിടങ്ങളിലായി രണ്ടരലക്ഷത്തോളം വിശ്വാസികളാണ്‌ ഈ മതത്തിനുള്ളത്.
 
അഹൂറ മസ്ദയും മറ്റു ചില ദൈവങ്ങളുമാണ്‌ ഈ മതത്തിൽ നന്മയുടെ പ്രതീകം. അംഗ്ര മൈന്യുവും കൂട്ടാളികളും ആണ്‌ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നത്. അംഗ്ര മൈന്യുവിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു യുദ്ധക്കളമായാണ്‌ അഹൂറ മസ്ദ ലോകം നിർമ്മിച്ചിരിക്കുന്നതെന്നാണ്‌ ഇവരുടെ വിശ്വാസം. തിന്മയോട് പോരാടുന്നതിന്‌ നന്മക്കൊപ്പം അണിനിരക്കാൻ മനുഷ്യരോട് ഈ മതം ആഹ്വാനം ചെയ്യുന്നു. ഈ പോരാട്ടത്തിലൂടെ ലോകത്തെ നിർമ്മലമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാൻ സാധിക്കുമെന്നും ഇവർ വിശ്വസിക്കുന്നു<ref name=afghans4/>.
 
== വിശ്വാസം ==
സൊറോസ്ട്രിയരുടെ വിശ്വാസപ്രകാരം, ഒരു ആദിമയാഗത്തിലൂടെ [[അഹൂറ മസ്ദ]], പ്രപഞ്ചത്തിൽ ഒരു ക്രമമുണ്ടാക്കി, സൂര്യനെ ആകാശത്ത് സ്ഥാപിച്ചു, ഋതുക്കളെ നിയന്ത്രിച്ച് ജീവനും, ഭൂമിയുടെ ഫലഭൂയിഷ്ടതക്കും അടിസ്ഥാനമൊരുക്കി. എല്ലാജീവജാലങ്ങൾക്കും സന്തോഷവും സമാധാനവുമൊരുക്കി. പുരാതന അവെസ്തയിൽ അഹൂറ മസ്ദയുടെ ഈ സൃഷ്ടികർമ്മങ്ങൾ നിരവധി സ്ഥലങ്ങൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ പ്രപഞ്ചികദിനത്തിനു ശേഷം, ഇരുട്ടിന്റെ ശക്തികൾ, അഹൂറ മസ്ദയുടെ ഈ ക്രമീകൃതപ്രപഞ്ചത്തെ അട്ടിമറീച്ചു. അതിൽ നാശത്തേയ്യും മരണത്തേയ്യും കൊണ്ടുവന്നു. ക്രമമായ പ്രപഞ്ചത്തെ പുനഃസ്ഥാപിക്കുന്നതിന് അഹൂറ മസ്ദ മനുഷ്യരുടെ സഹായം തേടുന്നു. [[അവെസ്ത|അവെസ്തയുടെ]] ഭാഗങ്ങളായ യസ്നയിലേയും, [[വിദേവ്ദാത്|വിദേവ്ദാതിലേയും]] പൂജകളും ചടങ്ങുകളും അഹൂറ മസ്ദയുടെ പ്രപഞ്ചത്തെ പുനഃസ്ഥാപിക്കുന്നതിനും ഭേദപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.<ref name=bpe2>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=3-The Achaemenids and Avesta (P.(. SkjærvФ (Harvard University) - Introduction|pages=54-55|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA52#v=onepage&q&f=false}}</ref>
 
== അവെസ്ത ==
{{main|അവെസ്ത}}
സൊറോസ്ട്രിയൻ ആശയങ്ങൾ അടങ്ങിയിട്ടുള്ള ഗ്രന്ഥമാണ്‌ [[അവെസ്ത]] ഇത് ഒരു കൂട്ടം പുരാതനമായ ലിഖിതരേഖകളുടെ ശേഖരത്തിന്റെ പൊതുനാമമാണ്‌. 300-ആമാണ്ടിനും 600-ആമാണ്ടിനുമിടയിൽ ഇറാനിലെ സസാനിയൻ രാജാക്കന്മാരുടെ കാലത്താണ്‌ ഇതിന്റെ ശേഖരണം നടന്നത്<ref name=afghans4/>. ഈ മതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണിത്. അവെസ്തയിലെ ഭാഷക്കും ഇതിൽ വിവരിച്ചിരിക്കുന്ന ആചാരങ്ങൾക്കും [[വേദങ്ങൾ|വേദങ്ങളുമായി]] സാമ്യമുണ്ട്<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=73|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. ചരിത്രപരമായും പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണിത്.
 
