"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==വീക്ഷണങ്ങൾ==
സമൂഹത്തിലെ അനീതികൾക്കു നേരേയുള്ള രോഷമാണു മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തിനെ പ്രചോദിപ്പിക്കുന്നത്. തനിക്ക് ആരേയും കൊല്ലാൻ കഴിയാത്തതിനാൽ താൻ എഴുതുന്നു ('I write because I can't kill') എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.<ref name = "bagchi"/> ഇന്ത്യൻ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും വിശപ്പും, അവരെ ചൂഷണം ചെയ്യുന്ന ഉപരിവർഗ്ഗത്തിനു നേരെയുള്ള രോഷവുമാണ് അദ്ദേഹത്തിന്റെ എഴുത്തിലെ മുഖ്യവ്യഗ്രതകൾ. ഉപരിവർഗ്ഗത്തിൽപെട്ട എഴുത്തുകാർക്ക് ഇക്കാര്യങ്ങളിൽ പ്രകടിപ്പിക്കുന്ന നിസ്സംഗതയിൽ അദ്ദേഹം അമർഷം കൊള്ളുന്നു. [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റുകൾ]] [[ദലിതർ|ദലിതർക്കുവേണ്ടി]] ഒന്നും ചെയ്തില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. വിദേശത്തെഴുതിയ പുസ്തകങ്ങളേയും സിദ്ധന്താങ്ങളേയും മാത്രം ആശ്രയിച്ചതു കൊണ്ടാണു [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു]] ഇന്ത്യയിൽ വേരോട്ടം കിട്ടാതെ പോയതെന്നാണ് ബ്യാപാരിയുടെ വിലയിരുത്തൽ. [[വർഗ്ഗസമരം|വർഗ്ഗസമരത്തിന്റെ]] സങ്കീർണ്ണതകൾ വിശകലനം ചെയ്യുന്ന തിരക്കിൽ ഇന്ത്യയിലെ [[ജാതിവ്യവസ്ഥ |ജാതിവ്യവസ്ഥയും]] ദളിതാവസ്ഥയുടെ കയ്ക്കുന്ന സത്യങ്ങളും കണ്ടില്ലെന്നു നടിച്ചതിനും കമ്മ്യൂണിസ്റ്റുകളെ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.<ref name = "Tribune"/>
 
[[[നക്സലൈറ്റുകൾ|നക്സർലൈസ്റ്റ്]] പ്രസ്ഥാനവും അദ്ദേഹത്തിന്റെ വിമർശനത്തിനു വിഷയമാകുന്നുണ്ട്. "[[ചൈന|ചൈനയുടെ]] [[മാവോ സേതൂങ്|ചെയർമാൻ]] നമ്മുടെ ചെയർമാൻ" എന്നൊരു മുദ്രാവാക്യം അവർക്ക് എങ്ങനെ വിളിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചോദിക്കുന്നു.{{സൂചിക|൩|}}<ref name = "Tribune"/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3292108" എന്ന താളിൽനിന്ന് ശേഖരിച്ചത്