"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

95 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനുശേഷം]] പടിഞ്ഞാറൻ ഇന്ത്യയിലും [[ഡക്കാൻ|ഡക്കാനിലും]] മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ്‌ '''ശതവാഹന സാമ്രാജ്യം'''. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന '''ആന്ധ്രർ''' തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ ([[മറാഠി ഭാഷ|മറാത്തി]]: सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രർ എന്നും അറിയപ്പെട്ടു) [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[ജുന്നാർ]] ([[പൂനെ]]), [[പ്രതിസ്ഥാപന]] ([[പൈത്താൻ]]) മുതൽ [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[അമരാവതി]] ([[ധരണീകോട]]) എന്നിവയടക്കം [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യ]], [[മദ്ധ്യേന്ത്യ|മദ്ധ്യ ഇന്ത്യ]], എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌. മദ്ധ്യേന്ത്യയിലെ [[കണ്വ സാമ്രാജ്യം|കണ്വരെ]] തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ്‌ ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു. എങ്കിലും ചില കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. [[മൗര്യസാമ്രാജ്യം|മൌര്യസാമ്രാജ്യത്തിന്റെ]] അധഃപതനത്തിനും വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനർ ആണ് കാ‍രണം എന്ന് വിശ്വസിക്കപ്പെടുന്നു.
 
ശതവാഹനർ '''ദക്ഷിണപഥത്തിലെ പ്രഭുക്കൾ''' എന്ന് അറിയപ്പെട്ടിരുന്നു. [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലേക്കുള്ള]] പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ്‌ ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ്‌ [[ഗൗതമിപുത്ര ശതകർണി|ഗൗതമീപുത്ര ശ്രീ ശതകർണി]]<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
==പേരിന്റെ ഉൽപ്പത്തി==
35,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3289823" എന്ന താളിൽനിന്ന് ശേഖരിച്ചത്