37,054
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
റജബ് മാസത്തിന് ഒരുപാട് സവിശേഷതകളുണ്ട്. നബി (സ) പറയുന്നു: റജബ് മാസം അല്ലാഹുവിന്റെ മാസവും ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്. സ്വര്ഗ്ത്തിൽ റജബ് എന്ന പേരുള്ള വെളുത്ത തേനിനേക്കാൾ മധുരമുള്ള ഒരു പാനീയത്തിന്റെ അരുവിയുണ്ട്. റജബ് മാസത്തിൽ ഒരു ദിവസം നോമ്പനുഷ്ഠിച്ചവന് അതിൽ നിന്നുള്ള പാനീയം നല്കപപ്പെടും. അതു പോലെ സ്വര്ഗുത്തിൽ ഒരു കൊട്ടാരമുണ്ട്. അത് റജബ് മാസത്തിൽ നോമ്പനുഷ്ഠിക്കുന്നവര്ക്ക് മാത്രമാണെന്നും നബി(സ) അരുളിയിരിക്കുന്നു. നബി (സ) റമളാൻ മാസത്തിലെ നോമ്പിന് ശേഷം പ്രാധാന്യം കൊടുത്തത് റജബ് മാസത്തെ നോമ്പിനായിരുന്നു.
റജബ് മാസത്തെക്കുറിച്ച് തിരുനബി ഇങ്ങനെ പറയുന്നു: റജബ് വിത്തിടുന്നതിന്റെയും ശഅ്ബാൻ നനയ്ക്കുന്നതിന്റെയും റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. റജബ് മാസത്തിൽ പ്രത്യേകം ഒരുങ്ങുകയും റമളനോടുകൂടി മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെട്ടവരായി മാറേണ്ടതുകൊണ്ടാണ് നബി (സ) ഇങ്ങനെ പറഞ്ഞത്. ശരീരത്തെ ശുച്ഛീകരിക്കുന്ന മാസവും റജബാണ്. റജബ് ഹൃദയത്തെ ശുദ്ധീകരിക്കാനും ആത്മാവിന്റെ ശുദ്ധിക്ക് റമളാൻ മാസവുമാണ് നമ്മുടെ സമുദായത്തിന് നല്കആപ്പെട്ടത്. തനിക്ക് വന്ന പാപങ്ങള്ക്ക് മോചനം നടത്താൻ റജബ് മാസവും തന്റെ ന്യൂനതകൾ മറച്ചുവെക്കാൻ ശഅ്ബാൻ മാസവും ഹൃദയത്തെ പ്രകാശിപ്പിക്കാൻ റമളാൻ മാസവുമാണ് നമുക്ക് തയ്യാറാക്കപ്പെട്ടത്.
പ്രശസ്ത സൂഫിവര്യനും പണ്ഡിതനുമായ അബ്ദുൽ ഖാദിർ ജീലാനി (റ) പറയുന്നു: വര്ഷംു ഒരു മരം പോലെയാണ്. വര്ഷ മാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം തുടര്ന്ന് ഫലങ്ങൾ ഉണ്ടാകുന്ന മാസമാണ് ശഅ#്ബാൻ, റമളാൻ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനിൽ തുടങ്ങിയ പ്രയത്നങ്ങളുടെ വിളവെടുപ്പാണ് റമളാൻ മാസം. തൗബ ചെയ്യാനും പാപം മോചനം തേടാനും അടിമകള്ക്ക്ണ പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ് മാസം. ശഅ്ബാൻ സ്നേഹാദരവുകള്ക്കും റമളാൻ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്പ്പി്ക്കാനുമാണ് . അബൂബക്കറുൽ വര്റാാക്ക് (റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ.് റജബ് കാറ്റിനെപ്പോലെയും ശഅ്ബൻ മേഘത്തെപ്പോലെയും റമളാൻ മഴയെപ്പോലെയുമാണ്. അല്ലാഹു തആലാ തന്റെ അടിമകള്ക്ക്ല അവർ ചെയ്യുന്ന നന്മ.