"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 മാസം മുമ്പ്
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു [[ബംഗാളി]] എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകനുമാണ് '''മനോരഞ്ജൻ ബ്യാപാരി''' (ജനനം 1950-നടുത്ത്){{സൂചിക|൧|}}. [[ബംഗാളി ഭാഷ|ബംഗാളിഭാഷയിൽ]] [[ദലിത് സാഹിത്യം|ദലിതസാഹിത്യത്തിന്റെ]] തുടക്കക്കാരനായി ബ്യാപാരി കണക്കാക്കപ്പെടുന്നു. പഴയ [[ബംഗ്ലാദേശ്|കിഴക്കൻ പാകിസ്താനിൽ]] ജനിച്ച്, ശിശുപ്രായത്തിൽ കുടുംബത്തോടൊപ്പം അഭയാർത്ഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം [[വിദ്യാഭ്യാസം|വിദ്യാഭ്യാസത്തിന്]] അവസരം കിട്ടാതെ ആദ്യകാലജീവിതം, കാലിമേയ്പ്പുകാരനും, [[ഹോട്ടൽ]] തൊഴിലാളിയും, ശ്മാശാനം കാവൽക്കാരനും, [[റിക്ഷാവണ്ടി|റിക്ഷാവലിക്കാരനും]] ജയിൽപ്പുള്ളിയും മറ്റുമായി ചെലവഴിച്ചു. ജെയിലിൽ വച്ച് [[അക്ഷരം|അക്ഷരാഭ്യാസം]] നേടിയ അദ്ദേഹം തുടർന്നു വായനയിൽ തല്പരനായി. ഒടുവിൽ ജയിൽമുക്തനായശേഷം റിക്ഷാവലിക്കാരനായിരിക്കെ, വിഖ്യാത ബംഗാളി എഴുത്തുകാരി [[മഹാശ്വേതാ ദേവി|മഹാശ്വേതാ ദേവിയുമായി]] ആകസ്മികമായുണ്ടായ ഒരു കൂടിക്കാഴ്ചയെ തുടർന്നു എഴുത്തിലേക്കു തിരിഞ്ഞ് [[ബംഗാളി|ബംഗാളിഭാഷയിലെ]] അറിയപ്പെടുന്ന എഴുത്തുകാരനായി. ഒരു ഡസൻ [[നോവൽ|നോവലുകൾക്കും]] നൂറ്റിയൻപതു [[ചെറുകഥ|ചെറുകഥകൾക്കും]] പുറമേ ഒട്ടേറെ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. <ref name = "digest">Once A Child Left For Dead, Now An Award-Winning Author: Manoranjan Byapari's Remarkable Life - 2019 ആഗസ്റ്റ് 21-ലെ റീഡേഴ്സ് ഡൈജസ്റ്റിൽ സംഘമിത്ര ചക്രവർത്തിയുടെ ലേഖനം. [https://www.readersdigest.co.in/features/story-mightier-than-the-sword-a-look-at-manoranjan-byaparis-remarkable-life-124988]</ref><ref name = "scroll">How giving a ride to Mahasweta Devi turned rickshaw puller Manoranjan Byapari into a writer, The Scroll.in-ൽ 2018 ഫെബ്രുവരി 1-നു പ്രസിദ്ധീകരിച്ച ലേഖനം[https://scroll.in/article/867053/how-manoranjan-byapari-became-a-writer-because-mahasweta-devi-was-a-passenger-on-his-rickshaw]</ref><ref name = "rightleft">Here I am, the ace writer-player മനോരഞ്ജൻ ബ്യാപാരിയുടെ "ജീവിതത്തിന്റെ ഇടതും വലതും" (Life's