"വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
 
::അനുകൂലം എന്ന ഫലകത്തിന്റെ ഭാഗമായി വരുന്ന ആ + ചിഹ്നങ്ങൾക്കു് വോട്ട് എന്നു മാത്രമായി അർത്ഥമുണ്ടോ? അവ 'വോട്ടു' ചെയ്യപ്പെടേണ്ട സ്ഥലങ്ങളിലേ ഉപയോഗിക്കാനാവൂ എന്നുണ്ടോ? വോട്ട് എന്നുവെച്ചാൽ തന്നെ എന്താണു്? AFD പോലുള്ള വിഷയങ്ങളിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുടെ ആകത്തുക കണക്കാക്കുന്നതിനും സാരമായി തർക്കമുള്ളിടത്തു് അവയെ നയരേഖകളുടെ അടിസ്ഥാനത്തിൽ അന്തിമമായി തീരുമാനിക്കേണ്ടതിന്റേയും മാനദണ്ഡമെന്താണു്? നയരേഖകൾ തന്നെ കാലാകാലങ്ങളിൽ ഉപയോക്തൃവൃത്തങ്ങളൂടെ വികാസമനുസരിച്ച് പുതുക്കിപ്പണിയേണ്ടതുള്ളപ്പോൾ (ലേഖങ്ങളിൽ) മുമ്പു നടന്ന തീരുമാനങ്ങൾക്കു് എന്തു സംഭവിക്കും?
:'''അനുകൂലം''', '''പ്രതികൂലം''' എന്നു് + ചിഹ്നങ്ങളോടുകൂടിയോ അല്ലാതെയോ എഴുതുന്നതിൽ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. പ്രത്യുത, അത്തരം ഓരോ പ്രതികരണങ്ങളോടുമൊപ്പം, തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ടു് എന്നൊരു നയമായിരിക്കണം വേണ്ടതു്. ഇത്തരം അഭിപ്രായങ്ങളുടെ ആത്യന്തികലക്ഷ്യം ഖണ്ഡനവും പ്രതിഖണ്ഡനവും അതിൽ നിന്നും ഉരുത്തിരിയുന്ന സമവായവും ആയിരിക്കണം. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ</font><font color="green" face="Vivaldi">'''ViswaPrabha''']]<sup></font><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 19:28, 13 ജനുവരി 2013 (UTC)
 
:അതെ നിലനിത്തുക, ഒഴിവാക്കുക എന്ന് മാത്രമുള്ള സംവാദങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഏതഭിപ്രായം എഴുതിയാലും അതിനെ സാധൂകരിക്കുന്ന വിവരണം കൂടെ രേഖപ്പെടുത്തണം.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 13:01, 6 ജൂൺ 2013 (UTC)
വരി 113:
അഭിപ്രായം പറയുന്നതിനോടൊപ്പം അഞ്ചാറുപേജു വരുന്ന വിശദീകരണം എഴുതണമെന്നു് എവിടെ ആരു പറഞ്ഞു? അങ്ങനെ എഴുതിയാൽതന്നെ മനസ്സിലാക്കാൻ തയ്യാറില്ലെന്നു് വാശികൊണ്ടോ വിവരക്കേടുകൊണ്ടോ സ്വന്തം മുൻവിധികൾകൊണ്ടോ നടിക്കുന്നവർക്കുവേണ്ടി ഞാനെന്റെ സമയം എന്തിനു കളയണം? അതുകൊണ്ടു് വിശദമായ പരിശോധനയ്ക്കും ആലോചനയ്ക്കും ശേഷം എന്റെ സ്വന്തം മനഃസാക്ഷിയും വിക്കിപീഡിയയുടെ ആത്യന്തികലക്ഷ്യവും നിലനിർത്തി സാമാന്യബുദ്ധിയും മാനസികപക്വതയുമുള്ള ഒരു വ്യക്തി എന്ന നിലയിൽ '''എനിക്കു''' തോന്നുന്ന ഉറച്ച അഭിപ്രായവും ശ്രദ്ധേയത ഉണ്ട് (അല്ലെങ്കിൽ ഇല്ല) എന്ന തീരുമാനവുമാണു് ഞാൻ രേഖപ്പെടുത്തുന്നതു്. ഇംഗ്ലീഷ് അടക്കമുള്ള മറ്റു വിക്കിപീഡിയകളിലും സ്ഥിരമായി ധാരാളമായി ഉപയോഗിക്കുന്ന ഒരു അഭിപ്രായഫലകമാണിതു്.
 
കൂട്ടത്തിൽ ഒരു കാര്യം കൂടി. വ്യക്തിപരമായി പരിഹസിക്കുകയൊ വേദനിപ്പിക്കുകയോ ചെയ്യുന്ന ശൈലി ഒഴിവാക്കുക. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ</font><font color="green" face="Vivaldi">'''ViswaPrabha'''</font>]]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 17:23, 6 ജൂൺ 2013 (UTC)
::നയത്തിന്റെ കാര്യത്തിൽ ആരാണ് ഏറ്റവും ശരിയായ തീരുമാനം എടുക്കുന്നത് ? എങ്ങനെയാണ് എടുക്കാൻ കഴിയുക? നയങ്ങൾ എന്ന് നാമെഴുതിവെച്ചിട്ടുള്ളവയെല്ലാം എല്ലാ സാഹചര്യത്തിലും ഒരേ പോലെ പ്രവർത്തിക്കണം എന്നൊന്നുമില്ല. ഉദാഹരണത്തിന് "സ്വീകാര്യമായ/വിശ്വസനീയമായ സ്രോതസ്സ്" എന്ന വിവക്ഷതന്നെ എടുക്കുക. എത്രകണ്ട് അമൂർത്തമായ ഒന്നാണത്! ആർക്ക് സ്വീകാര്യമായ/വിശ്വസനീയമായ സ്രോതസ്സ് എന്നാണ് പറയാൻ കഴിയുക ? സർവ്വരാലും സ്വീകാര്യമായ സ്രോതസ്സ് എന്നൊന്നുണ്ടോ ? അപ്പോൾ സമവായത്തിന്റെയും സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കുക എന്നതാണ് പ്രധാനം. ഭൂരിപക്ഷ ജനാധിപത്യത്തിനുമപ്പുറം സമവായ ജനാധിപത്യത്തിന് വിക്കിപീഡിയ നൽകുന്ന പ്രാധാന്യവും ഈ സാഹചര്യത്തിലാണുരുത്തിരിയുന്നത്. അനുകൂലം പ്രതികൂലം എന്ന് രേഖപ്പെടുത്തുന്നത് തന്നെ ഒരഭിപ്രായമാണല്ലോ. അത് വിശദീകരിച്ച് എഴുതുന്നതിന് പരിശ്രമിക്കാൻ ആവശ്യപ്പെടാം.
 
"ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.