"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Small correction
വരി 29:
|language= ഇംഗ്ലീഷ്}}</ref> [[Rocket artillery|റോക്കറ്റ് പീരങ്കിയുടെ]]<ref name="Kovind">{{cite web |last1=രാംനാഥ് കോവിന്ദ് |title=ADDRESS BY THE PRESIDENT OF INDIA, SHRI RAM NATH KOVIND AT THE JOINT SESSION OF KARNATAKA LEGISLATIVE ASSEMBLY AND LEGISLATIVE COUNCIL ON 60TH ANNIVERSARY OF VIDHAN SOUDHA |url=https://presidentofindia.nic.in/speeches-detail.htm?355 |accessdate=3 സെപ്റ്റംബർ 2019 |date=25 ഒക്ടോബർ 2017 |quote=Tipu Sultan died a heroic death fighting the British. He was also a pioneer in the development and use of Mysore rockets in warfare. This technology was later adopted by the Europeans.}}</ref> കണ്ടുപിടിത്തക്കാരനായി അറിയപ്പെടുന്ന ടിപ്പു സുൽത്താൻ മൈസൂർ സുൽത്താനായിരുന്ന [[ഹൈദരലി|ഹൈദരലിയുടെയും]] അദ്ദേഹത്തിൻറെ പത്നി ഫക്രുന്നീസയുടേയും സീമന്ത പുത്രനായിരുന്നു. [[ഹൈദരലി|ഹൈദരലിയുടെ]] മരണശേഷം ([[1782]]) മുതൽ മരണം ([[1799]]) വരെ [[മൈസൂർ രാജ്യം|മൈസൂരിനെ]] ഭരിച്ച ടിപ്പു സുൽത്താൻ രാജ്യത്ത് ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ്. പുതിയ നാണയസംവിധാനം<ref name="IHC5-482">{{cite book |title=Transaction Of The Indian History Congress Fifth Session |date=1941 |page=482 |url=https://archive.org/details/in.ernet.dli.2015.81528/page/n509 |accessdate=3 സെപ്റ്റംബർ 2019}}</ref>, മീലാദി കലണ്ടർ, അതുപോലെതന്നെ പുതിയ ഭൂനികുതി വ്യവസ്ഥ എന്നിവ അദ്ദേഹം നടപ്പിലാക്കി. [[Mysore silk|മൈസൂർ പട്ടുതുണി]] വ്യവസായത്തിനും അദ്ദേഹം തുടക്കം കുറിച്ചു<ref name=silk1>{{cite book|title=ഗ്ലോബൽ സിൽക്ക് ഇൻഡസ്ട്രി - എ കംപ്ലീറ്റ് സോർസ് ബുക്|url=http://books.google.com.pk/books?id=A8U1lmEGEdgC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false|last=രജത്.കെ.|first=ദത്ത|coauthors=മഹേഷ് നാനാവതി|publisher=എ.പി.എച്ച് പബ്ലിഷിംഗ്|page=17|year=2007|isbn=978-8131300879}}</ref><ref name="Hunter512">{{cite book |last1=W.W. Hunter |title=The Indian empire : its peoples, history, and product |location=Agriculture and Products |page=512 |url=https://archive.org/details/indianempireitsp00huntrich/page/512 |accessdate=14 സെപ്റ്റംബർ 2019}}</ref>. [[ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ|ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലുൾപ്പെടെ]] ബ്രിട്ടീഷ് സേനയ്ക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരേ [[ശ്രീരംഗപട്ടണം ഉപരോധം (1799)|ശ്രീരംഗപട്ടണ ഉപരോധം]], [[പൊള്ളിലർ യുദ്ധം]] തുടങ്ങിയവയിൽ [[റോക്കറ്റ്|റോക്കറ്റുകൾ]]<nowiki/>പോലെയുള്ള പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു സുൽത്താൻ പ്രയോഗിക്കുകയുണ്ടായി.
