"ഡയണിസിയസ് എക്സിഗ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 27:
}}
 
അഞ്ചാം [[നൂറ്റാണ്ട്|നൂറ്റാണ്ടിന്റെ]] അവസാനഘട്ടത്തിലും ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി [[റോം|റോമിൽ]] ജീവിച്ചിരുന്ന [[ക്രൈസ്തവർ|ക്രൈസ്തവ]] പണ്ഡിതനും [[സന്ന്യാസി|സന്ന്യാസിയുമായിരുന്നു]] '''ഡയണിസിയസ് എക്സിഗ്യൂസ്'''('എളിയവനായ ഡയണിസിയസ്'). പൂർവദിക്കിൽ നിന്നാണ് ഇദ്ദേഹം റോമിൽ എത്തിച്ചേർന്നത്; സൈത്തിയ (Scythia)യിൽ നിന്നാകാനാണ് കൂടുതൽ സാധ്യത. പല ആദ്യകാല പൌരസ്ത്യ എക്യൂമെനിക്കൽ കൌൺസിലുകളുടെയും ശാസനകൾ [[ഗ്രീക്ക്|ഗ്രീക്കിൽ]] നിന്ന് [[ലാറ്റിൻ|ലാറ്റിനിലേക്ക്]] ഇദ്ദേഹം തർജമ ചെയ്തിട്ടുണ്ട്. [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരുടെ]] 50 ധർമസംഹിതകളോടൊപ്പം പൌരസ്ത്യ കൌൺസിലുകളുടെ പൗരോഹിത്യ ധർമശാസ്ത്രവും [[ആഫ്രിക്ക|ആഫ്രിക്കൻ]] സഭയുടെ നിയമാവലിയും ക്രോഡീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കൃതിയാണ് ലൈബർ കാനോനം (Liber Canonum).<ref>http://www.stgregoryarmenian.org/the-armenian-church/liber-canonum/ An outline of the Armenian Liber Canonum</ref> ക്രൈസ്തവ സഭയുടെ ആദ്യത്തെ യഥാർഥ പൗരോഹിത്യ ധർമശാസ്ത്ര സംഹിതയായി കരുതപ്പെടുന്ന ലൈബർ ഡിക്രീറ്റാലിയം (Liber Decretalium)<ref>http://oce.catholic.com/index.php?title=Liber_Sextus_Decretalium Liber Sextus Decretalium</ref> ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. 384 -399 കാലത്ത് [[മാർപ്പാപ്പ|മാർപ്പാപ്പയായിരുന്ന]] സിറിസിയൂസ് (Siricius)മുതൽ 496-498 കാലത്ത് മാർപ്പാപ്പയായിരുന്ന അനസ്റ്റസിയൂസ് രണ്ടാമൻ (Anastasius II) വരെയുള്ള മാർപ്പാപ്പമാരുടെ 41 ശാസനകളും ഇന്നസന്റ് ഒന്നാമന്റെ കത്തുകളുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.
 
774-ൽ ഷാർലമേൻ (Charlemagne) റോമൻ സഭയുടെ നിയമ സംഹിത ആവശ്യപ്പെട്ടപ്പോൾ ലൈബർ കാനോനയും, ലൈബർ ഡിക്രീറ്റാലിയവും കൂട്ടിച്ചേർത്ത പരിഷ്കരിച്ച പതിപ്പാണ് ഹാഡ്രിയാൻ ഒന്നാമൻ മാർപ്പാപ്പ തയ്യാറാക്കി നൽകിയത്.
"https://ml.wikipedia.org/wiki/ഡയണിസിയസ്_എക്സിഗ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്