Right and Left) എന്ന ലേഖനസമാഹാരത്തിലെ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ - 2020 മാർച്ച് 1-ലെ ഹിന്ദു ലിറ്റററി റെവ്യൂ</ref> <ref name = "wire">How Can You Go on Writing About Dalits If Your Perception of Them Hasn't Changed, The Wire ഓൺലൈൻ മാസികയിൽ ദിനേഷ് കഫ്ലെയുമായുള്ള മുഖാമുഖം [https://thewire.in/books/manoranjan-byapari-dalit-literature]</ref>
 
==ജീവിതാരംഭം==
==ജീവിതരേഖ==
 
===തുടക്കം===
പിന്നീടു [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ഭാഗമായി മാറിയ പഴയ കിഴക്കൻ ബംഗാളിലെ [[ബാരിസാൽ|ബാരിസാൽ ജില്ലയിൽ]], പിരിച്ച്പൂർ ഗ്രാമത്തിനടുത്തുള്ള തുരുക്ഖാലി എന്ന സ്ഥലത്ത്<ref name = "chandal">Interrogating my Chandal Life: An Autobiography of a Dalit by Manoranjan Byapari - Chapter 1 - East Bengal, Partition and West Bengal</ref> [[മീൻപിടുത്തം]] തൊഴിലാക്കിയ കുടുംബത്തിൽ 1950-നടുത്താണു ബ്യാപാരി ജനിച്ചത്. അഞ്ചുകുട്ടികളിൽ മൂത്തവനായിരുന്നു അദ്ദേഹം. സാമൂഹ്യശ്രേണിയുടെ കീഴേക്കിടയിലുള്ള നാമശൂദ്രർ എന്ന ദളിതവിഭാഗത്തിൽ പെട്ട അദ്ദേഹത്തിന്റെ കുടുംബം തീരെ ദരിദ്രമായിരുന്നു. ഉപഭൂഖണ്ഡം [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താൻ|പാകിസ്ഥാനുമായി]] വിഭജിക്കപ്പെട്ടപ്പോൾ കിഴക്കൻ പാകിസ്ഥാനിൽ പെട്ടുപോയ നാമശൂദ്രന്മാർക്ക് പിന്നീട് അവിടെ തുടരുക ബുദ്ധിമുട്ടായതിനെ തുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലേക്കു പോരേണ്ടിവന്നു. ബ്യാപാരിയുടെ കുടുംബം മറ്റു മുപ്പതു കുടുംബങ്ങൾക്കൊപ്പം അഭയാർത്ഥികളായി ഒരു [[ട്രക്ക്|ട്രക്കിൽ]] ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തിനു മൂന്നു വയസ്സുണ്ടായിരുന്നു. ആ ട്രക്കു യാത്രയുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ അദ്ദേഹത്തിന്റെ സ്മൃതിസഞ്ചയത്തിന്റെ ഭാഗമായിരുന്ന് എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.<ref name = "digest"/>
 
