"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==വീക്ഷണങ്ങൾ==
സമൂഹത്തിലെ അനീതികൾക്കു നേരേയുള്ള രോഷമാണു മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തിനെ പ്രചോദിപ്പിക്കുന്നത്. തനിക്ക് ആരേയും കൊല്ലാൻ കഴിയാത്തതിനാൽ താൻ എഴുതുന്നു ('I write because I can't kill') എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.<ref name = "bagchi"/> ഇന്ത്യൻ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും വിശപ്പും അവരെ ചൂഷണം ചെയ്യുന്ന ഉപരിവർഗ്ഗത്തിനു നേരെയുള്ള രോഷവുമാണ് അദ്ദേഹത്തിന്റെ മുഖ്യവ്യഗ്രതകൾ. ഉപരിവർഗ്ഗത്തിൽ പെട്ട എഴുത്തുകാർക്ക് ഇക്കാര്യങ്ങളിൽ പ്രകടിപ്പിക്കുന്ന നിസ്സംഗതയിൽ അദ്ദേഹം അമർഷം കൊള്ളുന്നു. കമ്മ്യൂണിസ്റ്റുകൾ ദളിതർക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. വിദേശത്തെഴുതിയ പുസ്തകങ്ങളേയും സിദ്ധന്താങ്ങളേയും മാത്രം ആശ്രയിച്ചതു കൊണ്ടാണു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു ഇന്ത്യയിൽ വേരോട്ടം കിട്ടാതെ പോയതെന്നാണ് ബ്യാപാരിയുടെ വിലയിരുത്തൽ. വർഗ്ഗസമരത്തിന്റെ സങ്കീർണ്ണതകൾ വിശകലനം ചെയ്യുന്ന തിരക്കിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും ദളിതാവസ്ഥയുടെ കയ്ക്കുന്ന സത്യങ്ങളും കണ്ടില്ലെന്നു നടിച്ചതിന് കമ്മ്യൂണിസ്റ്റുകളെ അദ്ദേഹം കുറ്റപ്പെടുത്തുന്നു.
 
നക്സർലൈസ്റ്റ് പ്രസ്ഥാനവും അദ്ദേഹത്തിന്റെ വിമർശനത്തിനു വിഷയമാകുന്നുണ്ട്. "ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ" എന്നൊരു മുദ്രാവാക്യം അവർക്ക് എങ്ങനെ വിളിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചോദിക്കുന്നു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മനോരഞ്ജൻ_ബ്യാപാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്