"വെസ്റ്റേൺ ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
1890-കളിൽ [[Kalgoorlie|കൽ‌ഗൂർ‌ലിക്ക്]] ചുറ്റും സ്വർണ്ണശേഖരത്തിൽ കാര്യമായ കണ്ടെത്തലുകൾ ഉണ്ടാകുന്നതുവരെ ജനസംഖ്യാ വളർച്ച വളരെ മന്ദഗതിയിലായിരുന്നു.
 
1887-ൽ ഒരു പുതിയ ഭരണഘടന തയ്യാറാക്കി. യൂറോപ്യൻ ഓസ്‌ട്രേലിയക്കാരുടെ സ്വയംഭരണത്തിനുള്ള അവകാശം പ്രദാനം ചെയ്യുകയും 1890-ൽ കോളനിക്ക് [[self-governing colony||സ്വയംഭരണം]] നൽകുന്ന നിയമം [[Parliament of the United Kingdom|ബ്രിട്ടീഷ് പാർലമെന്റ്]] പാസാക്കുകയും ചെയ്തു. [[John Forrest|ജോൺ ഫോറസ്റ്റ്]] വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആദ്യത്തെ [[Premier of Western Australia|പ്രീമിയറായി]].
 
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സ്വർണ്ണഖനികളിലേക്ക് പ്രതിദിനം 23 മെഗാലിറ്റർ വെള്ളം എത്തിക്കുന്നതിന് [[Pipeline transport|പൈപ്പ്‌ലൈൻ]] സ്ഥാപിക്കുന്നതിന് വായ്പ സമാഹരിക്കാൻ 1896-ൽ [[Parliament of Western Australia|വെസ്റ്റേൺ ഓസ്‌ട്രേലിയൻ പാർലമെന്റ്]] അംഗീകാരം നൽകി. [[Goldfields Water Supply Scheme|ഗോൾഡ്ഫീൽഡ് വാട്ടർ സപ്ലൈ സ്കീം]] എന്നറിയപ്പെടുന്ന പൈപ്പ്‌ലൈൻ 1903-ൽ പൂർത്തീകരിച്ചു. [[C.Y. O'Connor|സി.വൈ. ഒ'കോണർ]] എന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആദ്യത്തെ എഞ്ചിനീയർ-ഇൻ-ചീഫ് പൈപ്പ്‌ലൈനിന്റെ നിർമ്മാണം രൂപകൽപ്പന ചെയ്ത് പദ്ധതിയ്ക്ക് മേൽനോട്ടം വഹിച്ചു. ഇതിലൂടെ [[പെർത്ത്|പെർത്തിൽ]] നിന്ന് കൽഗൂർലിയിലേക്ക് 530 കിലോമീറ്റർ (330 മൈൽ) ജലം എത്തിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയെയും സാമ്പത്തിക വളർച്ചയെയും പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് ഈ പദ്ധതിയെന്ന് ചരിത്രകാരന്മാർ സമർത്ഥിക്കുന്നു.<ref>{{cite web |url=http://www.adb.online.anu.edu.au/biogs/A110059b.htm |title=''O'Connor, Charles Yelverton (1843–1902)'' |author=Tauman, Merab Harris |publisher=[[Melbourne University Press|MUP]] |year=1988 |pages=51–54 |accessdate=12 July 2008}}</ref>
 
ഫോറസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തെത്തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കോളനി നിവാസികൾ [[Federation of Australia|ഫെഡറേഷന്]] അനുകൂലമായി വോട്ട് ചെയ്തു. അതിന്റെ ഫലമായി 1901 ജനുവരി 1-ന് വെസ്റ്റേൺ ഓസ്ട്രേലിയ ഔദ്യോഗികമായി ഒരു സംസ്ഥാനമായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/വെസ്റ്റേൺ_ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്