"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
==എഴുത്തിലേക്ക്==
ജയിൽമുക്തനായ ബ്യാപാരി, മുൻപു ചെയ്തിട്ടുള്ള തൊഴിലായ റിക്ഷാഓടിക്കൽ വീണ്ടും തുടങ്ങി. 1980-ൽ ഒരുദിവസം, [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ജാതവ്പൂർ യൂണിവേഴ്സിറ്റിക്കു മുൻപിലെ [[റിക്ഷാവണ്ടി|റിക്ഷാസ്റ്റാൻഡിൽ]] ഒരു പുസ്തകം വായിച്ചുകൊണ്ടു യാത്രക്കാരെ കാത്തുനിന്നിരുന്ന അദ്ദേഹത്തിന്, വിഖ്യാത ബംഗാളി എഴുത്തുകാരി [[മഹാശ്വേതാ ദേവി|മാഹാശ്വേത ദേവിയെ]] യാത്രക്കാരിയായി കിട്ടി. അവരെ തിരിച്ചറിയാതിരുന്ന അദ്ദേഹം, യാത്രാമധ്യേ അവരോട്, ബംഗാളിയിഭാഷയിലെ 'ജിജീബിഷ' (জিজীবিস/ജീവിതേച്ഛ) എന്ന വാക്കിന്റെ അർത്ഥം ആരാഞ്ഞു. [[റിക്ഷാവണ്ടി|റിക്ഷാവലിക്കാരന്റെ]] മുഖത്തുനിന്നു സാമാന്യഭാഷയിൽ ഉപയോഗത്തിലില്ലാതിരുന്ന ആ വാക്കും അതിന്റെ അർത്ഥമറിയാനുള്ള കൗതുകവും കേട്ട അവർ, വാക്കിന്റെ അർത്ഥം പറഞ്ഞുകൊടുത്തശേഷം എവിടെയാണ് അതു പരിചയപ്പെട്ടതെന്നു ചോദിക്കുകയും, തുടർന്നു ബ്യാപരിയുടെ പുസ്തകകൗതുകവും ജീവിതകഥയും മനസ്സിലാക്കുകയും ചെയ്തു. അന്നേവരേ, നാനൂറോളം പുസ്തകങ്ങൾ വായിച്ചിരുന്ന{{സൂചിക|൨|}} ബ്യാപാരിക്ക്, [[മഹാശ്വേതാ ദേവി|മഹാശ്വേതാ ദേവിയുടെ]] കൃതികളും പരിചയമുണ്ടായിരുന്നു. അപ്പോൾ വായിച്ചുകൊണ്ടിരുന്ന അവരുടെ 'അഗ്നിഗർഭ' എന്ന [[നോവൽ]], ആ റിക്ഷാവണ്ടിയുടെ സീറ്റിനു താഴെ ഉണ്ടായിരുന്നു. താൻ സംശോധന ചെയ്തിരുന്ന 'ബാർത്തിക' എന്ന ബംഗാളി പത്രികയിൽ എഴുതാൻ അവർ ബ്യാപാരിയോട് ആവശ്യപ്പെട്ടു. റിക്ഷാവലിക്കാരനെന്ന നിലയിലുള്ള അനുഭവത്തെക്കുറിച്ചു വേണമെങ്കിൽ എഴുതാമെന്ന നിർദ്ദേശവും കൊടുത്തു. അങ്ങനെ എഴുതി, ബാർത്തികയിൽ 1981-ന്റെ തുടക്കത്തിൽ ബാർത്തികയിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനത്തിലായിരുന്നു ബ്യാപാരിയുടെ എഴുത്തിന്റെ തുടക്കം.<ref name = "scroll"/> അങ്ങനെ പൊതുശ്രദ്ധയിലെത്തിയ അദ്ദേഹത്തിനു മുന്നിൽ, എഴുത്തിനുള്ള വേറെ അവസങ്ങളും വന്നു ചേർന്നു.<ref name = "today">A voice of and from the Margins, 2019, ഡിസംബർ 23-ലെ ഇൻഡ്യാടുഡേ മാസികയിൽ, റോമിതാ ദത്തയുടെ ലേഖനം [https://www.indiatoday.in/magazine/anniversary-issue/story/20191230-a-voice-of-and-from-the-margins-1630042-2019-12-23]</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3291944" എന്ന താളിൽനിന്ന് ശേഖരിച്ചത്