കള്ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലം നല്കുളമെങ്കിലും അത് റജബ് മാസത്തിൽ 70 ഇരട്ടിയായി വര്ധിംക്കുകയും ശഅ്ബാനിൽ 700 ഇരട്ടിയും റമളാനിൽ 7000 ഇരട്ടിയുമായി കൂലി വര്ധനയുണ്ടാകും. പ്രതിഫലത്തിന്റെ മഹാ പേമാരി തന്നെയാണ് റജബ് മാസത്തിൽ . റജബിന്റെ മഹിമ മനസ്സിലാക്കാൻ നമുക്ക് ഒരൊറ്റ ഹദീസ് മതി. നബി (സ) പറയുന്നു: ആരെങ്കിലും റജബിൽ നിന്ന് ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ ഒരു വര്ഷംജ നോമ്പനുഷ്ഠിച്ച കൂലിയാണ് അവനെ തേടിയെത്തുന്നത്, ആരെങ്കിലും റജബിൽ നിന്ന് ഏഴ് ദിവസം നോമ്പനുഷ്ഠിച്ചാൽ നരകത്തിൽ ഏഴു കവാടങ്ങൾ അവനിക്ക് അടക്കപ്പെടും ആരെങ്കിലും റജബിൽ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാൽ അവന് സ്വര്ഗമത്തിൽ നിന്നും എട്ട് കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യും. പരിശുദ്ധ പ്രവാചകൻ നൂഹ് നബി (അ) തന്റെ സമുദായത്തോടൊപ്പം കപ്പലിൽ കയറിയപ്പോൾ നോമ്പനുഷ്ഠിച്ചായിരുന്നു യാത്ര ചെയ്തത്. നോമ്പനുഷ്ഠിച്ചവര്ക്ക്് സ്വര്ഗുത്തിൽ പ്രത്യേക കൊട്ടാരമുണ്ടെന്ന കാര്യം ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്. ഇങ്ങനെ നിരവധിയനവധി
പ്രാര്ത്ഥധനയും വ്രതവും
മഹാനായ ജീലാനി(റ) തന്റെ പ്രശസ്തമായ ഗനിയ്യ് എന്ന കിതാബിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: റജബിന്റെ ആദ്യരാത്രിയിൽ നിസ്കാര ശേഷം പ്രത്യേക പ്രാര്ത്ഥതനയും മറ്റും സുന്നത്താണ്. അല്ലാഹുവിന്റെ മാസമായ റജബിന്റെ ആദ്യത്തിലുള്ള പ്രാര്ത്ഥജന പ്രത്യേക സ്വീകാര്യവുമായിരിക്കും. ഇസ്ലാമിക ഖിലാഫത്തിന്റെ നാലാമത്തെ ഖലീഫ അലി (റ) റജബ് ആദ്യരാത്രിയെയും രണ്ടു പെരുന്നാൾ രാത്രകളെയും ശഅ്ബാൻ പകുതിയിലെ രാത്രിയും പ്രത്യേകം ഇബാദത്തിനായും പ്രാര്ത്ഥകനകള്ക്കാബയും ഉഴിഞ്ഞുവെച്ചിരുന്നു എന്ന് ചരിത്ര താളുകൾ വിളിച്ചോതുന്നു. റജബിലെ ആദ്യരാത്രി ചൊല്ലാനായി പ്രത്യേകം ദുആകളും ദിക്റുകളും ഹദീസിൽ വന്നിട്ടുണ്ട്.
ഇസ്റാഉം മിഅ്റാജും
റജബ് മാസത്തിൽ നടന്ന ഏറ്റവും സുപ്രധാനമായ സംഭവമാണ് ഇസ്റാഉം മിഅ്റാജും. ഹിജ്റക്കു മുമ്പ് അല്ലാഹു തആലാ നബി (സ)യെ അനുഗ്രഹിച്ചത് ഇസ്റഉം മിഅ്റാജും കൊണ്ടുമാണ്. നബി (സ) തന്റെ ഭൗതിക ശരീരം കൊണ്ടുതന്നെയാണ് നബി (സ) ഈ യാത്ര നടത്തിയതെന്നാണ് അധിക പണ്ഡിതമ്മാരും പറഞ്ഞെങ്കിലും ആഇശ (റ) ഇത് നിഷേധിക്കുന്നുണ്ട്. സൂറത്തുൽ ഇസ്റാഇന്റെ ആദ്യ ആയതുകളിൽ വിവരിക്കുന്നത് പോലെ നബി (സ) ബൈതുൽ മഖ്ദിസ് വരെയും അവിടുന്ന് ആകാശ ലോകത്തേക്കും യാത്രയായ് തിരിച്ച് വീണ്ടും ഈ ലോകത്തേക്കു തന്നെ തിരിച്ചുവന്നു. നബി (സ) വിവരിക്കുന്നു: ജിബ്രീൽ (അ) ബുറാഖുമായി വന്നു. ബുറാഖ് കുതിരയേക്കാൾ വലുതും കഴുതയേക്കാൾ ചെറുതുമായ ഒരു വാഹനമാണ്. അവിടുന്ന് ബൈതുൽ മഖ്ദിസിൽ എത്തി അമ്പിയാക്കൾ ബന്ധിപ്പിക്കുന്ന വട്ടക്കണ്ണിയിൽ ബുറാഖിനെ ബന്ധിച്ചു പള്ളിയിൽ കയറി രണ്ടു റക്അത്തു നിസ്കരിച്ചു. പിന്നെ അവിടുന്ന് ജിബ്രീൽ (അ) രണ്ടു പാത്രവുമായി വന്നു. ഒരു കൈയ്യിൽ പാലും മറ്റെ കയ്യിൽ കള്ളും . നബി (സ)പാലിനെ തിരഞ്ഞെടുത്തു. അവിടുന്ന് ആകാശത്തിലേക്കാ യാത്രയായി..