ബ്യാപാരിയുടെ ബാല്യകാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന്, ഒരഭയാർത്ഥി ക്യാമ്പിൽ നിന്നു മറ്റൊന്നിലേക്കു നിരന്തരം മാറി കഴിയേണ്ടിവന്നു. ഇക്കാലത്ത് അദ്ദേഹം, കന്നുകാലി മേയ്ക്കൽ, തൂപ്പ്, പാത്രംകഴുകൽ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടു.<ref name = "Tribune"/><ref name = "rightleft"/> ആ ജീവിതം മടുത്ത അദ്ദേഹം കൗമാരപ്രായത്തിൽ വീടുവിട്ടിറങ്ങി ആദ്യം കൊൽക്കത്തയിലും തുടർന്നു ന്യൂജല്പായ്ഗുരിയിലും എത്തി. റിക്ഷാവലിയും ചായക്കടവേലയും റെയിൽവേ സ്റ്റേഷനുകളിൽ ചുമടെടുപ്പും ഉൾപ്പെടെയുള്ള പണികൾ ഇക്കാലത്ത് അദ്ദേഹം ചെയ്തു. ജൽപായ്ഗുരിയിൽ ഒരു ചായക്കടയിൽ ജോലിചെയ്യുമ്പോൾ, [[നക്സൽ|നക്സൽവാദത്തെ]] കുറിച്ചു കേട്ടറിഞ്ഞ ബ്യാപാരി അതിൽ ആകൃഷ്ടനായി. താമസിയാതെ അദ്ദേഹം ചായക്കടയിലെ ജോലിവിട്ട് വടക്കും വടക്കും കിഴക്കും ഇന്ത്യകളിൽ പലതരം ജോലികൾ ചെയ്തു നാടോടിയായി കുറേക്കാലം കഴിഞ്ഞശേഷം കൊൽക്കത്തയിൽ മടങ്ങിയെത്തി.<ref name = "digest"/>
 
===ജയിൽവാസം===
[[കൊൽക്കത്ത|കൊൽക്കത്തയിൽ]], [[നക്സൽ]]-[[സി.പി.എം]] അനുഭാവികൾ തമ്മിൽ ചുവരെഴുത്തിനെക്കുറിച്ചു നടന്ന ഒരു അടികലശലിനു സാക്ഷിയായിരുന്ന അദ്ദേഹത്തെ കുഴപ്പത്തിലക്കി. നക്സൽ അനുഭാവമല്ലാതെ, ആ പ്രസ്ഥാനവുമായി ബന്ധമില്ലാതിരുന്നിട്ടും തീവ്രവാദപ്രവർത്തനം ആരോപിക്കപ്പെട്ടു അദ്ദേഹം ജയിലിലായി പോലീസ് മർദ്ദനം നേരിട്ടു. ജയിൽമുക്തനായ ബ്യാപാരിയുടെ കഥ കേട്ടറിഞ്ഞ നക്സൽവാദികൾ അദ്ദേഹത്തെ തേടിയെത്തി പരിക്കുകൾ ചികിത്സിച്ചു ഭേദമാക്കുകയും പാർട്ടി അംഗമാക്കുകയും ചെയ്തു. കുഴൽതോക്കും (Pipe Gun) ബോംബും കത്തിയും മറ്റായുധങ്ങളുമായി രാത്രികളിൽ ഒരുതരം '[[റോബിൻ ഹുഡ്|റോബിൻ ഹുഡായി]]' ചുറ്റിനടന്ന അദ്ദേഹം ഒടുവിൽ അറസ്റ്റു ചെയ്യപ്പെട്ട് കൊൽക്കത്തയിലെ അലിപ്പൂർ സ്പെഷ്യൽ ജെയിലിലായി.<ref name = "digest"/>
 
ജെയിലിൽ, എല്ലാവരും 'മാസ്റ്റർമശായ്' എന്നു വിളിച്ചിരുന്ന സഹതടവുകാരൻ, ബ്യാപാരിയെ എഴുത്തും വായനയും പഠിക്കാൻ നിർബ്ബന്ധിച്ചു. ആദ്യമൊക്കെ ആ നിർബ്ബന്ധം വകവയ്ക്കാതിരുന്ന ബ്യാപാരി ഒടുവിൽ അതിനു വഴങ്ങി 24-ആം വയസ്സിൽ അക്ഷരം പഠിക്കാൻ തുടങ്ങി. ജെയിലിന്റെ നടുമുറ്റത്തെ മണലിൽ, ചുള്ളിക്കമ്പുകൾ കൊണ്ടെഴുതി, മാസ്റ്റർമശായ് ബ്യാപാരിയെ ആദ്യം ബംഗാളി അക്ഷരമാലയും പിന്നെ വാക്കുകളും പഠിപ്പിച്ചു. 26 മാസത്തെ ആ ജെയിൽ വാസത്തിനിടെ<ref name = "rightleft"/> ക്രമേണ നന്നായി എഴുത്തുപഠിച്ച ബ്യാപാരിക്ക്, ജയിലിൽ ലൈബ്രറി ഇല്ലാതിരുന്നെങ്കിലും, വെളിയിൽ നിന്നു സംഘടിപ്പിച്ചു പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും കിട്ടി. ഒടുവിൽ ജയിൽമുക്തനാകുമ്പോൾ, അദ്ദേഹം ജെയിലിൽ എല്ലാവരുടേയും മതിപ്പു നേടിയിരുന്നു.<ref name = "digest"/>
 
