"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
"സ്ഥാപന"ത്തിൽ അവലംബം ചേർത്തു
വരി 42:
നാനേഘട്ടിലെ ഒരു ശതവാഹന ലിഖിതത്തിലെ രാജകീയ പട്ടികയിൽ ആദ്യത്തെ രാജാവായി [[സിമുക|സിമുകയെ]] പരാമർശിക്കുന്നു. രാജവംശത്തിലെ ആദ്യത്തെ രാജാവ് 23 വർഷക്കാലം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിവിധ പുരാണങ്ങൾ പ്രകാരം സിഷുക, സിന്ധുക്ക, ചിസ്മാക, ഷിപ്രക എന്നിങ്ങനെയാണ്. ഇവ സിമുകയുടെ പേരിന്റെ വീണ്ടും വീണ്ടുമുള്ള പകർത്തിയെഴുത്തുകളുടെ ഫലമായുള്ള അക്ഷരത്തെറ്റുകൾ മൂലമാണെന്നു കരുതുന്നു.<ref>{{cite book |author=Ajay Mitra Shastri |title=The Sātavāhanas and the Western Kshatrapas: a historical framework |url=https://books.google.com/books?id=S0puAAAAMAAJ |year=1998 |pages=42|publisher=Dattsons |isbn=978-81-7192-031-0}}</ref> സിമുകയുടെ കാലഘട്ടം വ്യക്തമായി നിർണ്ണയിക്കുവാൻ തെളിവുകൾ പര്യാപ്തമല്ല. പുരാണങ്ങളനുസരിച്ച് ആദ്യത്തെ ആന്ധ്ര രാജാവ് കണ്വരാജവംശത്തിനെ അധികാരത്തിൽനിന്നു പുറത്താക്കി. ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേരു ബാലിപുക്ക എന്നു പരാമർശിച്ചുകാണുന്നു. ഡി.സി. സിർകാർ ഈ സംഭവത്തിന്റെ കാലം 30 ബി.സി.ഇ ആയി ഗണിച്ചിരിക്കുന്നു.
 
മത്സ്യപുരാണമനുസരിച്ച് ആന്ധ്രരാജവംശം 450 വർഷത്തോളം ഭരണത്തിലിരുന്നു. ശതവാഹനസാമ്രാജ്യം മൂന്നാം ശതകത്തിന്റെ പൂർവ്വഘട്ടത്തിൽ അവസാനിച്ചതിനാൽ സാമ്രാജ്യത്തിന്റെ ആരംഭം മൂന്നാം ശതകം ബി.സി.ഇ ആണെന്ന് അനുമാനിക്കുന്നു. മഗസ്തനീസിന്റെ ഇൻഡിക്കയിൽ ശക്തരായ "ആന്ധ്രെ"വംശജരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. "ആന്ധ്രെ" എന്നത് ആന്ധ്രയുടെ വേറെ രൂപമാണെങ്കിൽ അത് ശതവാഹനസാമ്രാജ്യം മൂന്നാം ശതകം ബി.സി.ഇ യിൽ ആരംഭിച്ചു എന്നതിന്റെ മറ്റൊരു തെളിവായി പരിഗണിക്കാം. ആധുനികചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ശതവാഹനഭരണം ഒന്നാം ശതകം ബി.സി.ഇ യിൽ തുടങ്ങുകയും രണ്ടാം ശതകം സി.ഇ വരെ നീണ്ടു നിക്കുകയും ചെയ്തു. ഇതു പുരാണങ്ങളും നാണയശാസ്ത്രപരമായ തെളിവുകളും അനുസരിച്ചാണ്. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=166|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
===സാമ്രാജ്യവിപുലീകരണം===
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്