 
[[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] സർവ്വസൈന്യാധിപനായിരുന്ന [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപ്പോളിയൻ ബോണപാർട്ട്]] ടിപ്പു സുൽത്താനുമായി സഖ്യം സ്ഥാപിക്കുന്നതിന് അതിയായി ആഗ്രഹിച്ചിരുന്നു. ടിപ്പു സുൽത്താനും അദ്ദേഹത്തിന്റെ പിതാവായിരുന്ന [[ഹൈദർ അലി|ഹൈദരാലിയും]] ഫ്രഞ്ചുകാരുടെ കീഴിൽ പരിശീലനം നേടിയ തങ്ങളുടെ [[സൈന്യം|സൈന്യത്തെ]]<ref>Kaushik Roy, ''War, Culture and Society in Early Modern South Asia, 1740–1849'', (Routledge, 2011), 77.</ref> ഫ്രഞ്ച് സഖ്യവുമായിച്ചേർന്ന് ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിലും, [[മറാഠ സാമ്രാജ്യം|മറാത്തക്കാർ]], സിറ, [[മലബാർ]], കൊഡാഗു, ബെഡ്‌നോർ, [[കർണാടക]], [[തിരുവിതാംകൂർ]] തുടങ്ങി ചുറ്റുപാടുമുള്ള മറ്റ് ഛിദ്ര ശക്തികളുമായുള്ള [[മൈസൂർ രാജ്യം|മൈസൂറിന്റെ]] നിരവധി പോരാട്ടങ്ങളിലും ഉപയോഗിച്ചിരുന്നു. ഈ കാലത്ത് ടിപ്പുവിന്റെ പിതാവ് [[ഹൈദർ അലി]] [[മൈസൂർ രാജ്യം|മൈസൂർ]] പിടിച്ചെടുത്ത് അധികാരത്തിലെത്തി. 1782-ൽ തന്റെ പിതാവിന്റെ മരണശേഷം [[കൃഷ്ണ നദി|കൃഷ്ണാനദിയും]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടവും]], [[അറബിക്കടൽ|അറബിക്കടലും]] അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു സുൽത്താൻ മാറി. [[കന്നഡ|കന്നട]], [[ഹിന്ദുസ്താനി ഭാഷ|ഹിന്ദുസ്ഥാനി]], [[പേർഷ്യൻ ഭാഷ|പേർഷ്യൻ]], [[അറബി ഭാഷ|അറബിക്]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] എന്നിങ്ങനെ വ്യത്യസ്തങ്ങളായ [[ഭാഷ|ഭാഷകളിൽ]] അതിയായ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു<ref name="AnwarH">{{cite book |last1=Anwar Haroon |title=Kingdom of Hyder Ali and Tipu Sultan |page=95 |url=https://books.google.com.sa/books?id=7y-KAwAAQBAJ&pg=PA95#v=onepage&q&f=false |accessdate=8 ഓഗസ്റ്റ് 2019}}</ref><ref name="Wenger04">{{cite book |last1=Wenger |first1=Estefania |title=Tipu Sultan: A Biography |isbn=9789386367440 |page=4 |url=https://books.google.com.sa/books?id=rQQ1DgAAQBAJ |accessdate=7 ഓഗസ്റ്റ് 2019}}</ref><ref>{{cite web |last1=മാഥൂർ |title=The Sultan of Mysore – Tipu Sultan |url=https://www.karnataka.com/personalities/tipu-sultan/ |publisher=കർണാടക.കോം |accessdate=7 ഓഗസ്റ്റ് 2019}}</ref>. ബ്രിട്ടീഷുകാർക്കെതിരെ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ച<ref>{{cite web |last1=Macquarie |first1=University |title=French Rocks |url=https://www.mq.edu.au/macquarie-archive/seringapatam/images/frenchrocks/ |accessdate=15 ജൂലൈ 2019}}</ref> അദ്ദേഹം [[രണ്ടാം മൈസൂർ യുദ്ധം|രണ്ടാം മൈസൂർ യുദ്ധ]]ത്തിലുൾപ്പടെ പ്രധാനപ്പെട്ട നിരവധി നിർണ്ണായക വിജയങ്ങൾ നേടുകയും 1784 ലെ മംഗലാപുരം ഉടമ്പടിയിൽ ബ്രിട്ടീഷുകാരുമായി ചർച്ച നടത്തുകയും ചെയ്തു.
 
അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു സുൽത്താൻ തന്റെ സാമ്രാജ്യം പടിപടിയായി വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടുള്ള ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] ഒരു പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. തന്റെ ശത്രുപക്ഷത്തായിരുന്ന പഴശ്ശിരാജക്കെതിരെ ബ്രിട്ടീഷുകാർ സൈനികനീക്കം നടത്തിയപ്പോൾ പടക്കോപ്പുകളും സൈന്യവും നൽകി ടിപ്പു പഴശ്ശിരാജയെ സഹായിക്കുകയുണ്ടായി<ref name="WFrancis103"/>. [[ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ|രണ്ടാം മൈസൂർ യുദ്ധത്തിനു]] ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് [[നിസാം|നൈസാമിന്റേയും]] സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു കൊല ചെയ്യപ്പെട്ടു. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ]] ഒരു രാജാവ് പോരാടി<ref name="Hunter396">{{cite book |last1=W.W. Hunter |title=The Indian empire : its peoples, history, and product |location=History of British Rule |page=396 |url=https://archive.org/details/indianempireitsp00huntrich/page/396 |accessdate=14 സെപ്റ്റംബർ 2019}}</ref> മരണം വരിച്ചത് <ref>{{cite news |last1=ദ ഫൈനാൻഷ്യൽ എക്സ്പ്രെസ്സ് |title=Tipu Sultan died a heroic death fighting the British: President Ram Nath Kovind |url=https://www.financialexpress.com/india-news/tipu-sultan-died-a-heroic-death-fighting-the-british-president-ram-nath-kovind/906220/ |accessdate=8 ജൂലൈ 2019 |date=25 ഒക്ടോബർ 2017}}</ref> വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്രസംഭവമായി മാറി.
"https://ml.wikipedia.org/wiki/ടിപ്പു_സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്