===എഴുത്തിലേക്ക്===
ജയിൽമുക്തനായ ബ്യാപാരി, മുൻപു ചെയ്തിട്ടുള്ള തൊഴിലായ റിക്ഷാഓടിക്കൽ വീണ്ടും തുടങ്ങി. 1980-ൽ ഒരുദിവസം, [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ജാതവ്പൂർ യൂണിവേഴ്സിറ്റിക്കു മുൻപിലെ [[റിക്ഷാവണ്ടി|റിക്ഷാസ്റ്റാൻഡിൽ]] ഒരു പുസ്തകം വായിച്ചുകൊണ്ടു യാത്രക്കാരെ കാത്തുനിന്നിരുന്ന അദ്ദേഹത്തിന്, വിഖ്യാത ബംഗാളി എഴുത്തുകാരി [[മഹാശ്വേതാ ദേവി|മാഹാശ്വേത ദേവിയെ]] യാത്രക്കാരിയായി കിട്ടി. അവരെ തിരിച്ചറിയാതിരുന്ന അദ്ദേഹം, യാത്രാമധ്യേ അവരോട്, ബംഗാളിയിഭാഷയിലെ 'ജിജീബിഷ' (জিজীবিস/ജീവിതേച്ഛ) എന്ന വാക്കിന്റെ അർത്ഥം ആരാഞ്ഞു. [[റിക്ഷാവണ്ടി|റിക്ഷാവലിക്കാരന്റെ]] മുഖത്തുനിന്നു സാമാന്യഭാഷയിൽ ഉപയോഗത്തിലില്ലാതിരുന്ന ആ വാക്കും അതിന്റെ അർത്ഥമറിയാനുള്ള കൗതുകവും കേട്ട അവർ, വാക്കിന്റെ അർത്ഥം പറഞ്ഞുകൊടുത്തശേഷം എവിടെയാണ് അതു പരിചയപ്പെട്ടതെന്നു ചോദിക്കുകയും, തുടർന്നു ബ്യാപരിയുടെ പുസ്തകകൗതുകവും ജീവിതകഥയും മനസ്സിലാക്കുകയും ചെയ്തു. അന്നേവരേ, നാനൂറോളം പുസ്തകങ്ങൾ വായിച്ചിരുന്ന{{സൂചിക|൨|}} ബ്യാപാരിക്ക്, [[മഹാശ്വേതാ ദേവി|മഹാശ്വേതാ ദേവിയുടെ]] കൃതികളും പരിചയമുണ്ടായിരുന്നു. അപ്പോൾ വായിച്ചുകൊണ്ടിരുന്ന അവരുടെ 'അഗ്നിഗർഭ' എന്ന [[നോവൽ]], ആ റിക്ഷാവണ്ടിയുടെ സീറ്റിനു താഴെ ഉണ്ടായിരുന്നു. താൻ സംശോധന ചെയ്തിരുന്ന 'ബാർത്തിക' എന്ന ബംഗാളി പത്രികയിൽ എഴുതാൻ അവർ ബ്യാപാരിയോട് ആവശ്യപ്പെട്ടു. റിക്ഷാവലിക്കാരനെന്ന നിലയിലുള്ള അനുഭവത്തെക്കുറിച്ചു വേണമെങ്കിൽ എഴുതാമെന്ന നിർദ്ദേശവും കൊടുത്തു. അങ്ങനെ എഴുതി, ബാർത്തികയിൽ 1981-ന്റെ തുടക്കത്തിൽ ബാർത്തികയിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനത്തിലായിരുന്നു ബ്യാപാരിയുടെ എഴുത്തിന്റെ തുടക്കം.<ref name = "scroll"/> അങ്ങനെ പൊതുശ്രദ്ധയിലെത്തിയ അദ്ദേഹത്തിനു മുന്നിൽ, എഴുത്തിനുള്ള വേറെ അവസങ്ങളും വന്നു ചേർന്നു.<ref name = "today">A voice and from the Margins, 2019, ഡിസംബർ 23-ലെ ഇൻഡ്യാടുഡേ മാസികയിൽ, റോമിതാ ദത്തയുടെ ലേഖനം [https://www.indiatoday.in/magazine/anniversary-issue/story/20191230-a-voice-of-and-from-the-margins-1630042-2019-12-23]</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3291936" എന്ന താളിൽനിന്ന് ശേഖരിച്ചത്