ഒന്നാമാകാശത്തിനടുത്തെത്തിയപ്പോൾ ആരാ എന്ന് ചോദിച്ചു. ജിബ്രീൽ പറഞ്ഞു: ജിബ്രീൽ ആരാണ് കൂടെ എന്ന ചോദ്യത്തിന് മുഹമ്മദ് നബി (സ) എന്നായിരുന്നു മറുപടി.തുടര്ന്ന് ആകാശം തുറക്കപ്പെടുകയും ആദം നബി (അ) നബി(സ) യെ സ്വഗാഗതം ചെയ്യുകയും ചെയ്തു.തുടര്ന്ന് രണ്ടാമത്തേതിൽ നിന്ന് യഹയാ നബിയേയും ഈസാ നബിയേയും മൂന്നാമത്തേതിൽ യൂസുഫ് നബിയേയും നാലാമത്തേതിൽ ഇദ്രീസ് നബിയേയും അഞ്ചാമത്തേതിൽ ഹാറൂൺ നബിയേയും ആറാമത്തേതിൽ മൂസാ നബിയേയും ഏഴാമത്തേതിൽ ഇബ്രാഹിം നബിയേയും നബി സ കാണുകയുണ്ടായി.അവിടുന്നു ബൈതുൽ മഅ്മൂർ ദൃഷ്ടിയിൽ പെടുകയും ചെയ്തു. 70000 മലക്കുകൾ എല്ലാ ദിവസവും അതിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതിൽ പ്രവേശിച്ചവരാരും തിരിച്ചുവരുന്നുമില്ല. തുടര്ന്ന് മുന്തബഹാ നബി (സ) കാണുകയുണ്ടായി. അതിന്റെ ഇലകൾ ആനച്ചെവിയോളം വലിപ്പവും പഴങ്ങൾ ഭരണിപ്പോലെയും തോന്നിക്കും.അവര്ണ്നീയവും അത്ഭുതകരവുമാണ് സിദ്റതുൽ മുന്ത്ഹാ. അതിന് ശേഷം നബി (സ) ക്കും സമുദായത്തിനും അല്ലാഹുവിന്റെ സമ്മാനമായി 50 വഖ്ത് നല്ക പ്പെടുകയുണ്ടായി. സമ്മാനവുമായി മടങ്ങുന്നതിനിടെ മൂസാ നബിയെ കാണുകയും മൂസാ നബിയുടെ നിര്ദേകശ പ്രകാരം അത് ലഘൂകരിക്കാൻ അല്ലാഹുവിനോട് തിരുനബി കേഴുകയും ചെയ്തു. അല്ലാഹു അഞ്ചായി ചുരുക്കിക്കൊടുക്കുകയും ഓരോന്നിനും പത്തിരട്ടി കൂലിയും നല്കുതകയും ചെയ്തു.നബി (സ) രാവിലെ മടങ്ങിയെത്തി. അബൂജഹലിനെ വിവരമറിയിച്ചപ്പോൾ അബൂജഹൽ സംഘം കൂടി നബി സ യെ പരിഹസിച്ചു.സിദ്ദീഖ് (റ) നെ ഇതിനെക്കുറിച്ചറിയിച്ചപ്പോൾ അദ്ദേഹം കണ്ണടച്ച് വിശ്വസിക്കുകയുണ്ടായി.അതികൊണ്ടാണ് സിദ്ദീഖ് എന്ന പേരുതന്നെ വീണത്.ഇസ്റഅ് മിഅ്റാജിന്റെ പിറ്റേ ദിവസം നബി (സ) യുടെ അടുത്തേക്ക് ജിബ്രീൽ കടന്നുവരികയും നിസ്കാരത്തിന്റെ ശൈലി നബി (സ) ക്ക് പഠിപ്പിച്ച്കൊടുക്കുകയും ചെയ്തു.നബി (സ) യുടെ ഈ
സൻജിദ് ചേളാരി
KMO Islamic academy koduvally
|