== സറാത്തുസ്ത്ര ==
അവെസ്തയുടെ ഏറ്റവും പുരാതനമായ ഭാഗമായ ഗാഥാകളിൽ (Gathas) പരാമർശിക്കപ്പെടുന്ന ഒരു പുരോഹിതനാണ്‌ സറാത്തുസ്ട്ര അഥവാ സൊറോസ്റ്റർ.<ref name=afghans4/> ദൈവങ്ങൾ തന്നെ തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യപുരോഹിതനാണ് സറാത്തുസ്ത്ര എന്നാണ് വിശ്വാസം.<ref name=bpe2/> സറാത്തുസ്ത്രയുടെ ജീവിതകാലത്തെക്കുറിച്ചും ജന്മദേശത്തെക്കുറിച്ചും വാസ്തവത്തിൽ അദ്ദേഹം ജീവിച്ചിരുന്നോ എന്നു പോലും തർക്കങ്ങളുണ്ട്. ബി.സി.ഇ. രണ്ടാം സഹസ്രാബ്ദമാണ്‌ അദ്ദേഹത്തിന്റെ ജീവിതകാലം എന്നാണ്‌ ഒരു മതം. എന്നാൽ ഏതാണ്ട് ബി.സി.ഇ. 600-നടുത്താണെന്നാണ്‌ എന്നാണ്‌ മറ്റൊരു വാദം.ഗാഥാകളിലെ ഭാഷയും, ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് രചിക്കപ്പെട്ടിട്ടുള്ള [[ഋഗ്വേദം|ഋഗ്വേദത്തിലെ]] ഭാഷയും തമ്മിലുള്ള സാരമായ സാദൃശ്യം, ആദ്യത്തെ വാദത്തിന്‌ ആക്കം കൂട്ടുന്ന ഒന്നാണ്‌.
 
പരമ്പരാഗതമായി സറാത്തുസ്ട്ര, [[ബാക്ട്രിയ|ബാക്‌ട്രിയയിലാണ്‌]] ജീവിച്ചിരുന്നത് എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. അഫ്ഘാനിസ്താന്റെ വടക്കൻ പ്രദേശങ്ങളുടെ പുരാതനനാമമാണ്‌ ബാക്ട്രിയ. കിഴക്കൻ ഇറാനിലും ഇന്നത്തെ അഫ്ഘാനിസ്താനിലുമുള്ള നിരവധി പ്രദേശങ്ങൾ അവെസ്തയിൽ പരാമർശിക്കപ്പെടുന്നെങ്കിലും അവെസ്തയുടെ പ്രസ്തുതഭാഗങ്ങളെല്ലാം പിൽക്കാലത്ത് രചിക്കപ്പെട്ടതിനാൽ സറാത്തുസ്ത്ര ഈ പ്രദേശത്തല്ല ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിലുള്ള അസർബയ്ജാനുമായും സറാത്തുസ്ട്രയുടെ പേര്‌ ബന്ധപ്പെടുത്തിക്കാണുന്നുണ്ട്. ഇറാന്റെ കിഴക്കോ വടക്കുകിഴക്കോ ഉള്ള ഏതോ ഒരു പ്രദേശത്ത്, ബാഹ്യലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, മൃഗപരിപാലനം തൊഴിലാക്കിയവരുടെ കൂട്ടത്തിലാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.<ref name=afghans4/>
 
== ഇന്തോ ആര്യന്മാരുടെ മതവിശ്വാസങ്ങളുമായുള്ള ബന്ധം ==
സറാത്തുസ്ട്രയുടെ മതം ഏതാണ്ട് ഏകദൈവത്തിലടിസ്ഥിതമായിരുന്നെങ്കിലും, മറ്റു മൂർത്തികളിലും ഇവർ വിശ്വസിച്ചിരുന്നു. സൊറോസ്ട്രിയൻ വിശ്വാസികളുടെ മിക്ക മൂർത്തികളേയും ഇന്തോ ആര്യന്മാരുടെ മതത്തിലും ([[ഹിന്ദുമതം]]) കാണാൻ സാധിക്കും.
 
