"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നടി 2019 സെപ്റ്റംബറിൽ പുതിയ ഹർജി നൽകിയിരുന്നു. അതീവ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് പ്രതി ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി കേരള സർക്കാർ നിലപാടെടുക്കുമോയെന്ന ആശങ്കയും ദൃശ്യം കൈമാറുന്നതു തൻ്റെ അന്തസിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് നടി സ്വകാര്യ ഹർജി സമർപ്പിച്ചതെന്നാണ് സൂചിപ്പിക്കപ്പെടുന്നു. സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകൾ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.<ref>{{Cite web|url=http://www.thenewswallet.com/2019/09/03/102077.html|title=ദിലീപിന് വീഡിയോ നൽകരുത്; നടി സുപ്രീം കോടതിയിൽ|access-date=|last=|first=|date=|website=|publisher=}}</ref> കോഴിക്കോടു സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടുകയുണ്ടായി.<ref>{{Cite web|url=https://www.marunadanmalayali.com/news/keralam/dileep-must-not-be-given-memory-card-says-actres-158236|title=സർക്കാർ നിലപാട് ദിലീപിന് അനുകൂലമെന്ന് ആശങ്ക|access-date=|last=|first=|date=|website=|publisher=}}</ref>
 
ഈ കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ പകർപ്പു തനിക്കു വേണമെന്നുള്ള ദീലീപിന്റെ ഹർജി തള്ളിയ സി.ബി.ഐ. വിചാരണക്കോടതി പകരം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി 2019 ഡിസംബർ 11 ലെ കോടതി നടപടികളിലൂടെ ദിലീപിനു നൽകിയിരുന്നു. കോടതി നടപടികളിൽ ദിലീപ് ഹാജരായിരുന്നില്ലി. കേസിനായ ശേഖരിക്കപ്പെട്ട 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള ഡിജിറ്റൽ തെളിവുകളുടെ പകർപ്പുകൾ വേണമെന്ന ദിലീപിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു. കേസുമായ ബന്ധമില്ലാത്ത സ്വകാര്യ ദൃശ്യങ്ങളുടെ മുഴുവൻ പകർപ്പ് ആവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.നിർണായക സാക്ഷികലുടെ മൊബൈലുകളിൽനിന്നു ശേഖരിച്ച സ്വകാര്യ ദൃശ്യങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ദുരുപകയോഗം ചെയ്യുമെന്നുള്ള ആശങ്കയും പ്രോസിക്യൂഷൻ കോടതിയിൽ പങ്കുവച്ചു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കുവാൻ സുപ്രീം കോടതി ഉത്തരവിട്ട ഈ കേസിൽ അനാവശയ് ഹർജികളിലൂടെ നടപടികളെ വൈകിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രങ്ങളേയും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തിയിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദിലീപ്, അദ്ദേഹത്തിന്റെ അഭിഭാഷകർ, അവർ ഹാജരാക്കുന്ന കേരളത്തിനു പുറത്തുള്ള ഒരു സാങ്കേതിക വിദഗ്ധൻവിദഗ്ദ്ധൻ എന്നിവരടങ്ങിയ സംഘത്തിന് ഡിസംബർ 18 നു പരിശോധിക്കാനുള്ള അനുമതിയാണ് വിചാരണക്കോടതി നൽ‌കിയത്.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=203886&u=dileep-issue|title=നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ ഡിസം.18 ന് പരിശോധിക്കാൻ അനുമതി|access-date=|last=|first=|date=|website=|publisher=}}</ref> മൂന്നു സാങ്കേതിത വിദഗ്ധർവിദഗ്ദ്ധർ വേണമെന്നു ദിലീപിന്റെ അഭിഭാഷകർ ആവശ്യമുന്നയിച്ചുവെങ്കിലും ഒരു സാങ്കേതിത വിദഗ്ധനെവിദഗ്ദ്ധനെ അനുവദിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.
 
ഈ കേസിലെ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള വിചാരണ നടപടികൾക്കായി ഈ കേസ് ഡിസംബർ 16 ന് പരിഗണിക്കുന്നു. കേശിലെ മറ്റു പ്രതികളായി മാർട്ടിൻ, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്ന 9 ആം പ്രതി സനിൽകുമാറിനെ പാലയിൽനിന്നു പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്