"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
 
==കൃതികൾ==
പിന്നീട് [[ഛത്തീസ്ഗഡ്|ഛത്തീസ്ഗഡിലെക്കു]] പോയ ബ്യാപാരി, അവിടെ തൊഴിലാളി നേതാവ് [[ശങ്കർ ഗുഹ നിയോഗി|ശങ്കർ ഗുഹാ നിയോഗിയുടെ]] രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കുചേരുകയും ഒരു ചുടലപ്പറമ്പിൽ കാവൽക്കാരനും ചായക്കടയിൽ പാത്രം കഴുക്കുകാരനുമായി ജോലി ചെയ്യുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം എഴുതിയ "എന്റെ ചണ്ഡാളജീവിതത്തിന്റെ ഇതിവൃത്തം" (ഇതിബ്രിത്തെ ചണ്ഡാൽ ജിബോൻ/ইতিবৃথে চন্ডাল জীবন) എന്ന ആദ്യപുസ്തകംജീവിതകഥ 2012-ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പൊൾ വ്യാപകമായ നിരൂപകപ്രശംസ നേടി. 1991-ൽ [[ശങ്കർ ഗുഹ നിയോഗി|നിയോഗി]] വധിക്കപ്പെട്ടതിനെ തുടർന്നു ബ്യാപാരി [[കൊൽക്കത്ത|കൊൽക്കത്തയിൽ]] മടങ്ങിയെത്തി. തുടർന്നുള്ള എഴുത്തിൽ ബ്യാപാരിയുടെ തൂലികയിൽ പതിനഞ്ചു പുസ്തകങ്ങളും നൂറ്റിയൻപതോളം ചെറുകഥകളും ഒട്ടേറെ ലേഖനങ്ങളും പിറന്നു. 2013-ൽ പ്രസിദ്ധീകരിച്ച "വായുവിൽ വെടിമരുന്നുണ്ട്" (There is Gun-powder in the Air/বাতাসে বারুদের গন্ধ) എന്ന [[നോവൽ]], ഇന്ത്യയിലെ ജെയിൽ സംവിധാനത്തിന്റെ ഇരുണ്ട ഹാസ്യം നിറഞ്ഞ ആക്ഷേപവും, [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] [[നക്സലൈറ്റുകൾ|നക്സൽബാരി മുന്നേറ്റത്തെ]] അനുഭാവപൂർവം വിലയിരുത്തുന്ന ചരിത്രരേഖയുമാണ്.<ref>The JCB Prize for Literature - There is Gunpowder in the Air - "A petty thief’s loyalties are tested in the midst of an audacious jail break" [https://www.thejcbprize.org/longlist2019/index/d5198b17-a65b-47a4-81b0-22c019d65446]</ref> 'ചണ്ഡാളജീവിതത്തിന്റെ' [[ഇംഗ്ലീഷ്]] പരിഭാഷ 2018-ലും 'വെടിമരുന്നിന്റെ' പരിഭാഷ 2019-ലും പ്രസിദ്ധീകരിക്കപ്പെട്ടു.<ref>Review: There’s Gunpowder In The Air by Manoranjan Byapari By Dhrubo Jyoti in the Hindustan Times dated 25 January 2019 [https://www.hindustantimes.com/books/review-there-s-gunpowder-in-the-air-by-manoranjan-byapari/story-Pidt0jg6XLYD0DJXYl4yHO.html]</ref> ബ്യാപാരിയുടെ കഥകളിലെ കഥാപാത്രങ്ങളേറെയും [[ലൈംഗികത്തൊഴിലാളി|ലൈംഗികതൊഴിലാളികളും]], കള്ളന്മാരും, കിടപ്പാടമില്ലാത്തവരും, ചില്ലറ ജോലികൾ ചെയ്യുന്നവരും സമൂഹവ്യവസ്ഥയുടെ പുറമ്പോക്കുകളിലുള്ള മറ്റുള്ളവരുമാണ്.<ref name = "today"/>
 
എഴുത്തുകാരനായി പേരെടുത്തശേഷവും, ബ്യാപാരിയുടെ സാമ്പത്തികപരാധീനത തുടർന്നു.<ref name = "shamik">The dissent of Manoranjan Byapari, 2016 നവമ്പർ 18-ലെ Livemint Online മാസികയിൽ Shamik Bag എഴുതിയ ലേഖനം [https://www.livemint.com/Leisure/k8RVeYN6NcmgAU7GItNPXJ/The-dissent-of-Manoranjan-Byapari.html]</ref> എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ട ജീവിതസുരക്ഷ നൽകുന്ന ഒരു ജോലി ഇല്ലാതിരുന്നത്, ബ്യാപാരിക്ക് എന്നും പ്രശ്നമായിരുന്നു. 21 വർഷം അദ്ദേഹം, [[കൊൽക്കത്ത|കൊൽക്കത്തയിൽ]] മുകുന്ദപുരത്തെ [[ഹെലൻ കെല്ലർ]] ബധിരവിദ്യാലയത്തിന്റെ ഹോസ്റ്റലിലെ പാചകക്കാരനായിരുന്നു. 2018-ലാണ് അദ്ദേഹം ആ ജോലി രാജിവച്ചത്. <ref name = "bagchi"/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3291957" എന്ന താളിൽനിന്ന് ശേഖരിച്ചത്