"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 17:
==എഴുത്തിലേക്ക്==
ജയിൽമുക്തനായ ബ്യാപാരി, മുൻപു ചെയ്തിട്ടുള്ള തൊഴിലായ റിക്ഷാഓടിക്കൽ വീണ്ടും തുടങ്ങി. 1980-ൽ ഒരുദിവസം, [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ജാതവ്പൂർ യൂണിവേഴ്സിറ്റിക്കു മുൻപിലെ [[റിക്ഷാവണ്ടി|റിക്ഷാസ്റ്റാൻഡിൽ]] ഒരു പുസ്തകം വായിച്ചുകൊണ്ടു യാത്രക്കാരെ കാത്തുനിന്നിരുന്ന അദ്ദേഹത്തിന്, വിഖ്യാത ബംഗാളി എഴുത്തുകാരി [[മഹാശ്വേതാ ദേവി|മാഹാശ്വേത ദേവിയെ]] യാത്രക്കാരിയായി കിട്ടി. അവരെ തിരിച്ചറിയാതിരുന്ന അദ്ദേഹം, യാത്രാമധ്യേ അവരോട്, ബംഗാളിയിഭാഷയിലെ 'ജിജീബിഷ' (জিজীবিস/ജീവിതേച്ഛ) എന്ന വാക്കിന്റെ അർത്ഥം ആരാഞ്ഞു. [[റിക്ഷാവണ്ടി|റിക്ഷാവലിക്കാരന്റെ]] മുഖത്തുനിന്നു സാമാന്യഭാഷയിൽ ഉപയോഗത്തിലില്ലാതിരുന്ന ആ വാക്കും അതിന്റെ അർത്ഥമറിയാനുള്ള കൗതുകവും കേട്ട അവർ, വാക്കിന്റെ അർത്ഥം പറഞ്ഞുകൊടുത്തശേഷം എവിടെയാണ് അതു പരിചയപ്പെട്ടതെന്നു ചോദിക്കുകയും, തുടർന്നു ബ്യാപരിയുടെ പുസ്തകകൗതുകവും ജീവിതകഥയും മനസ്സിലാക്കുകയും ചെയ്തു. അന്നേവരേ, നാനൂറോളം പുസ്തകങ്ങൾ വായിച്ചിരുന്ന{{സൂചിക|൨|}} ബ്യാപാരിക്ക്, [[മഹാശ്വേതാ ദേവി|മഹാശ്വേതാ ദേവിയുടെ]] കൃതികളും പരിചയമുണ്ടായിരുന്നു. അപ്പോൾ വായിച്ചുകൊണ്ടിരുന്ന അവരുടെ 'അഗ്നിഗർഭ' എന്ന [[നോവൽ]], ആ റിക്ഷാവണ്ടിയുടെ സീറ്റിനു താഴെ ഉണ്ടായിരുന്നു. താൻ സംശോധന ചെയ്തിരുന്ന 'ബർത്തിക' എന്ന ബംഗാളി പത്രികയിൽ എഴുതാൻ അവർ ബ്യാപാരിയോട് ആവശ്യപ്പെട്ടു. റിക്ഷാവലിക്കാരനെന്ന നിലയിലുള്ള അനുഭവത്തെക്കുറിച്ചു വേണമെങ്കിൽ എഴുതാമെന്ന നിർദ്ദേശവും കൊടുത്തു. അങ്ങനെ എഴുതി, ബർത്തികയിൽ 1981-ന്റെ തുടക്കത്തിൽ ബർത്തികയിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനത്തിലായിരുന്നു ബ്യാപാരിയുടെ എഴുത്തിന്റെ തുടക്കം.<ref name = "scroll"/>
ആ ലേഖനത്തിന്റെ ഒരു നിരൂപണം 'യുഗാന്തർ' മാസികയിൽ വന്നതോടെ, ബ്യാപാരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും ബർത്തികയിൽ വീണ്ടും എഴുതാനുള്ള സാഹചര്യം അദ്ദേഹത്തിനു ലഭിച്ചില്ല. ബ്യാപാരി പിന്നീടെഴുതിയതു കഥകളായിരുന്നു. ബർത്തികയാകട്ടെ, കഥകൾ പ്രസിദ്ധീകരിക്കുക പതിവില്ലായിരുന്നു. അതിനാൽ ബ്യാപാരി തന്റെ നാലു കഥകൾ, 'ജിജീബിഷ' എന്ന തൂലികാനാമത്തിൽ നാലു വാരികകൾക്കു അയച്ചു കൊടുത്തു. ആ നാലു കഥകളും പ്രസിദ്ധീകരിക്കപ്പെട്ടപ്പൊൾ ബ്യാപാരിയുടെ ആത്മവിശ്വാസം കൂടി.<ref name = "today">A voice of and from the Margins, 2019, ഡിസംബർ 23-ലെ ഇൻഡ്യാടുഡേ മാസികയിൽ, റോമിതാ ദത്തയുടെ ലേഖനം [https://www.indiatoday.in/magazine/anniversary-issue/story/20191230-a-voice-of-and-from-the-margins-1630042-2019-12-23]</ref> ==കൃതികൾ==
|