* രണ്ടു മതങ്ങളിലും അഗ്നിയും ജലവും നിത്യപൂജകളിലും പ്രാർഥനകളിലും പ്രധാനപ്പെട്ടതാണ്‌. വലിയ പൂജകളിലെ [[സോമം|സോമത്തിന്റെ]] സാന്നിധ്യവും എടുത്തുപറയത്തക്കതാണ്.
* സൊറോസ്ട്രിയൻ മതവും ഇന്തോ ആര്യന്മാരുടെ മതവും തമ്മിലുള്ള പ്രധാനവ്യത്യാസം ഇതാണ്‌: സൊറോസ്ട്രിയൻ വിശ്വാസങ്ങളിലെ തിന്മയുടെ അധിപനമായ അംഗ്ര മൈന്യുവിന്റെ കൂട്ടാളികളായ മൂർത്തികളെ ദേവ എന്നാണ്‌ അറിയപ്പെടുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം [[ഇന്ദ്രൻ]], അത്തരത്തിൽ തിന്മയുടെ ഒരു ദേവനാണ്‌. ഇന്തോ-ആര്യന്മാരുടെ കാര്യത്തിൽ ഇന്ദ്രനടക്കമുള്ള ദേവന്മാർ ആരാധനാമൂർത്തികളാണ്‌.
 
ഇതിൽ നിന്നും സറാത്തുസ്ട്രയും അദ്ദേഹത്തിന്റെ വിശ്വാസികളും പുരാതന ഇന്തോ-ആര്യൻ ജനങ്ങളുടെ മതവിശ്വാസത്തെ എതിർത്തിരുന്നതായി കണക്കാക്കാം. അവെസ്തയുടെ പിൽക്കാലഭാഗങ്ങളിൽ ദേവന്മാരേയും അവരുടെ പ്രവൃത്തികളേയ്യും തികച്ചും അധമമായി ചിത്രീകരിക്കുന്നുണ്ട്<ref name=afghans4/>.
 
== ഇന്ത്യയിൽ ==
{{പ്രലേ|പാർസി}}
ഇറാനിൽ നിന്നും 7_ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സൊറോസ്ട്രിയൻ വിശ്വാസികൾ ഇന്നത്തെ [[ഗുജറാത്ത്]] -[[മഹാരാഷ്ട്ര]] ഭാഗങ്ങളിലെ കടലോരനഗരങ്ങളിൽ എത്തിച്ചേർന്നു. ഇന്ത്യയിൽ ഇവർ [[പാർസികൾ]] എന്നറിയപ്പെട്ടു.<ref name=ncert6-7/>.
 
16 - 19_ആം നൂറ്റാണ്ടുകളിൽ കുടിയേറിയ [[ഇറാനി (ഇന്ത്യ)|ഇറാനി]]കളാണ് ഇന്ത്യയിൽ സൊറോസ്ട്രിയൻ മതം പിന്തുടരുന്ന മറ്റൊരു കൂട്ടർ.
 
== കുറിപ്പുകൾ ==
* {{കുറിപ്പ്|൧|[[ദാരിയസ്|ദാരിയസിന്റെ]] ഭരണം മുതൽക്കാണ് ഹഖാമനി സാമ്രാജ്യത്തിൽ സൊറോസ്ട്രിയൻ മതം ഊട്ടിയുറപ്പിക്കപ്പെട്ടത്. ദാരിയസ് തന്റെ അധികാരം നിലനിർത്തുന്നതിന് മതത്തേയും അഹൂറ മസ്ദയേയും വിദഗ്ദ്ധമായി ഉപയോഗിക്കുകയായിരുന്നു എന്നു കരുതുന്നു. സ്വയം അഹൂറ മസ്ദയുടെ പ്രതിനിധിയായാണ് [[നക്ഷ് ഇ റോസ്തം|നക്ഷ് ഇ റോസ്തമിലേയും]] [[ബെഹിസ്തൂൻ ലിഖിതം|ബെഹിസ്തൂണീലേയും]] [[സൂസ ലിഖിതം|സൂസയിലേയും]] ലിഖിതങ്ങളിൽ ദാരിയസിനെ പരാമർശിക്കുന്നത്.<ref name=bpe2/>}}
== അവലംബം ==
{{reflist}}
 
{{reli-stub}}
 
[[വർഗ്ഗം:മതങ്ങൾ]]
[[വർഗ്ഗം:സൊറോസ്ട്രിയൻ മതം]]
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്